രഞ്ജി ട്രോഫിയില്‍ മുംബൈയും ബറോഡയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ മുംബൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ കളി തുടരുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ 88 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് ആണ് മുംബൈ നേടിയത്.
മുംബൈയുടെ വണ്‍ ഡൗണ്‍ ബാറ്റര്‍ മുഷീര്‍ ഖാന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തുന്നത്. നിലവില്‍ 212 പന്തില്‍ നിന്നും 120 റണ്‍സ് ആണ് താരം നേടിയത്. എട്ട് ബൗണ്ടറികളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 58.59 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ താരം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തന്റെ കന്നി സെഞ്ച്വറി നേടിയിരിക്കുകയാണ്.
മുംബൈ ബാറ്റര്‍ സര്‍ഫറസ് ഖാന്റെ അനുജനാണ് മുഷീര്‍ ഖാന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരുവരും ടീമിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മുംബൈക്ക് വേണ്ടി സെഞ്ച്വറികളും ഡബിള്‍ സെഞ്ച്വറികളും സര്‍ഫറസ് ഖാന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുണ്ട്. ഇപ്പോള്‍ താരം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി കളിക്കുകയാണ്.
മുംബൈക്ക് വേണ്ടി ഓപ്പണ്‍ ഇറങ്ങിയ പ്രിഥ്വി ഷാ 46 പന്തില്‍ നിന്ന് ആറ് ബൗണ്ടറുകള്‍ അടക്കം 33 റണ്‍സ് നേടി പുറത്താക്കുകയായിരുന്നു. ബൂപന്‍ ലാല്‍വാനി 41 പന്തില്‍ നിന്ന് 19 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനക്ക് വെറും മൂന്ന് നേടി പുറത്താക്കേണ്ടിവന്നു.
മൂവരുടെയും വിക്കറ്റ് നേടിയത് ബറോഡയുടെ ഭാര്‍ഗവ് ഭാട്ട് ആണ്. ശേഷം ഇറങ്ങി ആറ് റണ്‍സ് നേടിയ ഷംസ് മുലാനിയെ നിനന്ദ് റാവത്ത് പുറത്താക്കിയതോടെ 20 റണ്‍സ് നേടിയ സൂര്യാന്‍ഷ് ഷഡ്ജിന്റെ വിക്കറ്റും ഭാര്‍ഗവും നേടുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളാണ് ഭാര്‍ഗവ് നേടിയത്. നിലവില്‍ കളി തുടരുമ്പോള്‍ 27 ഓവറില്‍ നിന്ന് മൂന്ന് മെയ്ഡന്‍ അടക്കം 81 റണ്‍സ് വിട്ടുകൊടുത്താണ് താരം നാലു വിക്കറ്റ് നേടിയത്. 2. 95 എന്ന ഇക്കണോമി യിലാണ് താരം.
Content Highlight: Musheer Khan Achieve His First Century In First Class cricket