കൊവിഡ് 19; ഗള്‍ഫില്‍ മലയാളി ഡോക്ടര്‍ മരിച്ചു
Kerala News
കൊവിഡ് 19; ഗള്‍ഫില്‍ മലയാളി ഡോക്ടര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th April 2020, 10:43 pm

മസ്‌ക്കറ്റ്: ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി മരിച്ചു. മസ്‌ക്കറ്റില്‍ ഡോക്ടറായ ചങ്ങനാശേരി പെരുന്ന സ്വദേശി പി. രാജേന്ദ്രന്‍ നായരാണ് മരിച്ചത്. ഒമാന്‍ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രം കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പടര്‍ന്നത്.

10 പേര്‍ക്ക് രോഗം ഭേദമായി. നിരീക്ഷണത്തില്‍ നിന്ന് ഇന്ന് 10000 ത്തോളം പേരെ ഒഴിവാക്കി

കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്.

255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.