| Friday, 17th January 2020, 11:04 am

കളിയിക്കാവിളയില്‍ പൊലീസുകാരന്റെ കൊലപാതകം; പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വില്‍സണെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി. കേസില്‍ പ്രതി ചേര്‍ത്ത അബ്ദുല്‍ ഷെമിം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് തമിഴ്‌നാട് പൊലീസ് യു.എ പി.എ ചുമത്തിയത്.

ഇവര്‍ക്ക് പൊലീസ് തീവ്രവാദി ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ തീവ്രവാദബന്ധം സംബന്ധിച്ച് വിശദവിവരങ്ങള്‍ ഇല്ല.

കളിയിക്കാവിളയില്‍ സ്‌പെഷല്‍ എസ്. ഐ. വില്‍സണെ വെടിവച്ച് കൊന്നത് പൊലീസിനോടുള്ള പ്രതികാരമെന്ന് പ്രതികള്‍ സമ്മതിച്ചതയാണ് പൊലീസ് പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അബ്ദുള്‍ ഷമീമിന്റെയും തൗഫീഖിന്റെയും സംഘത്തില്‍പ്പെട്ടവരെ ഡല്‍ഹിയിലും ബെംഗളുരുവിലുമായി പൊലീസ് പിടികൂടിയിരുന്നു. ഇതിനുള്ള പ്രതികാരമെന്ന നിലയില്‍ പൊലീസുകാരനെ കൊല്ലണമെന്ന് മുന്‍കൂട്ടി തീരുമാനിച്ചു. പരിചയമുള്ള പ്രദേശമെന്ന നിലയിലാണ് കളിയിക്കാവിള തിരഞ്ഞെടുത്തതെന്നും പ്രതികള്‍ വിശദീകരിച്ചതായും കന്യാകുമാരി എസ്. പി കെ.കെ. ശ്രീനാഥ് മാധ്യമങ്ങളോട് പറഞ്ഞത്.

നേരത്തെ പ്രതികള്‍ക്ക് വേണ്ടി മജിസ്‌ട്രേറ്റിസ്റ്റ വസതിയില്‍ ഹാജരാകാന്‍ എത്തിയ മൂന്ന് അഭിഭാഷകരെ കുഴിത്തുറ കോടതിയിലെ മറ്റു അഭിഭാഷകര്‍ തടഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എസ് ബന്ധമുണ്ടെന്ന കരുതുന്ന ചിലരുമായി മുഹമ്മദ് ഷെമീമിനും അടുപ്പം ഉണ്ടെന്നാണ് പ്രതികളെ പിടികൂടിയ ബംഗളൂരു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറഞ്ഞിരിക്കുന്നത്.

DoolNews Video

We use cookies to give you the best possible experience. Learn more