| Friday, 16th August 2024, 5:54 pm

അരുംകൊല; കണ്ണൂരിൽ ഭാര്യയേയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: കണ്ണൂർ കാക്കയങ്ങാട്  ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്. പനച്ചിക്കടവത്ത് സൽമയും (30) മാതാവ് പി.കെ അലീമയുമാണ് (53) കൊല്ലപ്പെട്ടത്.  കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  പ്രതിയായ മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. മറ്റുള്ളവർ പള്ളിയിൽ പോയിരുന്നതിനാൽ സംഭവസമയത്ത് വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഷാഹുലും സൽമയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പ്രശ്നം മൂർദ്ധന്യാവസ്ഥയിൽ എത്തുകയും തുടർന്ന് മാരകായുധം ഉപയോഗിച്ച് ഷാഹുൽ ഇരുവരെയും കൊലപ്പെടുത്തുകയുമായിരുന്നു.

ആക്രമണത്തിനിടെ ഷാഹുലിനും പരിക്കേറ്റിട്ടുണ്ട്. ഷാഹുൽ ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ കൊല്ലപ്പെട്ട സൽമയുടെ മക്കളായ ഫഹദ്, നബീസ, നസ്രിൻ എന്നിവർ ഉണ്ടായിരുന്നു. ഇവരെക്കൂടാതെ സൽമയുടെ മൂത്ത സഹോദരി സഖീനയും വീട്ടിൽ ഉണ്ടായിരുന്നു.

അക്രമ സംഭവം കണ്ട് ഭയന്ന ഇവർ മറ്റൊരു മുറിയിൽ കയറി വാതിലടച്ചതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് അയൽവാസികൾ എത്തിയപ്പോൾ സംഭവസ്ഥലത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന സൽമയെയും മാതാവിനെയും ആയിരുന്നു കണ്ടത്. പിന്നീട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

updating…

Content Highlight: Murder during family quarrel in Kannur; The young man killed his wife and his mother

 
We use cookies to give you the best possible experience. Learn more