| Thursday, 20th October 2016, 3:45 pm

ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളി; ആര്‍.എസ്.എസ് മുഖ്യശിക്ഷക് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊതി മേഴ്‌സി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജ് സുകന്യയുമായി കുറച്ചുനാളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന മറ്റൊരു യുവതിയെയാണ് സൂരജ് വിവാഹം ചെയ്തിരുന്നത്.


തലയോലപ്പറമ്പ് : ഗര്‍ഭിണിയായ കാമുകിയെ കൊലപ്പെടുത്തി പാറമടയില്‍ തള്ളിയ കേസില്‍ ആര്‍.എസ്.എസ് മുഖ്യശിക്ഷക് പൊലീസ് കസ്റ്റഡിയില്‍. തലയോലപ്പറമ്പിലെ ആര്‍.എസ്.എസ് മുഖ്യശിക്ഷകായ പൊതി സൂരജ്ഭവനില്‍ എസ് വി സൂരജ്(27)ആണ് പിടിയിലായത്.

പൊതി മേഴ്‌സി ആശുപത്രിയിലെ റിസപ്ഷനിസ്റ്റും വൈക്കം വടയാര്‍ പട്ടുമ്മേല്‍ സുകുമാരന്റെ മകളുമായ സുകന്യ(22) യെയാണ് ഇയാള്‍ കൊലപ്പെടുത്തി മൃതദേഹം പാറമടയില്‍ തള്ളിയത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പൊതി മേഴ്‌സി ആശുപത്രിയിലെ ജീവനക്കാരനായിരുന്ന സൂരജ് സുകന്യയുമായി കുറച്ചുനാളായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന മറ്റൊരു യുവതിയെയാണ് സൂരജ് വിവാഹം ചെയ്തിരുന്നത്. പിന്നീടാണ് സുകന്യയുമായി പ്രണയത്തിലായത്.


Also Read: ‘ആദിവാസികള്‍ക്കും ദളിതര്‍ക്കുമൊപ്പം എന്ന മുദ്രാവാക്യമൊക്കെ ഓര്‍മ്മയുണ്ടോ സഖാവേ?’ ആദിവാസികളെ അധിക്ഷേപിച്ച എ.കെ ബാലനെതിരെ സോഷ്യല്‍ മീഡിയ


ഈ മാസം പന്ത്രണ്ടിന് ഡ്യൂട്ടിക്കായി പോയ സുകന്യ പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധിപേരെ ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും കിട്ടിയിരുന്നില്ല. അതിനിടെ, സുകന്യയുമായുള്ള സൂരജിന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് ആ വഴിക്ക് അന്വേഷണം നടത്തുകയായിരുന്നു

കഴിഞ്ഞ 12ന് തലപ്പാറയില്‍നിന്ന് വാടകയ്‌ക്കെടുത്ത സാന്‍ട്രോ കാറില്‍ സൂരജ് രാത്രിയോടെ യുവതിയെ പാറമടയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ എത്തിച്ചശേഷം പ്‌ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് പുറകില്‍നിന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


Latest: സംഘികളല്ലാത്ത ആരെയും ജോലിയില്‍ പ്രവേശിപ്പിക്കരുത്; ഏഷ്യാനെറ്റിനുള്ള രാജീവ് ചന്ദ്രശേഖരന്റെ നിര്‍ദേശം പുറത്ത്


സുകന്യ മരിച്ചുവെന്ന് ഉറപ്പായതോടെ ഇരുകൈകളും പിന്നിലേക്ക് കരിങ്കല്ലില്‍ ചേര്‍ത്ത് കെട്ടി അമ്പത് അടിയിലധികം താഴ്ചയുള്ള  പാറമടയില്‍ തള്ളുകയായിരുന്നു.


Dont Miss പെണ്‍കുട്ടികള്‍ ലെഗ്ഗിന്‍സും ജീന്‍സും ടോപ്പും ധരിക്കരുത്: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ ഡ്രസ് കോഡ് വിവാദത്തില്‍


കിഴൂര്‍ ദേവസ്വം ബോര്‍ഡ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പെട്ടതിനെത്തുടര്‍ന്നു സൂരജിനെ ജോലിയില്‍നിന്നു പുറത്താക്കിയിരുന്നു. ഈ കേസില്‍ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

വൈക്കം, തലയോലപ്പറമ്പ് പ്രദേശത്തെ നിരവധി ഗുണ്ടാ ആക്രമണങ്ങളില്‍ പങ്കുണ്ടായിരുന്നയാളാണ് സൂരജ്.

We use cookies to give you the best possible experience. Learn more