മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കുറ്റം ചുമത്തിയതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് ഏഴിന് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധ സമരത്തില്‍ വെടിയേറ്റ് മരിച്ച റൂബലിന്റെ പിതാവ് റഫീക്കുല്‍ ഇസ്‌ലാമാണ് കേസ് ഫയല്‍ ചെയ്തത്.
മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലക്കുറ്റം ചുമത്തിയതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗസ്റ്റ് ഏഴിന് ബംഗ്ലാദേശില്‍ നടന്ന പ്രതിഷേധ സമരത്തില്‍ വെടിയേറ്റ് മരിച്ച റൂബലിന്റെ പിതാവ് റഫീക്കുല്‍ ഇസ്‌ലാമാണ് കേസ് ഫയല്‍ ചെയ്തത്.
സമരത്തില്‍ പങ്കെടുത്ത റൂബല്‍ നെഞ്ചിലും വയറിലും വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതേതുടര്‍ന്ന് ധാക്കയിലെ അഡബോര്‍ പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത കേസിലാണ് ഷാക്കിബിനെ 28ാം പ്രതിയായും പ്രശസ്ത ബംഗ്ലാദേശി നടന്‍ ഫിര്‍ദൂസ് അഹമ്മദിനെ 55ാം പ്രതിയയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 154 പേര്‍ പ്രതിയായ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയും ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റിന്റെ മികച്ച താരവും മുന്‍ ക്യാപ്റ്റനുമായ ഷാക്കിബ് അല്‍ ഹസന്‍ അടുത്തിടെ അധികാരം ഒഴിഞ്ഞ ആവാമി ലീഗിന്റെ മുന്‍പാര്‍ലമെന്റ് അംഗമാണ്. റൂബല്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഷാക്കിബിനും പങ്കുണ്ടെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ 450ഓളം ആളുകളാമണ് കൊല്ലപ്പെട്ടത്.
നിലവില്‍ ഷാക്കീബ് അല്‍ ഹസന്‍ ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. റാവല്‍ പിണ്ടിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ 16 പന്ത് കളിച്ച് 15 റണ്‍സിനാണ് താരം പുറത്തായത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടിയിരുന്നു.
Content Highlight: Murder case against Bangladesh cricketer Shakib Al Hasan