പുതിയ ടൈപ്പ് ബൗളിങ്ങാണ് ഇന്ത്യന്‍ നിരയെ സമ്മര്‍ദ്ദത്തിലാക്കിയത്: മുരളി വിജയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2014, 4:03 pm
[]ഓക്ക്‌ലാന്റ്: ന്യൂസിലാന്റിനെതിരെ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയപ്പെടാനുള്ള കാരണം ബൗളിങ്ങിനെ നേരിടാനുള്ള ബുദ്ധിമുട്ടായിരുന്നെന്ന് ഓപ്പണര്‍ മുരളി വിജയ്.
പിച്ചിനേക്കാളുപരി അവരുടെ ബൗളിങ് രീതിയാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്നും അദ്ദേഹം പറയുന്നു.
ഇരു ഭാഗത്തേക്കും പോകുന്ന ബോളുകളെ എങ്ങനെ നേരിടണമെന്ന് മിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും പിടിയിയുണ്ടായിരുന്നില്ല.
ഓരോ ബോളും എങ്ങനെ സ്വിങ് ചെയ്യുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
ന്യൂസിലന്റ് ബൗളര്‍മാര്‍ക്ക് മുന്നില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ വിയര്‍ക്കുകയായിരുന്നു.
ഒരു പക്ഷേ അടുത്ത മത്സരത്തില്‍ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിങ്ങിന് അനുയോജ്യമായ പിച്ചായിരുന്നു.