| Saturday, 17th August 2024, 12:19 pm

അതൊരിക്കലും കലാകാരന്റെ ധര്‍മമല്ല, ഏത് വിഭാഗമാണെങ്കിലും ഞാന്‍ തുറന്ന് കാണിക്കും: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ്, തിരക്കഥാകൃത്ത്, ജേര്‍ണലിസ്റ്റ് എന്നി നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിഅതൊരിക്കലും കലാകാരന്റെ ധര്‍മമല്ല, ഏത് വിഭാഗമാണെങ്കിലും ഞാന്‍ തുറന്ന് കാണിക്കും: മുരളി ഗോപിയുടെ മകനാണ് മുരളി ഗോപി. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടുമുള്ള വ്യക്തിയാണ് മുരളി ഗോപി. അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്.

ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കമ്മാര സംഭവം, തുടങ്ങിയ അദ്ദേഹം തിരക്കഥയെഴുതിയ സിനിമകളില്‍ നിന്നും മുരളി ഗോപിയുടെ രാഷ്ട്രീയം വ്യക്തമാണ്. മുരളി ഗോപിയുടെ ചിത്രത്തില്‍ നിരന്തരമായി ആര്‍.എസ്.എസ് പോലുള്ള സംഘടനകളെ വിമര്‍ശിക്കുന്നതായി കാണാം, ഇത് അത്തരത്തിലുള്ള സംഘടനയോടുള്ള എതിര്‍പ്പാണോ എന്ന അവതാരകന്റെ ചോദ്യത്തിന് ഓണ്‍ ലുക്കേര്‍സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് അദ്ദേഹം.

ഒരു കലാകാരന്റെ ധര്‍മം എന്ന് പറയുന്നത് അവരെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ അല്ല, മറിച്ച് എന്താണോ കാണുന്നത് അത് പറയുക എന്നുള്ളതാണെന്ന് മുരളി ഗോപി പറയുന്നു. അനുകൂലിച്ച് നിന്നാല്‍ ഇവിടെ ജീവിച്ച് പോകാം എന്നുള്ളൊരു ഇന്റെലിജന്‍സി എല്ലാനാട്ടിലുണ്ടെന്നും തല്‍ഫലം അത് നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു കലാകാരന്‍ ഒരു കാര്യത്തെ എതിര്‍ക്കുക, കൂടെ നില്‍ക്കുക എന്നുള്ളതല്ല. കാണുന്നതെന്താണോ അത് പറയുക എന്നുള്ളതിലാണ് കാര്യം. നമ്മള്‍ ഇന്ന് കാണുന്നത് അനുകൂലയായി നിന്നാല്‍ അതിജീവിക്കാം എന്നുള്ളൊരു ഇന്റെലിജന്‍സിയാണ്.

അത് എല്ലാ നാട്ടിലും ഉണ്ട്. ഇവിടെയും ഉണ്ട്. അവര്‍ക്കത് അനുകൂലമല്ല എന്ന് വെച്ച് നമ്മള്‍ കണ്ടൊരു കാഴ്ച കാണിക്കാതെ ഇരിക്കുന്നത് ഒരു കലാകാരന്റെ ധര്‍മമല്ല. അത് കാണിക്കും. അതിപ്പോള്‍ ഏത് വിഭാഗമാണെങ്കിലും കാണിക്കും,’ മുരളി ഗോപി പറയുന്നു.

താനൊരു രാഷ്ട്രീയക്കാരന്‍ അല്ലെന്നും രാഷ്ട്രീയ നിരീക്ഷകനാണെന്നും മുരളി ഗോപി പറയുന്നു. രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പദം ഇപ്പോള്‍ ലഘുകരിക്കപ്പെട്ട വാക്കാണെന്നും യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നിരീക്ഷകന്‍ എന്നത് വളരെ കഠിനമായുള്ള വാക്കാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Murali Gopy talks about his political view as an artist

We use cookies to give you the best possible experience. Learn more