വിജയ ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രം റെസിപ്പി ഉണ്ടായിട്ടില്ലെന്ന് മുരളി ഗോപി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഏത് സമയത്താണ് ഒരു സിനിമ വിജയിക്കുക എന്നോ പരാജയപ്പെടുക എന്നോ പറയാന്‍ പറ്റില്ലയെന്നും, സിനിമ ഇറങ്ങിയ സമയത്ത് വിജയിച്ച ചിത്രങ്ങള്‍ പിന്നീട് അത്ര വിജയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നാം എന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
‘വിജയ സിനിമകള്‍ക്ക് ഒരു മാത്രം ഒരു റെസിപ്പിയില്ല, സിനിമകള്‍ വിജയിക്കുന്നതും പരാജയപ്പെടുന്നതും ഏത് സമയത്ത് ആണെന്ന് പറയാന്‍ കഴിയുന്ന ഒന്ന് അല്ല. ചില സിനിമകള്‍ ഇറങ്ങിയ സമയത്ത് എന്റര്‍ടൈയ്മന്റ് അല്ല എന്ന് തോന്നിയാലും കുറച്ച് നാള്‍ കഴിയുമ്പോള്‍ ചിന്ത മാറാം തിരിച്ചും സംഭവിക്കാം,’ മുരളി ഗോപി പറയുന്നു.
നമ്മുക്ക് വരുന്ന ചിന്തകളോട് സത്യസന്ധമായി ഇരിക്കുക ആണ് വേണ്ടതെന്നും മുരളി ഗോപി പറയുന്നുണ്ട്.
അതേസമയം ലൂസിഫറില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തേക്കുറിച്ചും മുരളി ഗോപി അഭിമുഖത്തില്‍ പറയുന്നുണ്ട്. തിരക്കഥയില്‍ ഒരുപാട് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന ആളാണ് താനെന്നും, പൃഥ്വിരാജ് തിരക്കഥ കാണാപാഠം പഠിക്കുമെന്നുമാണ് മുരളി ഗോപി പറഞ്ഞത്. ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച് തിരക്കഥയില്‍ പൂര്‍ണ വ്യക്തത വരുത്തിയതിനു ശേഷമാണ് ഷൂട്ടിങ് ആരംഭിക്കുകയുള്ളൂ എന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആശ്രയിച്ചല്ല മലയാള സിനിമ മുന്നോട്ടു പോകുന്നതെന്നും, ഇപ്പോള്‍ അങ്ങനെ ഒന്നില്ലെന്നും അങ്ങനെ ആരോടും ഇപ്പോള്‍ ആശ്രയത്വം ഇല്ലെന്നും മുരളി ഗോപി പറയുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും ഇതിഹാസങ്ങളാണെന്നും അദ്ദേഹം ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നു.
‘മലയാളത്തില്‍ സൂപ്പര്‍താരങ്ങളുണ്ട്. എന്നാല്‍ സൂപ്പര്‍താരങ്ങള്‍ അല്ലാതെ തന്നെ വിപണിമൂല്യമുള്ള നിരവധി അഭിനേതാക്കള്‍ ഇപ്പോള്‍ ഉണ്ട്,’ മുരളി ഗോപി പറഞ്ഞു.