|

ബോക്സോഫീസില്‍ പരാജയമാണെങ്കിലും ടിയാന്‍ എനിക്ക് പ്രിയപ്പെട്ട ചിത്രം: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയന്‍ കൃഷ്ണകുമാറിന്റെ സംവിധാനം ചെയ്ത് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്രകഥാപാത്രമായി 2017ല്‍ റിലീസ് ചെയ്ത ചിത്രമായിരുന്നു ടിയാന്‍. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും ചിത്രം ബോക്സോഫീസില്‍ പരാജയപ്പെടുകയായിരുന്നു.

ചിത്രം റിലീസായി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയായ ദിവസം തനിക്ക് പ്രിയപ്പെട്ട ചിത്രമാണ് ടിയാന്‍ എന്ന് പറയുകയാണ് മുരളി ഗോപി. ‘ബോക്സോഫീസില്‍ പരാജയമാണെങ്കിലും ടിയാന്‍ എനിക്ക് പ്രിയപ്പെട്ട ചിത്രം’ എന്നാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ടിയാന്‍ നിര്‍മിച്ചത്. ഗോപി സുന്ദറായിരുന്നു സംഗീതം. അതേസമയം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന എമ്പുരാനാണ് മുരളിയുടെ തിരക്കഥയില്‍ പുറത്തിറങാനിരിക്കുന്ന ചിത്രം. എമ്പുരാന്റെ തിരക്കഥ ലോക്ക് ചെയ്തു എന്ന് പൃഥ്വിരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇരുവരും തിരുവനന്തപുരത്ത് എത്തിയാണ് സ്‌ക്രിപ്റ്റ് റീഡിങ് നടത്തുന്നത്. ചിത്രം 2023 പകുതിയോടെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlight : Murali gopy says that Tiyan is his movie