| Saturday, 23rd September 2017, 5:01 pm

'ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്താന്‍ ഒറ്റ വാക്കേ ഉള്ളൂ, ഹീനം'; തന്റെ പ്രസ്താവന വളച്ചൊടിച്ച മാധ്യമത്തിന് മറുപടിയുമായി മുരളീ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ച് വാര്‍ത്തകളെ വളച്ചൊടിക്കുന്ന പ്രവണത ഓണ്‍ലൈന്‍ രംഗത്തെ ചില മാധ്യമങ്ങളില്‍ കണ്ടു വരുന്നുണ്ട്. ട്രാഫിക് മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള അത്തരക്കാരുടെ വളച്ചൊടിക്കലിന്റെ പുതിയ ഇരയായി മാറിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളീ ഗോപി.

കഴിഞ്ഞ ദിവസം ദിലീപിന്റെ ചിത്രമായ രാമലീല ബഹിഷ്‌കരിക്കുന്നതിരെ മുരളി രംഗത്തെത്തിയിരുന്നു. എന്നാല്‍ വാര്‍ത്തയുടെ തലക്കെട്ട് മുരളി ദിലീപിനെതിരെ പറഞ്ഞതാക്കി ഒരു മാധ്യമം വളച്ചൊടിക്കുകയായിരുന്നു. ഇതിനെതിരെ മുരളി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്താന്‍ ഒറ്റ വാക്കേ ഉള്ളൂ. ഹീനം. സത്യാവസ്ഥ മനസ്സിലാക്കാന്‍ മിനക്കെടാതെ ഇതിനെ ഷെയര്‍ ചെയ്ത് രസിക്കുന്ന കുറുനരികള്‍ വേറെയും. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരം പ്രതികരിച്ചത്.


Also Read: ‘അടിച്ചു മോനേ..അടിച്ചു…’; ഓണം ബമ്പറടിച്ചത് മുസ്തഫയ്ക്ക്


തന്റെ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും ലിങ്കും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുരളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നലെ ഒരു പോസ്റ്റ് ഇട്ടു.
“രാമലീല” എന്ന ഒരു സിനിമയുടെ മേല്‍, ധര്‍മ്മപക്ഷം പറയുന്നു എന്ന വ്യാജേന, കുതിരകയറുന്നവര്‍ ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റ് എന്താണ് എന്ന് പറയാന്‍ ശ്രമിച്ച ഒരു പോസ്റ്റ്.
കുത്സിത ബുദ്ധികള്‍ മിണ്ടാതിരിക്കുമോ?
ഇതാ… ഒരു കൂട്ടര്‍ കൊടുത്ത തലക്കെട്ട്. ഇത്തരം മാധ്യമപ്രവര്‍ത്തനത്തെ അടയാളപ്പെടുത്താന്‍ ഒറ്റ വാക്കേ ഉള്ളൂ. ഹീനം.
സത്യാവസ്ഥ മനസ്സിലാക്കാന്‍ മിനക്കെടാതെ ഇതിനെ ഷെയര്‍ ചെയ്ത് രസിക്കുന്ന കുറുനരികള്‍ വേറെയും…

Latest Stories

We use cookies to give you the best possible experience. Learn more