മോഹന്‍ലാല്‍-പൃഥ്വിരാജ്-മുരളി ഗോപി കോമ്പോയില്‍ പുറത്തുവരുന്ന, ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ വലിയ പ്രതീക്ഷയോടെയാണ് പ്രക്ഷകര്‍ കാത്തിരിക്കുന്നത്. ലൂസിഫറിനെപ്പോലെ തന്നെ ഒരു മെഗാ ഹിറ്റായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
എഴുത്തുകാരന്‍ എന്ന നിലയില്‍ എമ്പുരാന്‍ എത്രത്തോളം വലുതാണെന്നാണ് കരുതുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.
എമ്പുരാന്‍ വളരെ റെലവന്റായ, ഒരു കോണ്‍ടംപററി തീമിനെ അഡ്രസ് ചെയ്യുന്ന ഒരു സിനിമയായിരിക്കുമെന്നും ലൂസിഫറില്‍ ഉള്ളതുപോലെ തന്നെ എന്റര്‍ടൈന്‍മെന്റിന് പ്രാധാന്യം കൊടുക്കുമ്പോഴും കണ്ടന്റ് എന്നത് പരമപ്രധാനമായിരിക്കുമെന്നും മുരളി ഗോപി പറഞ്ഞു.
‘ലൂസിഫര്‍ എന്ന് പറയുന്നത് വലിയ വിജയമായ സിനിമയാണ്. അതിന്റെ രണ്ടാം ഭാഗം എന്ന നിലയില്‍ അതിന് അതിന്റേതായ പ്രതീക്ഷകള്‍ ഉണ്ടെന്ന് മനസിലാക്കുന്നു. കൂടുതല്‍ പറയാത്തതാണ് നല്ലത് എന്നു തോന്നുന്നു. പ്രേക്ഷകര്‍ കണ്ട് വിധിയെഴുതട്ടെ. മൂന്ന് പാര്‍ട്ട് ആയിട്ട് തന്നെയാണ് സിനിമ കണ്‍സീവ് ചെയ്തത്. അതിന്റെ രണ്ടാം സെഗ്മെന്റ് എന്ന് ഇതിനെ പറയാം.
ലൂസിഫറിനേക്കാള്‍ വലുതാക്കണം എന്ന നിര്‍ബന്ധബുദ്ധിയൊന്നുമില്ല. മനസില്‍ തോന്നിയത് ആത്മാര്‍ത്ഥമായി എഴുതിയിട്ടുണ്ട്. മനോഹരമായി രാജു ഷൂട്ട് ചെയ്യുന്നുണ്ട്. നന്നായി വരട്ടെയെന്ന് പ്രതീക്ഷിക്കുകയാണ്, മുരളി ഗോപി പറഞ്ഞു.
എല്‍ 3യുടെ സബ്ജക്ട് റെഡിയാണോ എന്ന ചോദ്യത്തിന് മനസില്‍ സെറ്റാണെന്നും പേപ്പറിലേക്ക് ആയിട്ടില്ലെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി.
‘ഇത് കഴിഞ്ഞിട്ടേ മൂന്നാം ഭാഗത്തെ കുറിച്ചൊക്കെ തീരുമാനിക്കുകയുള്ളൂ. ഇതിന്റെ റിസപ്ഷന്‍ എങ്ങനെയാണ് എന്ന് നോക്കണമല്ലോ. അല്ലാതെ തീരുമാനിക്കാന്‍ പറ്റില്ല. നേരത്തെ ഞാന്‍ പറഞ്ഞിരുന്നു.
കമ്മാരസംഭവം രണ്ട് പാര്‍ട്ടായി കണ്‍സീവ് ചെയ്ത സിനിമയാണ്. എന്നാല്‍ ആദ്യത്തെ പാര്‍ട്ട് ഹിറ്റായില്ല. അത്രയും മുതല്‍മുടക്കുള്ള ഒരു സിനിമ അങ്ങനെ പോകുമ്പോള്‍ സെക്കന്റ് പാര്‍ട്ടിന് നാച്ചുറലി ഒരു തടസം നേരിടും. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. എന്ത് സംഭവിച്ചാലും അത് നേരിടുക എന്നേയുള്ളൂ,’ മുരളി ഗോപി പറഞ്ഞു.
2022 ആഗസ്റ്റിലാണ് എമ്പുരാന്റെ ലോക്ക് ചെയ്ത സ്‌ക്രിപ്റ്റ് ഞാന്‍ രാജുവിന് കൊടുത്തത്. അത് കഴിഞ്ഞ് പിന്നെ ഡിസ്‌ക്ഷനും കാര്യങ്ങളുമായിരുന്നു. പിന്നെ നല്ലൊരു റാപ്പോ ഞങ്ങള്‍ക്കിടയിലുണ്ട്. അത് ക്രിയേറ്റീവ് ആയുള്ള റാപ്പോ ആണ്. അത് വളരെ ഹെല്‍പ്ഫുള്ളുമാണ്.
നമ്മള്‍ ഒരു കാര്യം പറയുമ്പോഴും എഴുതുമ്പോഴും പെട്ടെന്ന് അത് മനസിലാകുന്ന ഡയറക്ടറാണ് അദ്ദേഹം. ഒന്നും എക്‌സ്‌പ്ലൈന്‍ ചെയ്യേണ്ട കാര്യമില്ല. പിന്നെ എല്ലാ സംശയങ്ങളും ഷൂട്ടിന് മുന്‍പ് ചോദിച്ച് അതിന് എല്ലാ നിവാരണവും വരുത്തിയിട്ടാണ് രാജു ഷൂട്ടിന് ഇറങ്ങുന്നത്. വളരെ മെട്രിക്കുലസാണ് അദ്ദേഹം,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopy About Dileep Movie Failure