Entertainment
ഭ്രമരം മുതല്‍ ദൃശ്യം 2 വരെ നടനായും തിരക്കഥാകൃത്തായും മോഹന്‍ലാലിനോടൊപ്പം; ഈ യാത്ര തുടരുകയല്ലേ എന്ന് മുരളി ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 22, 09:27 am
Monday, 22nd February 2021, 2:57 pm

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ക്രൈം ത്രില്ലറുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇതിനിടയില്‍ അഭിനേതാവായും തിരക്കഥാകൃത്തായും മോഹന്‍ലാലിനൊപ്പം പ്രവൃത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടന്‍ മുരളി ഗോപി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മുരളീ ഗോപി ദൃശ്യം 2 വിലെത്തുന്നത്.

‘ഭ്രമരം മുതല്‍, ലൂസിഫര്‍, ദൃശ്യം 2 വരെ ഇതിഹാസ താരത്തിനൊപ്പം സിനിമയില്‍ നടനായും തിരക്കഥാകൃത്തായും വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചത് വലിയൊരു ആദരവാണ്. ഇനിയും ഒരുപാട് സിനിമകള്‍ വരാനുണ്ടല്ലോ ലാലേട്ടാ,’ എന്നായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.

മൂന്ന് സിനിമകളിലെയും മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം മുരളി ഗോപി പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യം 2 വിലെ മുരളി ഗോപിയുടെ കഥാപാത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.

ദൃശ്യം 2വിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് മുരളീ ഗോപിയുടെ അഭിനയം ചിത്രത്തിന് യോജിച്ചത് ആയിരിക്കുമോ എന്ന് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതോടെ മികച്ച പ്രതികരണമാണ് മുരളി ഗോപിയുടെ പൊലീസ് വേഷത്തിന് ലഭിച്ചത്.

ഒരു പൊലീസുദ്യോഗസ്ഥന്റെ കേസന്വേഷണങ്ങളില്‍ അയാള്‍ നേരിടുന്ന വിജയങ്ങളെയും പരാജയങ്ങളെയും സ്വാഭാവികതയോടെ കാണിക്കാന്‍ മുരളി ഗോപിക്കായി എന്നാണ് ഉയരുന്ന അഭിപ്രായങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Murali Gopi writes about Drishyam 2 and Mohanlal