മമ്മൂട്ടി ഇന്നത്തെ അഭിനയ ലോകത്തെ കുലപതിയാണെന്ന് പറയുകയാണ് മുരളി ഗോപി. ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും പ്രചോദനം നല്‍കിയിട്ടുള്ള ആളാണ് അദ്ദേഹമെന്നും താരം പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി. ഒരു നടന്‍ താന്‍ നല്‍കിയ വരികള്‍ അവതരിപ്പിക്കുന്ന സമയം ആ ഭംഗി പുറത്ത് വരുന്നതാണ് എഴുത്തുകാരന് വളരെ ഇഷ്ടമുള്ള നിമിഷമെന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമകളില്‍ താന്‍ എഴുതിയ വരികള്‍ മമ്മൂട്ടി പറയണമെന്ന ആഗ്രഹമുണ്ടെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
‘മമ്മൂട്ടി സാര്‍ ഇന്നത്തെ അഭിനയ ലോകത്തെ ഒരു കുലപതിയാണ്. ഒരു നടനെന്ന നിലയില്‍ എനിക്ക് ഏറ്റവും പ്രചോദനം നല്‍കിയിട്ടുള്ള ആളാണ് അദ്ദേഹം. ഭാഷയെ ഇഷ്ടപെടുന്ന ഏതൊരാള്‍ക്കും മമ്മൂട്ടിയെന്ന നടന്‍ ഒരു പ്രചോദനം തന്നെയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മമ്മൂട്ടി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതണമെന്നത് എന്റെ ആഗ്രഹമാണ്.
അദ്ദേഹം ഓരോ വരികളും ഡെലിവര്‍ ചെയ്യുന്ന പ്രത്യേക രീതിയുണ്ട്. ഓരോ ഭാഷക്കും അതിന്റേതായ ഒരു കരുത്തും ഭംഗിയുമുണ്ട്. ഒരു നടന്‍ തനിക്ക് നല്‍കിയ വരികള്‍ അവതരിപ്പിക്കുന്ന സമയം ആ ഭംഗി പുറത്ത് വരും. അത് എഴുത്തുകാരന് വളരെ ഇഷ്ടമുള്ള മൊമന്റാണ്. എന്റെ സിനിമകളിലെ എന്റെ വരികള്‍ മമ്മൂട്ടി സാര്‍ പറയണമെന്ന ആഗ്രഹം എനിക്കുണ്ട്.
സ്‌ക്രീനില്‍ പല സ്‌റ്റൈലിലുള്ള അഭിനയം കൊണ്ടുവരാന്‍ സാധിക്കുന്ന നടനാണ് മമ്മൂട്ടി സാര്‍. ശൈലിയാണെങ്കിലും ബിഹേവിയറല്‍ ആക്ടിങ്ങാണെങ്കിലുമൊക്കെ കോണ്ടന്റ് അനുസരിച്ച് അദ്ദേഹത്തിന് ഒരു ആക്ടിങ്ങ് മെത്തേഡ് തെരഞ്ഞെടുക്കാനുള്ള കഴിവുണ്ട്. അത് തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopi Talks About Mammootty Movies