ലൂസിഫറിന് വേണ്ടി എഴുതപ്പെട്ട ആദ്യ തിരക്കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു: മുരളി ഗോപി
Entertainment
ലൂസിഫറിന് വേണ്ടി എഴുതപ്പെട്ട ആദ്യ തിരക്കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 8:38 am

പ്രഖ്യാപനം മുതല്‍ക്കേ തന്നെ ഹൈപ്പിന്റെ കൊടുമുടിയില്‍ നിന്ന് റിലീസിന് ശേഷം ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമ 2019ലാണ് പുറത്തിറങ്ങിയത്.

മുരളി ഗോപിയായിരുന്നു ലൂസിഫറിന് വേണ്ടി തിരക്കഥ ഒരുക്കിയത്. ആദ്യം ഈ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരുന്നത് രാജേഷ് പിള്ളയായിരുന്നു. ആ പ്രൊജക്റ്റ് ഇനി ഒരു സിനിമയാകാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മുരളിഗോപി. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ കാര്യം എന്നോട് ഒരിക്കല്‍ ആന്റണി പെരുമ്പാവൂര്‍ ചോദിച്ചിരുന്നു. ആ സിനിമ ചെയ്യാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അതിനെ പറ്റി എനിക്ക് അറിയില്ല. സാധ്യതകളുണ്ടോയെന്ന് ചോദിച്ചാല്‍ സിനിമയുടെ കാര്യമായത് കൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. സിനിമ അങ്ങനെയാണ്. എന്തായാലും ആന്റണി പെരുമ്പാവൂര്‍ ആ പ്രൊജക്റ്റില്‍ താത്പര്യം ഉണ്ടോയെന്ന് ചോദിച്ചിരുന്നു,’ മുരളി ഗോപി പറഞ്ഞു.

മലയാളത്തിലെ വലിയ സാമ്പത്തിക വിജയമായ ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തിയത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായിട്ടായിരുന്നു. ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയാണ്.

Also Read: അന്യന്‍, മുതല്‍വന്‍, ഇന്ത്യന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സിനിമയെപ്പറ്റി ഞാന്‍ ആലോചിച്ചിരുന്നു: ഷങ്കര്‍

സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് മാറി ഖുറേഷി അബ്രാം എന്ന അധോലോക നായകനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. ഈ സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തുന്നത്.


Content Highlight: Murali Gopi Talks About Antony Perumbavoor