| Sunday, 30th June 2024, 1:54 pm

മമ്മൂട്ടിമായി എമ്പുരാന്‍ പോലെയൊരു സിനിമ എന്റെയും പൃഥ്വിയുടെയും ആഗ്രഹമാണ്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും. ഇരുവരും 2010ല്‍ പോക്കിരിരാജ എന്ന സിനിമയിലൂടെ ഒന്നിച്ചിരുന്നു. ആ ചിത്രത്തിന് ശേഷം 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സിനിമക്കായി ഇരുവരും ഒന്നിക്കുന്നുവെന്ന സൂചനകളുണ്ടായിരുന്നു. മമ്മൂട്ടിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നത് ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് വേണ്ടിയാണെന്നും അത് സംവിധാനം ചെയ്യാന്‍ പോകുന്നത് നവാഗത സംവിധായകനായ ജിതിന്‍ കെ. ജോസാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ താന്‍ മമ്മൂട്ടിക്ക് വേണ്ടി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. മമ്മൂട്ടിക്ക് വേണ്ടി അങ്ങനെ ഒരു സിനിമ ചെയ്യണമെന്ന പ്ലാനുണ്ടെന്നും പക്ഷെ അത് എപ്പോഴാണെന്ന് അറിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ഓണ്‍ലൂക്കേഴ്‌സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അങ്ങനെയൊരു സിനിമ ഉടനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുരളി ഗോപി. മമ്മൂട്ടിയുമായി എമ്പുരാന്‍ പോലെയൊരു സിനിമ തങ്ങളുടെ ആഗ്രഹമാണെന്നും തങ്ങള്‍ അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് മുമ്പ് ചെയ്തു തീര്‍ക്കാന്‍ പൃഥ്വിരാജിന് അദ്ദേഹത്തിന്റേതായ പ്രൊജക്റ്റുകളുണ്ടെന്നും തനിക്ക് തന്റേതായ ചിലതുണ്ടെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read: ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അയാള്‍ എനിക്ക് ശരീരം വിറ്റ് നടക്കുന്നവനെന്ന പേരിട്ടത്: ടിനി ടോം

‘മമ്മൂക്കക്ക് വേണ്ടി ഒരു സിനിമ ചെയ്യണമെന്ന പ്ലാനുണ്ട്. പക്ഷെ അത് എപ്പോഴാണെന്ന് അറിയില്ല. അതിന്റെ ഇടയില്‍ ഒരുപാട് പ്രൊജക്റ്റുകള്‍ വരുന്നുണ്ട്. അതുകൊണ്ട് അങ്ങനെയൊരു സിനിമ എപ്പോഴാകും വരുന്നതെന്ന് അറിയില്ല. അദ്ദേഹവുമായി എമ്പുരാന്‍ പോലെയൊരു സിനിമ ഞങ്ങളുടെ ആഗ്രഹമാണ്. ഞങ്ങള്‍ അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. രാജുവിന് അവന്റേതായ പ്രൊജക്റ്റുകളുണ്ട്. എനിക്ക് എന്റേതായ ചിലതുണ്ട്. ഇതിനിടയില്‍ ഈ സിനിമയുടെ കാര്യം പറയാന്‍ കഴിയില്ല,’ മുരളി ഗോപി പറഞ്ഞു.


Content Highlight: Murali Gopi Talks About A movie With Mammootty And Prithviraj Sukumaran

We use cookies to give you the best possible experience. Learn more