മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
എമ്പുരാനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫറിനെക്കാൾ മുകളിലായിരിക്കും എമ്പുരാനെന്ന് ഒരിക്കലും പറയാൻ കഴിയില്ല. താൻ എഴുതിയതിൽ വിശ്വാസമുണ്ടെന്നും അത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും മുരളി പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതൊരിക്കലും പറയാൻ കഴിയില്ല. ഒരു കാര്യം പറയാൻ കഴിയുന്നത് ഞാനിത് ഒരു മൂന്ന് പാർട്ടുള്ള സിനിമ സീരീസായിട്ടാണ് തുടക്കത്തിൽ തന്നെ പ്ലാൻ ചെയ്തത്. അപ്പോൾ തന്നെ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എന്റെ മനസിലുണ്ട്.
വളരെ മുമ്പ് പ്ലാൻ ചെയ്ത ഒരു കോൺസെപ്റ്റാണ് ലൂസിഫറിന്റെത്. അപ്പോൾ തന്നെ ഒരു ഡ്രാമാറ്റിക്ക് പ്രൊഗർഷൻ ഉണ്ടെങ്കിലും അതിന്റെ കാലത്തിന് അനുസരിച്ചുള്ള ഒരു വിലയിരുത്തലുണ്ട്. ആ ചിന്തയിൽ നിന്നാണ് എഴുതുന്നത്.
നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല രണ്ടാംഭാഗം ഒന്നാംഭാഗത്തേക്കാൾ മുകളിൽ ആയിരിക്കുമെന്ന്. അല്ലെങ്കിൽ അത് താഴെ പോവുമോയെന്നൊന്നും പറയാൻ കഴിയില്ല. മനസിൽ തോന്നുന്ന വളരെ സത്യസന്ധമായ കാര്യത്തെ മാത്രമേ ഞാൻ ഒരു പേപ്പറിൽ എഴുതാറുള്ളൂ. അതിൽ എനിക്കൊരു വിശ്വാസമുണ്ട്. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്,’മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopi Talk About Empuran Movie