തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. രസികൻ എന്ന ചിത്രത്തിലൂടെ സിനിമ കരിയർ ആരംഭിച്ച മുരളി ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ്. ലൂസിഫർ, കമ്മാര സംഭവം, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളിയുടെ തിരക്കഥയിലാണ് പിറന്നത്.
മലയാളത്തിലെ നടിമാരെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. പണ്ട് മുതലേ എല്ലാവരും ചോദിക്കുന്ന ചോദ്യം മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടമെന്നാണെന്നും എന്തുകൊണ്ടാണ് രണ്ട് ഫീമെയിൽ സ്റ്റാർസിന്റെ പേര് അങ്ങനെ ചോദിക്കുന്നില്ലെന്നും മുരളി ഗോപി ചോദിച്ചു.
മികച്ച സംഭാവനകൾ നൽകിയ ഒരുപാട് നടിമാർ മലയാളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ അഭിമുഖങ്ങളിലും പണ്ട് മുതൽ ചോദിക്കാറുണ്ട്, നിങ്ങൾക്ക് മമ്മൂട്ടിയെയാണോ മോഹൻലാലിനെയാണോ ഇഷ്ടമെന്ന്. എന്നാൽ അങ്ങനെ ചോദിക്കുന്ന അതേയൊരു രീതിയിൽ രണ്ട് ഫീമെയിൽ സ്റ്റാർസിന്റെ പേര് പറയാറില്ല. അതൊരു കുഴപ്പമായിട്ട് തോന്നാറുണ്ട് എനിക്ക്.
നമ്മൾ റെസ്‌പെക്ട് ചെയ്യാത്ത എന്നാൽ വലിയ കോൺട്രിബ്യൂഷൻസ് നൽകിയ ഒരുപാട് നായികമാർ ഇവിടെ ഉണ്ടായിട്ടുണ്ട്. നടന്മാരുടെ കോൺട്രിബ്യൂഷൻസ് പോലെ അവരുടെ വർക്കുകളെ കാണുന്നില്ലെന്ന പരാതി ശരിയാണ്.
കാരണം വലിയ ഗംഭീര നടിമാർ നമുക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. പക്ഷെ ഇതേ ലെവലിൽ അതിനെ ഡിസ്‌കസ് ചെയ്യുന്നില്ല.
ആരാണ് ഇഷ്ടമുള്ള ആക്ടർ എന്ന് ചോദിക്കുമ്പോൾ അത് ഓട്ടോമാറ്റിക്കലി ആണുങ്ങളെയാണ് ഉദ്ദേശിക്കുന്നതെന്ന മുൻധാരണയിലാണ് ആളുകൾ അതിന് ഉത്തരം പറയുന്നത്,’മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopi Talk About actresses in Malayalam cinema