മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
മലയാളത്തിൽ ഇറങ്ങി വലിയ സാമ്പത്തിക വിജയമായ ചിത്രമായിരുന്നു ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ.
പ്രഖ്യാപനം മുതൽ തന്നെ ഹൈപ്പിന്റെ കൊടുമുടിയിൽ കയറിയ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടുകയായിരുന്നു. 2019 ൽ ഇറങ്ങിയ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അന്ന് തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗമായ എമ്പുരാൻ പ്രഖ്യാപിച്ചതോടെ വീണ്ടും ആരാധകർ ആവേശത്തിലായി.
ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളത്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്.
മുരളി ഗോപി തന്നെയാണ് എമ്പുരാന്റെയും തിരക്കഥ ഒരുക്കുന്നത്. എന്തുകൊണ്ടാണ് ലൂസിഫറിന് ആ പേര് ഇട്ടതെന്ന് പറയുകയാണ് മുരളി ഗോപി.
ചിത്രത്തിന് ലൂസിഫർ എന്നല്ലാതെ മറ്റൊരു പേരിടാൻ സാധ്യതയില്ലെന്ന് പറയുകയാണ് മുരളി ഗോപി. റെഡ്.എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലുസിഫെറിയേൻ കൺസെപ്റ്റ് ആണ് ആ പടത്തിന്റെ മെയിൻ. അതായത് സൺ ഓഫ് ഗോഡ് ലൂസിഫർ,ലൂസിഫർ റൂൾസ് ഓവർ ദി മൈൻസ് ഓവർ ദി മാൻ എന്ന് പറയുന്ന സാധനം. അങ്ങനെ ഒരുപാട് സാധനങ്ങൾ അതിനകത്തുണ്ട് .
ലുസിഫെറിയേൻ ലെജെൻഡ്‌സും ഇല്ലുമിനാട്ടി തീമുമെല്ലാം കോർത്തിണക്കികൊണ്ടുള്ള ഒരു വിഷയമാണത്. അതിന് ലൂസിഫർ എന്നല്ലാതെ വേറൊരു ടൈറ്റിലിന് സാധ്യതയില്ല,’മുരളി ഗോപി പറയുന്നു.
Content highlight: Murali Gopi Says That Why He Named Lucifer For The Movie