പ്രേക്ഷകര്‍ കാത്തിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. ചിത്രത്തിന്റെ ഷൂട്ട് പോലും ഇതുവരെ തുടങ്ങിയില്ലെങ്കിലും ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷകളാണുള്ളത്. മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
എമ്പുരാന് ശേഷം മമ്മൂട്ടിയെ നായകാനാക്കിയുള്ള സിനിമയുടെ കഥയാണ് എഴുതുന്നത് എന്ന് പറയുകയാണ് മുരളി ഗോപി.
ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്ന് മുരളി ഗോപി പറഞ്ഞു. അങ്ങനെയൊരു അഭിനേതാവിനെ കിട്ടുന്നത് ഒരു എഴുത്തുകാരന്റെ സ്വപ്‌നമാണെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
ബിഹൈന്‍ഡ് വുഡ്‌സ് കോള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.
‘എമ്പുരാന്‍ കഴിഞ്ഞ് എഴുതുന്നത് മമ്മൂട്ടി സാറിന് വേണ്ടിയുള്ള സിനിമയാണ്. ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍.
ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്‌നമാണ്. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിയിക്കുന്ന ആക്ടറാണ്,’ മുരളി ഗോപി പറഞ്ഞു.
2022 ല്‍ എമ്പുരാന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലൂസിഫര്‍ മൂന്ന് ഭാഗങ്ങളുള്ള സിനിമയാണ്. തുടര്‍ച്ചയായിട്ടാണ് മൂന്ന് ഭാഗങ്ങളും. കൂടുതലായി അതിനെ പറ്റി പറയാന്‍ പറ്റില്ല. എമ്പുരാന്‍ എന്ന പറഞ്ഞാല്‍ മൈ ലോഡ് എന്നാണ് മീനിംഗ്. തമ്പുരാന് മുകളിലാണ് എമ്പുരാന്‍. ചില പാട്ടുകളിലും ഈ വാക്ക് വന്നിട്ടുണ്ട്.
അധികം ഉപയോഗിക്കാത്ത വാക്കായതുകൊണ്ടാണ് ലൂസിഫറിലെ ഒരു പാട്ടില്‍ ഈ വാക്ക് ഉപയോഗിച്ചത്. 2021 ല്‍ ഷൂട്ട് തുടങ്ങേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് വന്നത് കൊണ്ട് സാധിച്ചില്ല. ഒരുപാട് ലൊക്കേഷനുള്ള സിനിമയാണ്. 2022 പകുതിയോടെ ഷൂട്ടിംഗ് സ്റ്റാര്‍ട്ട് ചെയ്യാമെന്നാണ് വിചാരിക്കുന്നത്,’ മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.
Content Highlight: Murali Gopi says An actor like Mammootty is the dream of any writer