ബീഫുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കു
അവതാരമാണെന്ന് പറഞ്ഞ് ആരും മത്സ്യം നിരോധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മുരളി ഗോപി കളിയാക്കിയത്. അഥവാ മത്സ്യനിരോധനം ഏര്‍പ്പെടുത്തിയാല്‍ അധികൃതര്‍ക്ക് സോഷ്യല്‍ മീഡിയ ട്രോളിങ് നിരോധിക്കാനാവുമോയെന്നും ചോദിക്കുന്നു.
” പാവം മത്സ്യം അവതാരമാണെന്ന് പറഞ്ഞ് മത്സ്യനിരോധനം ഏര്‍പ്പെടുത്തില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മത്സ്യനിരോധനം ഉണ്ടായാല്‍, അധികൃതര്‍ ട്രോളിങ് നിരോധിക്കേണ്ടിവരും. (സോഷ്യല്‍ മീഡിയയായിരിക്കും അതിനു കാരണമാകുന്നത്)” എന്നാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ചലച്ചിത്രതാരം പ്രതാപ് പോത്തനും ബീഫ് വിവാദത്തെ പരിഹസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇറച്ചി തിന്നുന്ന സിംഹങ്ങളുടെയും കടുവയുടെയും മറ്റു മാംസഭുക്കുകളായ ജന്തുക്കളുടെയു മേല്‍ സര്‍ക്കാറിന്റെ ഒരു കണ്ണുണ്ടാകണമെന്നാണ് പ്രതാപ് പോത്തന്‍ തന്റെ കുറിപ്പില്‍ പറയുന്നത്.
അവതാരമെന്ന് പറഞ്ഞ് മത്സ്യം നിരോധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു