| Wednesday, 27th December 2017, 7:25 pm

കരുണാകരന്‍ വിവാദം: വാഴയ്ക്കന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ കരുണാകരന്‍ വിഷയവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വിമര്‍ശനമുന്നയിച്ച ജോസഫ് വാഴക്കന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് കെ.മുരളീധരന്‍. അഭിപ്രായങ്ങള്‍ പറയേണ്ട സമയത്ത് തന്നെ പറയും. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ താന്‍ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനെ എറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരനാണെന്നും ആ കഥകള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ജോസഫ് വാഴക്കന്‍ പറഞ്ഞത്.
വിവാദമുണ്ടാക്കി മറ്റുള്ളവരെ കുത്താനുള്ള ശ്രമമാണ് മുരളീധരന്റെതെന്നും, താന്‍പ്രമാണിയാകാനാണ് മുരളീധരന്‍ ശ്രമിക്കുന്നതെന്നും ജോസഫ് വാഴക്കന്‍ ആരോപിച്ചിരുന്നു.

എന്നാല്‍ താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്നും കരുണാകരന്‍ നയിച്ച ഭാഗത്ത് തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നതെന്നും മുരളീധരന്‍ പറയുന്നു. കരുണാകരനെ ദ്രോഹിച്ചവര്‍ പലരും അദ്ദേഹത്തിന്റെ കൂടെയുള്ളവര്‍ തന്നെയായിരുന്നെന്നാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. തുടര്‍ന്നായിരുന്നു ജോസഫ് വാഴക്കന്‍ പ്രതികരിച്ചത്.

ചാരക്കേസില്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് കരുണാകരനെ നീക്കിയതില്‍ ആന്റണിക്ക് പങ്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കരുണാകരനെ രാജിവെപ്പിക്കാന്‍ ശ്രമിച്ചതില്‍ ഖേദിക്കുന്നുവെന്നും ഹസന്‍ കഴിഞ്ഞ ദിവസം കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണച്ചടങ്ങില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ചാരക്കേസ് വീണ്ടും ചര്‍ച്ചയാകാന്‍ കാരണമായത്.

We use cookies to give you the best possible experience. Learn more