| Friday, 18th September 2015, 12:59 am

സമര സൂചിക മാറുന്നുണ്ട് സര്‍; മൂന്നാര്‍ ഒരു മുന്നേറ്റം മാത്രമല്ല പ്രക്ഷുബ്ദമായ ആകാശം കൂടിയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്താണ് ആ തമിഴ് വംശജരുടെ ജീവിതം? ടാറ്റ ഒഴുക്കിയ തേനിലും പാലിലും അവരുടെ ജീവിതം കൊഴുക്കുകയായിരുന്നോ? പലരും സോഷ്യല്‍ മീഡിയകളില്‍ എഴുതി, “ഇന്നു സമരം ചെയ്യുന്ന , ടിവിയില്‍ കാണുന്ന എല്ലാവരും ടാറ്റായുടെ ആശുപത്രിയില്‍ ജനിച്ചവരും ടാറ്റായുടെ ക്രച്ചുകളില്‍ വളര്‍ന്നവരും ഇന്നും മുഴുവന്‍ ചികിത്സയും പൂര്‍ണ്ണമായും സൗജന്യമായി അനുഭവിയ്ക്കുന്നവരും ആണ്.” ഇങ്ങനെയൊക്കെ എഴുതുമ്പോഴും, പക്ഷെ ആരും ചോദിച്ചതായി കണ്ടില്ല, ടാറ്റയ്ക്ക് ആരാണ് ആശുപത്രി നല്‍കിയത്? ടാറ്റയ്ക്ക് ആരാണ് ക്രച്ചുകള്‍ നല്‍കിയത്? എന്ന്. വലിയ വലിയ തൊഴിലാളിവര്‍ഗ ബോധത്തിന്റെ വായ്ത്താരികള്‍ മുഴക്കുന്ന ഇവര്‍ പാടിപ്പുകഴ്ത്തുന്നത് മുതലാളിമാരെ കുറിച്ച് മാത്രമാകുന്നതെന്ത്? വറ്റിവരണ്ട ആ തമിഴ് തൊഴില്‍ ജീവിതങ്ങളുടെ ദാരുണാവസ്ഥയിലേയ്ക്ക് എന്തേ ഇവരുടെയൊന്നും കണ്ണുകള്‍ ഒന്ന് എത്തിനോക്കുകയെങ്കിലും ചെയ്യാത്തത്?



ഡൂള്‍ന്യൂസ് സപെഷ്യല്‍ ടീം റിപ്പോര്‍ട്ട്‌
തയ്യാറാക്കിയത് : ഷഫീക്ക് എച്ച്, നസിറുദ്ദീന്‍ ചേന്ദമംഗലൂര്‍, അഡ്വ. ദിവ്യ ഡി.വി

നന്ദി:മുഹമ്മദ് ഷഹീദ്, കെ.എം. (റിപ്പോര്‍ട്ടര്‍), യെദു നാരായണന്‍ (റിപ്പോര്‍ട്ടര്‍), ദിനില്‍, കെ.കെ. സിസിലു, അജിത്കുമാര്‍, പ്രതീഷ് രമാ മോഹന്‍, സികേഷ് ഗോപിനാഥ് (സൗത്ത് ലൈവ്), രാജന്‍ (തോട്ടം തൊഴിലാളി), സ്വാതി ജോര്‍ജ് (നവ മലയാളി),രജീഷ് ഏറാമല, പേരറിയാത്ത ധാരാളം പേര്‍ക്ക്…

സമര്‍പ്പണം : ധീരമായി പോരട്ടത്തിനിറങ്ങിയ മൂന്നാറിലെ തമിഴ് തൊഴിലാളികള്‍ക്ക്…


“അതെ, അവിടെ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളല്ല, മറിച്ച് ആ തമിഴ് ജനതയുടെ തീവ്രാനുഭവങ്ങളാണ്. അതാണവരെ സമരത്തിലെത്തിച്ചതും ധീരമായ, തീവ്രമായ നിലപാടെടുക്കുന്ന വിധം അവരെ കരുത്തുറ്റവരാക്കിയതും. അവിടുത്തെ കുരുന്നുകളില്‍ തുടങ്ങി വൃദ്ധരായ പാട്ടിമാരില്‍ വരെ നിറഞ്ഞിരിക്കുന്ന ധീരമായ സമരാവേശം കണ്ട ഒരാള്‍ക്ക്, എല്ലാം വ്യക്തമായി പറഞ്ഞുതരാന്‍ കഴിയുന്ന, തന്റെ കൂരകളില്‍ കൊണ്ടുപോയി “ദാ ഇതാണ് സത്യം” എന്ന് വ്യക്തമാക്കിത്തരാനുള്ള ആ ജനതയുടെ കഴിവിനെ അറിഞ്ഞവര്‍ക്ക് പുറത്തുള്ള ശക്തികളെ തിരഞ്ഞ് സമയം കളയേണ്ടിവരില്ല. കണ്‍മുന്നിലുണ്ട് ആ സംഘാടനത്തിന്റെ കാരണഹേതുവായ സമരാഗ്നി.”

മൂന്നാര്‍ ഒരു ടൂറിസം മേഖല മാത്രമല്ല എന്ന് ഇക്കഴിഞ്ഞ എട്ട് പത്ത് ദിവസങ്ങളായി കേരളം, ഒരു പക്ഷെ ലോകം തന്നെ തിരിച്ചറിയുന്നുണ്ടാവും. തണുത്തുറഞ്ഞ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ മാത്രമല്ല പൂക്കുന്നതെന്നും കറുത്തുമെലിഞ്ഞ പെണ്ണുള്ളകങ്ങളില്‍ തിളയ്ക്കുന്ന സമരാവേശവും വസന്തമറിയിക്കുമെന്നും ആരും അറിഞ്ഞുകാണില്ല.

തുറന്ന കണ്ണുകളില്‍ പ്രതീക്ഷകളുടെ നനവൂറുന്നതും തുറന്ന തൊണ്ടകളില്‍ അതിജീവനസമരഗീതമുയരുന്നതും തോളോടുതോള്‍ ചേര്‍ന്ന് സമരപ്പൂക്കളമായിത്തീരുന്നതും വിയര്‍ത്തൊലിക്കുമ്പോഴും മുദ്രാവാക്യങ്ങളില്‍ ഇടര്‍ച്ചകളുണ്ടാകാത്തതും പുതിയ ചരിത്രവഴികളിലേയ്ക്കുള്ള മനുഷ്യസമൂഹത്തിന്റെ ഗതിമാറ്റത്തിന്റെ സമരസൂചനകളായി മനസിലാക്കാന്‍ കഴിയാതെ പകച്ചു നില്‍ക്കുകയാണ്, കേരളത്തിന്റെ മധ്യവര്‍ഗ മനസ് ഇപ്പോഴും.

“എന്ത്, ചിതറിക്കിടക്കുന്ന ആ ഊരുകളിലെ പെണ്ണുങ്ങള്‍ക്ക് ഇത്രയേറെ സംഘടിക്കാനുള്ള ശക്തിയുണ്ടെന്നോ? ഉള്‍ക്കരുത്തുണ്ടെന്നോ? ഇല്ല വിശ്വസിക്കാനേ ആവുന്നില്ല. ഒരജ്ഞാത ശക്തിയുടെ പിന്‍ബലമുണ്ട് ആ സംഘാടനത്തില്‍, ഒരു തീവ്രവാദ മണമടിക്കുന്നുണ്ട്” ആ കറുത്തുമെല്ലിച്ച മനുഷ്യക്കോലങ്ങള്‍ക്കു പിന്നില്‍ എന്ന് വിധിയെഴുതാന്‍ പിന്നെ താമസം വേണ്ടി വന്നില്ല.

അതെ അവിടെ ഒരജ്ഞാത ശക്തി അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു തീവ്രശക്തിയാണത്. അത്തരമൊരു തീവ്രശക്തിയില്ലെങ്കില്‍ ആ സമരം നടക്കുമോ എന്ന് തന്നെ ഞങ്ങള്‍ക്കും സംശയമുണ്ട്.

ആ അജ്ഞാതശക്തി മറ്റൊന്നുമല്ല ജീവിതം കൈവിട്ടുപോകുന്നവന് അത് തിരിച്ചുപിടിക്കാനുള്ള ഒരവസാന കുതിപ്പുണ്ടല്ലോ, അത് തന്നെയാണ് ആ അജ്ഞാത ശക്തികളിലൊന്ന്. മറ്റൊന്ന് ആ തൊഴിലാളികള്‍ക്കുള്ള സംഘടിത ബോധം. അത് നേരിട്ട് തന്നെ കാണേണ്ടതാണ്.


1958 ഒക്ടോബര്‍ 20ന് രണ്ട് തോട്ടം തൊഴിലാളി നേതാക്കള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും പ്ലാന്റേഷന്റെ മുതലാളിമാരായിരുന്ന ബ്രിട്ടീഷുകാരുടെ കൈകൊണ്ട്. ഹസന്‍ റാവുത്തറും പാപ്പമ്മാളും. അവര്‍ പിടഞ്ഞുവീണ ചരിത്രത്തില്‍ നിന്നാണ് ഈ ജനത തങ്ങളുടെ തൊഴിലാളി ഐക്യബോധത്തിന്റെ ആദ്യ സംഘബോധം ആര്‍ജ്ജിക്കുന്നത് എന്നത് നിസ്സംശയം.


ഹസന്‍ റാവുത്തറുടെയും പാപ്പമ്മാളുടെയും രക്തസാക്ഷി മണ്ഡപത്തിനു സമീപം തോട്ടം തൊഴിലാളികള്‍


1958 ഒക്ടോബര്‍ 20ന് രണ്ട് തോട്ടം തൊഴിലാളി നേതാക്കള്‍ വെടിയേറ്റ് മരിച്ചിട്ടുണ്ട്, പോലീസ് വെടിവെപ്പില്‍, അന്നും ഉയര്‍ന്ന് കേട്ടത് 20 ശതമാനം ബോണസ് എന്ന ആവശ്യമാണ്‌. ഹസന്‍ റാവുത്തറും പാപ്പമ്മാളും. അവര്‍ പിടഞ്ഞുവീണ ചരിത്രത്തില്‍ നിന്നാണ് ഈ ജനത തങ്ങളുടെ തൊഴിലാളി ഐക്യബോധത്തിന്റെ ആദ്യ സംഘബോധം ആര്‍ജ്ജിക്കുന്നത് എന്നത് നിസ്സംശയം.

അവരോരോരുത്തിരിലുമുണ്ട് ആ കമ്മ്യൂണിസ്റ്റുകളായ തോട്ടം തൊഴിലാളികളുടെ ജ്വലിക്കുന്ന ഓര്‍മകള്‍. ഒരുപക്ഷെ ആരും ഓര്‍ക്കാത്ത ചരിത്രമാവുമത്. സ്വതന്ത്ര ഇന്ത്യ പുലര്‍ന്നശേഷമുള്ള കേരള ചരിത്രത്തിലെ തന്നെ ആദ്യകാല തൊഴിലാളിവര്‍ഗ രക്തസാക്ഷികളില്‍പ്പെടുന്നവരാണവര്‍. പുന്നപ്രയും വയലാറും ആഘോഷിക്കപ്പെടുമ്പോള്‍ ഒത്തിരിയൊത്തിരി ചെറുതും വലുതുമൊക്കെയായ രാഷ്ട്രീയ നേതാക്കന്‍മാരുടെ അത്രയൊന്നും ആവേശം പകരാത്ത ജീവിതങ്ങളുടെ ഓര്‍മകള്‍ പോലും കൊണ്ടാടപ്പടുമ്പോള്‍ എന്തേ കേരളത്തിന്റെ പൊതുബോധം ഹസന്‍ റാവുത്തറെയും പാപ്പമ്മാളിനെയും ഓര്‍ക്കാതെപോയി? ഇടതുപക്ഷ ചരിത്രമ്യൂസിയങ്ങളില്‍ ഒരു കൊച്ചുകുറിപ്പുകൊണ്ടുപോലും അടയാളപ്പെടുത്തപ്പെടാതെ പോയി? രക്തജ്വാല പോയിട്ട് ഒരു ചെറുപുഷ്പം പോലും അര്‍പ്പിക്കാതിരുന്നത്? എന്തുകൊണ്ടാണ് ഒരു ചരിത്രവും അവയെ കോറിയിടാതെ ഇന്നോളം കടന്നുപോയത്?


ചുക്കിച്ചുളിഞ്ഞ മുഖവും ദേഹവുമായി “ഈ ലായങ്ങള് ഇപ്പടി പോനാല്‍ നാങ്കെ എപ്പടി ജീവിക്കും? അങ്ക പാറ് തമ്പീ.. എങ്ക വീട്.. അന്ത ഇടത്തില് നാങ്ക എപ്പടിയാ തൂങ്കും?” എന്ന് പറയുന്നവര്‍ മുതല്‍ സംഘാടന പാരമ്പര്യമുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു.


ഇത്രയും ചരിത്രവും തങ്ങളുടെ ജീവിതത്തെകുറിച്ച് തെളിച്ചമുള്ള ചിത്രവുമുള്ള അവരെ കുറിച്ചാണ് നിങ്ങള്‍ തീവ്രവാദികളുടെ അപസര്‍പ്പക കഥകള്‍ എഴുതിക്കൂട്ടുന്നത്. വൃദ്ധരായി കൂനിക്കൂടി ഇരിക്കുന്നവര്‍ക്കുപോലും ഉണ്ട് ട്രേഡുയൂണിയന്‍ സംഘാടനത്തിന്റെ നീണ്ടകാല ചരിത്രം. ആണുങ്ങളുടെ കാര്യമല്ല, പെണ്ണുങ്ങളുടെ കാര്യമാണ് പറഞ്ഞത്. ഒത്തിരി ട്രേഡുയൂണിയന്‍ പ്രവര്‍ത്തനം നടത്തിയ പ്രായം ചെന്ന പാട്ടിമാരെ ഞങ്ങള്‍ അവിടെ കണ്ടു, സംസാരിച്ചു.

ചുക്കിച്ചുളിഞ്ഞ മുഖവും ദേഹവുമായി “ഈ ലായങ്ങള് ഇപ്പടി പോനാല്‍ നാങ്കെ എപ്പടി ജീവിക്കും? അങ്ക പാറ് തമ്പീ.. എങ്ക വീട്.. അന്ത ഇടത്തില് നാങ്ക എപ്പടിയാ തൂങ്കും?” എന്ന് പറയുന്നവര്‍ മുതല്‍ സംഘാടന പാരമ്പര്യമുള്ളവര്‍ വരെ അവരിലുണ്ടായിരുന്നു.

ആവേശത്തോടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ വിവരിച്ചുകൊണ്ടേയിരുന്നു. അവരിലുണ്ടായിരുന്നു ചില കണ്‍തിളക്കങ്ങള്‍… വേദനയുടെ പുളയ്ക്കുന്ന ദുരിതാനുഭങ്ങള്‍… ആവേശത്തോടെ ഇതെല്ലാം ഇത്രക്കും തീവ്രതയോടെ വിവരിക്കുന്നത് കേള്‍ക്കുന്നത് ഇതാദ്യമായാണ്. അതും മലയാളം കലര്‍ന്ന തമിഴ് ഭാഷയില്‍.

ഒരു ശക്തികള്‍ക്കു മുന്നിലും തളരില്ല, തങ്ങളുടെ ആവശ്യങ്ങള്‍ നേടുന്നതുവരെ… എന്ന് അവിടെ ഞങ്ങള്‍ കണ്ട എല്ലാ തൊഴിലാളികളും ഒരേ സ്വരത്തില്‍ തന്നെ പറഞ്ഞിരുന്നു. ഒപ്പം തൊഴിലാളി യൂണിയനുകള്‍ എന്ന് വിളിക്കപ്പെടുന്ന ആധുനിക രാഷ്ട്രീയ കങ്കാണിമാരെ കുറിച്ചും. അവരെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് മൂന്നാര്‍ കറങ്ങിയാല്‍ തന്നെ മനസിലാകാവുന്നതേയുള്ളു.

അതെ, അവിടെ പ്രവര്‍ത്തിച്ചത് തമിഴ് തീവ്രവാദ സംഘടനകളല്ല, മറിച്ച് ആ തമിഴ് ജനതയുടെ തീവ്രാനുഭവങ്ങളാണ്. അതാണവരെ സമരത്തിലെത്തിച്ചതും ധീരമായ, തീവ്രമായ നിലപാടെടുക്കുന്ന വിധം അവരെ കരുത്തുറ്റവരാക്കിയതും. അവിടുത്തെ കുരുന്നുകളില്‍ തുടങ്ങി വൃദ്ധരായ പാട്ടിമാരില്‍ വരെ നിറഞ്ഞിരിക്കുന്ന ധീരമായ സമരാവേശം കണ്ട ഒരാള്‍ക്ക്, എല്ലാം വ്യക്തമായി പറഞ്ഞുതരാന്‍ കഴിയുന്ന, തന്റെ കൂരകളില്‍ കൊണ്ടുപോയി “ദാ ഇതാണ് സത്യം” എന്ന് വ്യക്തമാക്കിത്തരാനുള്ള ആ ജനതയുടെ കഴിവിനെ അറിഞ്ഞവര്‍ക്ക് പുറത്തുള്ള ശക്തികളെ തിരഞ്ഞ് സമയം കളയേണ്ടിവരില്ല. കണ്‍മുന്നിലുണ്ട് ആ സംഘാടനത്തിന്റെ കാരണഹേതുവായ സമരാഗ്നി.


“ഇന്‍ക്വിലാബ് സിന്ദാബാദ്/തൊഴിലാളി ഐക്യം സിന്ദാബാദ്; പെമ്പിള ഒരുമൈ സിന്ദാബാദ്; പണിയെടുപ്പതു നാങ്കെള്/കൊള്ളയടിപ്പതു നീങ്കെള്; കൊളുന്തുകുട്ട എടുപ്പതു നാങ്കെള്/പണക്കുട്ട അമുക്കുതു നീങ്കെള്; അപ്പാ അപ്പാ കരിയപ്പാ/കൊള്ളയടിച്ച പണത്തെ എവിടപ്പാ?; പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക്/എസി ബംഗ്ലാ ഉങ്കള്‍ക്ക്; തമിഴ് മീഡിയം നാങ്കള്‍ക്ക് /ഇംഗ്ലിഷ് മീഡിയം ഉങ്കള്‍ക്ക്; കുട്ടതൊപ്പി നാങ്കള്‍ക്ക്/കോട്ടും സൂട്ടും ഉങ്കള്‍ക്ക്; ചിക്കന്‍, ദോശ ഉങ്കള്‍ക്ക്/കാടി കഞ്ഞി നാങ്കള്‍ക്ക്; പോരാടുവോം പോരാടുവോം/നീതി കെടയ്ക്കും വരെ പോരാടുവോം; പോരാടുവോം വെട്രി വരുവോം.”


തമിഴെന്നാല്‍ നമുക്കെന്നെന്നും “പാണ്ടി”യും “അണ്ണാച്ചി”യുമൊക്കെയായിരുന്നല്ലോ. കേരളത്തില്‍ ആദ്യമായി തമിഴിന്റെ താളാത്മകതയില്‍ സോഷ്യല്‍ മീഡിയ ആടിയുലഞ്ഞത് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ആളിപ്പടര്‍ത്തിയ ആ മുദ്രാവാക്യങ്ങളുടെ സാന്നിദ്ധ്യമായിരുന്നു. “പെമ്പിള ഒരുമൈ സിന്ദാബാദ്” എന്ന് തുടങ്ങി ഓരോരോ വരികളും ഇത്ര കൃത്യമായി ഉന്നം തെറ്റാതെ കൊള്ളേണ്ടിടത്ത് എയ്ത് തറപ്പിക്കാന്‍ ആ സ്ത്രീസഞ്ചയത്തിന് കഴിഞ്ഞു. അതൊന്നുകൂടി ഇവിടെ ആവര്‍ത്തിക്കട്ടെ;

“ഇന്‍ക്വിലാബ് സിന്ദാബാദ്/തൊഴിലാളി ഐക്യം സിന്ദാബാദ്; പെമ്പിള ഒരുമൈ സിന്ദാബാദ്; പണിയെടുപ്പതു നാങ്കെള്/കൊള്ളയടിപ്പതു നീങ്കെള്; കൊളുന്തുകുട്ട എടുപ്പതു നാങ്കെള്/പണക്കുട്ട അമുക്കുതു നീങ്കെള്; അപ്പാ അപ്പാ കരിയപ്പാ/കൊള്ളയടിച്ച പണത്തെ എവിടപ്പാ? *(കരിയപ്പ എന്ന പേരുള്ള ആളാണ് ഇവരുടെ മാനേജര്‍); പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക്/എസി ബംഗ്ലാ ഉങ്കള്‍ക്ക്; തമിഴ് മീഡിയം നാങ്കള്‍ക്ക് /ഇംഗ്ലിഷ് മീഡിയം ഉങ്കള്‍ക്ക്; കുട്ടതൊപ്പി നാങ്കള്‍ക്ക്/കോട്ടും സൂട്ടും ഉങ്കള്‍ക്ക്; ചിക്കന്‍, ദോശ ഉങ്കള്‍ക്ക്/കാടി കഞ്ഞി നാങ്കള്‍ക്ക്; പോരാടുവോം പോരാടുവോം/നീതി കെടയ്ക്കും വരെ പോരാടുവോം; പോരാടുവോം വെട്രി വരുവോം.”

ഒരു നേരത്തെ ഭക്ഷണം വസ്ത്രം പാര്‍പ്പിടം എന്നിവയ്ക്കായാണ് ലോകത്തുള്ള എല്ലാ മനുഷ്യനും പണിയെടുക്കുന്നത്. മാന്യമായ കൂലി എറ്റവും ചുരുങ്ങിയ മനുഷ്യാവകാശമാണ്. എന്നാല്‍ അത്രയ്ക്കും മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കാതെ പുഴുക്കളെ പോലെ ജീവിച്ചു മരിച്ചുപോകുന്ന കൂലി അടിമകള്‍ കേരളത്തില്‍ ജീവിക്കുന്നു എന്ന നഗ്നസത്യമാണ് മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനിലെ പെണ്‍തൊഴിലാളികള്‍ നമ്മുടെ കണ്‍മുന്നിലെത്തിച്ചത്.

അടുത്തപേജില്‍ തുടരുന്നു


ടാറ്റാ എന്ന വ്യവസായ പ്രമുഖന് എങ്ങനെയാണ് കൃഷി നടത്തേണ്ടതെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. നല്ല രീതിയില്‍ തന്നെ കൃഷി മുന്നോട്ട് പോയി. ആഭ്യന്തര വിപണി ടാറ്റാ കണ്ണന്‍ ദേവന്‍ പിടിച്ചെടുത്തു. വിദേശമാര്‍ക്കറ്റില്‍ ഇന്ത്യന്‍ തേയിലയ്ക്ക് നല്ല ഡിമാന്റ് നേടിയെടുത്തു. ഇതിനിടയില്‍ നഷ്ടങ്ങളുമുണ്ടായി. അതില്‍ നിന്നും കര കയറാന്‍ ടാറ്റ മറ്റൊരു വഴി കണ്ടു പിടിച്ചു. കമ്പനി രണ്ടാക്കുക. തേയില നുള്ളുന്ന, മനുഷ്യാധ്വാനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മേഖലയും അല്ലാത്ത മേഖലയും. മനുഷ്യാധ്വാനം കൂടുതല്‍ വേണ്ടി വരുന്ന മേഖലയെ 2005ല്‍ തന്നെ തൊഴിലാളികളുടെ ഉടമസ്ഥതയിലാക്കിക്കൊണ്ട് മാര്‍ച്ച് 19ന് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് ( കെ.ഡി.എച്ച്.പി) പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. തൊഴിലാളികള്‍ക്ക് 60 ശതമാനം നല്‍കി.


കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ സോഴ്‌സ്, : വിക്കീപീഡിയ


1. കണ്ണന്‍ദേവന്‍ കുന്നുകളെ ടാറ്റ പിടിച്ചെടുക്കുന്നു…

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാന്റേഷന്‍ സ്ഥാപിക്കുമ്പോള്‍ തമിഴ് നാട്ടില്‍ നിന്നും അടിമപ്പണിക്ക് കൊണ്ടുവന്നതാണ് സെപ്റ്റംബര്‍ 5 മുതല്‍ 13 വരെ സമരം ചെയ്ത ജനതയുടെ പൂര്‍വ്വികര്‍.

സെപ്റ്റംബര്‍ 2ന് നടന്ന പൊതുപണിമുടക്ക് ദിവസത്തെ സംയുക്ത തൊഴിലാളിയൂണിയന്‍ യോഗത്തിലേയ്ക്ക് ലക്ഷ്മി എസ്‌റ്റേറ്റില്‍ നിന്നുള്ള നൂറ് കണക്കിന് സ്ത്രീ തൊഴിലാളികള്‍ ഇടിച്ച് കയറിയതാണ് സമരത്തിന്റെ മുന്നോടി. ബോണസ് പ്രശ്‌നം പരിഹരിച്ചിട്ട് യോഗം നടന്നാല്‍ മതി എന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഈ സമരത്തിന്റെ വിശദാംശത്തിലേയ്ക്കിറങ്ങുമ്പോള്‍ സമരം ആര്‍ക്കെതിരായിരുന്നുവെന്ന് അല്‍പം കൂടി ചരിത്രപരമായി മനസിലാക്കേണ്ടതുണ്ട്.

1877ല്‍ ഹെന്‍ട്രി ഗ്രിബ്ബിള്‍ ടര്‍ണെറും എ.ഡബ്ല്യൂ ടര്‍ണെറും പ്രദേശവാസികള്‍ക്കൊപ്പം ഈ മേഖലയിലേയ്ക്ക് വന്നതോടുകൂടിയാണ് കൊടും വനമേഖലയായിരുന്ന ഈ പ്രദേശത്തിന്റെ തലവരമാറുന്നത്. അന്നത്തെ അഞ്ചനാട് ദേശത്തിന്റെ ഭാഗമായിരുന്നു ഈ വനപ്രദേശം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഭൂമിയായിരുന്നു ഇത്. അതേസമയം പൂഞ്ഞാര്‍ രാജകുടുംബത്തിന് ഈ മേഖല ജന്മം നല്‍കിയിരിക്കുകയായിരുന്നു. ഇതൊരു ജന്മം ഭൂമിയായിരുന്നിരുന്നെങ്കിലും പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ പരിപൂര്‍ണാധികാരത്തിന്‍ കീഴിലായിരുന്നു. വനപ്രദേശമായിരുന്നെങ്കിലും അവിടങ്ങളില്‍ പ്രദേശത്തെ ചെറുകിട കര്‍ഷകര്‍ പലതരത്തിലുള്ള വിളകളും കൃഷി ചെയ്തിരുന്നു.

ഈ മേഖലയുടെ കാലാവസ്ഥ കണ്ടപ്പോള്‍ തന്നെ ഇതിന്റെ വാണിജ്യസാധ്യത തിരിച്ചറിഞ്ഞ ജോണ്‍ ഡാനിയല്‍ മുന്റോ രാജ കുടുംബത്തെ ചെന്ന് കാണാന്‍ വൈകിയില്ല. രാജകുടുംബത്തിന്റെ മേധാവിയായിരുന്ന കേലവര്‍മ രാജ (രോഹിണി തിരുന്നാള്‍ കേരളവര്‍മ വലിയ രാജ) മുന്റോക്കും കൂട്ടര്‍ക്കും കണ്ണന്‍ ദേവന്‍ മലനിരകള്‍, ഏകദേശം 1,36,600 ഏക്കര്‍, പാട്ടത്തിന് നല്‍കി. 3000 രൂപ വാര്‍ഷിക പാട്ടത്തിനായിരുന്നു വിട്ടു നല്‍കിയത്; 5000 രൂപ സെക്ക്യൂരിറ്റി ഡിപ്പോസിറ്റും വാങ്ങി.

1879ല്‍ നോര്‍ത്ത് ട്രാവന്‍കൂര്‍ ലാന്റ് പ്ലാന്റിങ് ആന്റ് അഗ്രികല്‍ച്ചറല്‍ സൊസൈറ്റിക്ക് മുന്റോ രൂപം നല്‍കി. കൃഷി ആദ്യമാരംഭിക്കുന്നത് എ.ഡബ്ല്യൂ ടര്‍ണര്‍ ആയിരുന്നു. വിവിധ ഇനം വിളകള്‍ കൃഷിചെയ്ത് തുടങ്ങിയെങ്കിലും കാലാവസ്ഥ തേയിലയ്ക്ക് മാത്രമാണ് അനുകൂലമെന്ന് മനസിലാക്കിയ കമ്പനി അത് മാത്രം തുടരുകയാണ് ചെയ്തത്.

ഇതൊക്കെയാണെങ്കിലും മുന്റോയോ ടര്‍ണറോ ആയിരുന്നില്ല മൂന്നാറില്‍ തേയില കൃഷി ആരംഭിക്കുന്നത്. എ.എച് ഷാര്‍പ് എന്ന ഒരു യൂറോപ്യന്‍ തോട്ടം കര്‍ഷകനായിരുന്നു അത് നടത്തിയത്. സെവന്‍മാലി എസ്‌റ്റേറ്റ് എന്ന് ഇന്നറിയപ്പെടുന്ന പഴയ പാര്‍വതിയില്‍ അദ്ദേഹം 50 ഏക്കര്‍ പുരയിടത്തിലായി തേയില കൃഷി തുടങ്ങുകയായിരുന്നു. 1880ലായിരുന്നു അത്.

1897 എത്തിയേേപ്പാഴേക്കും ഫിന്‍ലേ മ്യുയര്‍ ആന്റ് കമ്പനിക്ക് ഈ പ്രദേശത്ത് പ്ലാന്റേഷന്‍ ആരംഭിക്കാന്‍ താല്‍പര്യം തോന്നി. അവര്‍ 33 സ്വതന്ത്ര എസ്റ്റേറ്റുകള്‍ വാങ്ങിച്ചുകൂട്ടി, കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡുയൂസ് കമ്പനി ലിമിറ്റഡ് ആരംഭിച്ചു. അങ്ങനെയാണ് കെ.ഡി.എച്ച്.പി കമ്പനിയുടെ തുടക്കം.


സത്യത്തില്‍ കമ്പനി അത്രക്കും നഷ്ടത്തിലായിരുന്നോ എന്ന് ഇന്ന് സംശയങ്ങള്‍ ഉന്നയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. കമ്പനിയുട ഓക്ഷന്‍ വില കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളിലായി 80 രൂപയാണ്. അതേസമയം ചില്ലറ വ്യാപാര വില കുത്തനെ കൂടിത്തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോഴും കണ്ണന്‍ ദേവന്‍ ചായയ്ക്ക് വന്‍ ഡിമാന്റ് ആണ് ഉള്ളത്. വദേശമാര്‍ക്കറ്റിങ്ങിലും കണ്ണന്‍ദേവന് ശക്തമായ നിലനില്‍പ്പുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമുള്ള ഓക്ഷന്‍ മാര്‍ക്കറ്റിലെ വിലത്തകര്‍ച്ച ടാറ്റയ്ക്ക് ഗുണമാണുണ്ടാക്കുക. തേയിലയുടെ പാക്കിങ്ങും മാര്‍ക്കറ്റിങ്ങും വിപണനവും ടാറ്റയ്ക്കാണ്.


ടാറ്റാ ഗ്ലോബല്‍ ബിവറേജസ് ഉല്‍പന്നങ്ങള്‍ സോഴ്‌സ്, : വിക്കീപീഡിയ


1964ലാണ് ഇവിടേയ്ക്ക് ടാറ്റ എത്തിപ്പെടുന്നത്. ഫിന്‍ലേ എന്ന കമ്പനിയുമായിച്ചേര്‍ന്ന് അവര്‍ ടാറ്റാ ഫിന്‍ലേ ഗ്രൂപ്പ് ആരംഭിച്ചു. 1971ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംഷന്‍ ഓഫ് ലാന്റ്‌സ്) ആക്ട്‌സ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഭൂമിയും പ്ലാന്റേഷനും ഏറ്റെടുത്തെങ്കിലും അത് പാട്ടക്കാരന്‍ എന്ന വ്യവസ്ഥയിലായിരുന്നു. പാട്ടതുക പണ്ടത്തേത് തന്നെയായിരുന്നു. 1983ല്‍ ടാറ്റാ റീ ലിമിറ്റഡ് ആരംഭിക്കുന്നു.

ടാറ്റാ എന്ന വ്യവസായ പ്രമുഖന് എങ്ങനെയാണ് കൃഷി നടത്തേണ്ടതെന്ന് പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. നല്ല രീതിയില്‍ തന്നെ കൃഷി മുന്നോട്ട് പോയി. ആഭ്യന്തര വിപണി ടാറ്റാ കണ്ണന്‍ ദേവന്‍ പിടിച്ചെടുത്തു. വിദേശമാര്‍ക്കറ്റില്‍ ഇന്ത്യന്‍ തേയിലയ്ക്ക് നല്ല ഡിമാന്റ് നേടിയെടുത്തു. ഇതിനിടയില്‍ നഷ്ടങ്ങളുമുണ്ടായി. അതില്‍ നിന്നും കര കയറാന്‍ ടാറ്റ മറ്റൊരു വഴി കണ്ടു പിടിച്ചു. കമ്പനി രണ്ടാക്കുക. തേയില നുള്ളുന്ന, മനുഷ്യാധ്വാനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മേഖലയും അല്ലാത്ത മേഖലയും. മനുഷ്യാധ്വാനം കൂടുതല്‍ വേണ്ടി വരുന്ന മേഖലയെ 2005ല്‍ തന്നെ തൊഴിലാളികളുടെ ഉടമസ്ഥതയിലാക്കിക്കൊണ്ട് മാര്‍ച്ച് 19ന് കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് ( കെ.ഡി.എച്ച്.പി) പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു. തൊഴിലാളികള്‍ക്ക് 60 ശതമാനം നല്‍കി.

ഇതോടെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുകയെന്ന ബാധ്യത ടാറ്റ തന്ത്രപരമായി തലയില്‍ നിന്ന് ഒഴിവാക്കി. ആ ബാധ്യതയുടെ ഭാരിച്ച ഉത്തരവാദിത്തം സാങ്കേതികമായി തൊഴിലാളികളുടെ ചുമലിലായി. ടാറ്റ പാക്കിങ്ങിലും മാര്‍ക്കറ്റിങ്ങിലുമായി തന്റെ പ്രവര്‍ത്തനപരിധി ചുരുക്കി.


ഓക്ഷനില്‍ വിലക്കുറവിലും ചില്ലറമാര്‍ക്കറ്റില്‍ വന്‍ വിലയ്ക്കുമാണ് തേയില വില്‍ക്കപ്പെടുന്നത്. തൊഴിലാളികളുടെ പേ സ്ലിപ്പില്‍നിന്നും വ്യക്തമാകുന്നത് അവര്‍ക്ക് പോലും നല്‍കുന്നത് 112 രൂപയ്ക്കാണ്. ഇവിടെയാണ് ടാറ്റായ്ക്ക് വന്‍ ലാഭമുണ്ടാകുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ രക്ഷപ്പെടാനാവുന്നതും.


സത്യത്തില്‍ കമ്പനി അത്രക്കും നഷ്ടത്തിലായിരുന്നോ എന്ന് ഇന്ന് സംശയങ്ങള്‍ ഉന്നയിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. കമ്പനിയുട ഓക്ഷന്‍ വില കഴിഞ്ഞ കുറേയേറെ വര്‍ഷങ്ങളിലായി 80 രൂപയാണ്. അതേസമയം ചില്ലറ വ്യാപാര വില കുത്തനെ കൂടിത്തന്നെയാണ് നില്‍ക്കുന്നത്. ഇപ്പോഴും കണ്ണന്‍ ദേവന്‍ ചായയ്ക്ക് വന്‍ ഡിമാന്റ് ആണ് ഉള്ളത്. വദേശമാര്‍ക്കറ്റിങ്ങിലും കണ്ണന്‍ദേവന് ശക്തമായ നിലനില്‍പ്പുണ്ട്. വളരെ കുറച്ചുപേര്‍ മാത്രമുള്ള ഓക്ഷന്‍ മാര്‍ക്കറ്റിലെ വിലത്തകര്‍ച്ച ടാറ്റയ്ക്ക് ഗുണമാണുണ്ടാക്കുക. തേയിലയുടെ പാക്കിങ്ങും മാര്‍ക്കറ്റിങ്ങും വിപണനവും ടാറ്റയ്ക്കാണ്.

ഓക്ഷനില്‍ വിലക്കുറവിലും ചില്ലറമാര്‍ക്കറ്റില്‍ വന്‍ വിലയ്ക്കുമാണ് തേയില വില്‍ക്കപ്പെടുന്നത്. തൊഴിലാളികളുടെ പേ സ്ലിപ്പില്‍നിന്നും വ്യക്തമാകുന്നത് അവര്‍ക്ക് പോലും നല്‍കുന്നത് 112 രൂപയ്ക്കാണ്. ഇവിടെയാണ് ടാറ്റായ്ക്ക് വന്‍ ലാഭമുണ്ടാകുന്നത്. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ രക്ഷപ്പെടാനാവുന്നതും.

ടാറ്റാ ബിവറേജസ് ലിമിറ്റഡ് എന്ന് പില്‍ക്കാലത്ത് മാറിയ ടാറ്റാ ടീ ലിമിറ്റഡ് കെ.ഡി.എച്ച്.പിയുടെ 28.52 ശതമാനം ഷെയറുകള്‍ കൈവശം വെച്ചു. കെ.ഡി.എച്ച്.പി വെല്‍ഫെയര്‍ ട്രസ്റ്റ് രൂപീകരിച്ച് 8.95 ശതമാനം ഷെയര്‍ അവര്‍ക്ക് നല്‍കി. 60 ശതമാനം ഷെയറും തൊഴിലാളികള്‍ക്കാണെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും തൊഴിലാളികള്‍ അടിമകളെ പോലെ പരിഗണിക്കപ്പെട്ടു. തീരുമാനങ്ങളെല്ലാം ടാറ്റയ്ക്ക്. കണ്ണന്‍ ദേവന്‍ കുന്നുകളുടെ അധിപനായി ഇപ്പോഴും ടാറ്റ തന്നെ വിലസുന്നു. തൊഴിലാളികള്‍ക്ക് കമ്പനിയുടെ തീരുമാനങ്ങള്‍ പോയിട്ട് സ്വന്തം ജീവിതം തന്നെ തീരുമാനിക്കാനുള്ള അവകാശമില്ല എന്നതാണ് വസ്തുത.

രണ്ട് പ്രതിനിധികളാണ് തൊഴിലാളികളുടെ ഭാഗത്തു നിന്നും ഡയറക്ടര്‍ ബോര്‍ഡിലേയ്ക്കുള്ളത്. എന്നാല്‍ അവര്‍ക്ക് അവിടെ നടക്കുന്നതെന്താണെന്ന് അറിയുകയില്ല.

അടുത്തപേജില്‍ തുടരുന്നു


പറയുമ്പോള്‍ കമ്പനിയുടെ മുതലാളിമാരാണിവര്‍. പക്ഷെ ഇപ്പോഴിവര്‍ക്കുപോലും പറയേണ്ടി വന്നിരിക്കുന്നു, “ഞങ്ങളാണ് ഇതിന്റെ മുതലാളിമാരെന്ന് തെളിവ് നല്‍കട്ടെ” എന്ന്. തങ്ങള്‍ മുതലാളിമാരെന്ന് തൊഴിലാളികള്‍ക്ക് തോന്നിത്തുടങ്ങിയത് തന്നെ സമരം ചെയ്താല്‍ കമ്പനി അടച്ചു പൂട്ടും എന്ന ടാറ്റയുടെ വെല്ലുവിളിയെ അവര്‍ സധൈര്യം ഏറ്റെടുത്തപ്പോഴാണ്? “നിങ്ങള്‍ക്കെങ്ങനെ പൂട്ടിയിടാനാകും. ആ തീരുമാനം നിങ്ങള്‍ക്കെങ്ങനെ എടുക്കാനാകും; 60 ശതമാനത്തിന്റെ ഉടമസ്ഥര്‍ ഞങ്ങളാണെന്നിരിക്കേ? തീരുമാനം എടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണെന്ന് നിങ്ങള്‍ തന്നെ പറയുന്നുണ്ടല്ലോ?” എന്നായിരുന്നു ടാറ്റയെ ഉത്തരം മുട്ടിച്ച തൊഴിലാളികളുടെ ചോദ്യം.


2. സമരം കൂലിക്കൂടുതലിനോ?

“സമരം കൂലിക്കൂടുതലിനോ?”; ഈ ചോദ്യം ചോദിക്കുന്നതിനു മുന്നോടിയായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്; എന്താണ് ആ തമിഴ് വംശജരുടെ ജീവിതം? ടാറ്റ ഒഴുക്കിയ തേനിലും പാലിലും അവരുടെ ജീവിതം കൊഴുക്കുകയായിരുന്നോ? പലരും സോഷ്യല്‍ മീഡിയകളില്‍ എഴുതി, “ഇന്നു സമരം ചെയ്യുന്ന , ടിവിയില്‍ കാണുന്ന എല്ലാവരും ടാറ്റായുടെ ആശുപത്രിയില്‍ ജനിച്ചവരും ടാറ്റായുടെ ക്രച്ചുകളില്‍ വളര്‍ന്നവരും ഇന്നും മുഴുവന്‍ ചികിത്സയും പൂര്‍ണ്ണമായും സൗജന്യമായി അനുഭവിയ്ക്കുന്നവരും ആണ്.”

ഇങ്ങനെയൊക്കെ എഴുതുമ്പോഴും, പക്ഷെ ആരും ചോദിച്ചതായി കണ്ടില്ല, ടാറ്റയ്ക്ക് ആരാണ് ആശുപത്രി നല്‍കിയത്? ടാറ്റയ്ക്ക് ആരാണ് ക്രച്ചുകള്‍ നല്‍കിയത്? എന്ന്. വലിയ വലിയ തൊഴിലാളിവര്‍ഗ ബോധത്തിന്റെ വായ്്ത്താരികള്‍ മുഴക്കുന്ന ഇവര്‍ പാടിപ്പുകഴ്ത്തുന്നത് മുതലാളിമാരെ കുറിച്ച് മാത്രമാകുന്നതെന്ത്? വറ്റിവരണ്ട ആ തമിഴ് തൊഴില്‍ ജീവിതങ്ങളുടെ ദാരുണാവസ്ഥയിലേയ്ക്ക് എന്തേ ഇവരുടെയൊന്നും കണ്ണുകള്‍ ഒന്ന് എത്തിനോക്കുകയെങ്കിലും ചെയ്യാത്തത്?

മൂലധനമെന്നാല്‍ സഞ്ചിത ആധ്വാനം അഥവാ തൊഴിലാളികളുടെ അധ്വാനത്തിന്റെ സഞ്ചിത രൂപം (Accumulation of labour) ആണെന്ന മാര്‍ക്‌സിയന്‍ വചനങ്ങള്‍ പോലും അന്തരീക്ഷത്തില്‍ ഒന്ന് അശരീരിയായിപ്പോലും പ്രതിധ്വനിക്കാത്തതെന്ത്? മുതലാളിമാരുടെ കാരുണ്യത്തിന്റെ അപദാനങ്ങള്‍ പാടുന്ന കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ ആവര്‍ത്തിച്ച് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് മുതലാളിയുണ്ടെങ്കിലേ തൊഴിലാളിയുണ്ടാകു എന്ന മുതലാളിത്ത നിഷ്‌കര്‍ഷയാണ്; മറന്നുപോകുന്നതോ മുതലാളിത്തത്തിന് ആശുപത്രിയല്ല, ക്രച്ചുകളല്ല മറിച്ച് കോടാനുകോടി ലാഭം തന്നെ ഉണ്ടാക്കിക്കൊടുക്കുന്നവരാണ്, അതിനായി മെഴുതിരിപോലെ ഉരുകിയുരുകി തീരുന്നവരാണ് തൊഴിലാളികള്‍ എന്ന സത്യത്തെയാണ്.


കടുത്ത തൊഴില്‍ ചൂഷണമാണ് കണ്ണന്‍ ദേവനിലെ തോട്ടം തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവന്നത് എന്ന് ഇക്കഴിഞ്ഞ സമരങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് കേരള ജനത തിരിച്ചറിഞ്ഞത്. അടുത്തുള്ള ഹാരിസണ്‍സിലും ഒക്കെ ഇതുതന്നെയാണ് അവസ്ഥ. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തുള്ള ഹാരിസണിലെ തൊഴില്‍ സമരത്തിന്റെ ഭേരി മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു.


ഇതിന്റെ നേര്‍ ചിത്രമാണ് വാസ്തവത്തില്‍ മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹില്‍പ്ലാന്റേഷനുകളിലെ തൊഴില്‍ ജീവിതങ്ങള്‍. പറയുമ്പോള്‍ കമ്പനിയുടെ മുതലാളിമാരാണിവര്‍. പക്ഷെ ഇപ്പോഴിവര്‍ക്കുപോലും പറയേണ്ടി വന്നിരിക്കുന്നു, “ഞങ്ങളാണ് ഇതിന്റെ മുതലാളിമാരെന്ന് തെളിവ് നല്‍കട്ടെ” എന്ന്. തങ്ങള്‍ മുതലാളിമാരെന്ന് തൊഴിലാളികള്‍ക്ക് തോന്നിത്തുടങ്ങിയത് തന്നെ സമരം ചെയ്താല്‍ കമ്പനി അടച്ചു പൂട്ടും എന്ന ടാറ്റയുടെ വെല്ലുവിളിയെ അവര്‍ സധൈര്യം ഏറ്റെടുത്തപ്പോഴാണ്? “നിങ്ങള്‍ക്കെങ്ങനെ പൂട്ടിയിടാനാകും. ആ തീരുമാനം നിങ്ങള്‍ക്കെങ്ങനെ എടുക്കാനാകും; 60 ശതമാനത്തിന്റെ ഉടമസ്ഥര്‍ ഞങ്ങളാണെന്നിരിക്കേ? തീരുമാനം എടുക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണെന്ന് നിങ്ങള്‍ തന്നെ പറയുന്നുണ്ടല്ലോ?” എന്നായിരുന്നു ടാറ്റയെ ഉത്തരം മുട്ടിച്ച തൊഴിലാളികളുടെ ചോദ്യം.

കടുത്ത തൊഴില്‍ ചൂഷണമാണ് കണ്ണന്‍ ദേവനിലെ തോട്ടം തൊഴിലാളികള്‍ക്ക് അനുഭവിക്കേണ്ടിവന്നത് എന്ന് ഇക്കഴിഞ്ഞ സമരങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രമാണ് കേരള ജനത തിരിച്ചറിഞ്ഞത്. അടുത്തുള്ള ഹാരിസണ്‍സിലും ഒക്കെ ഇതുതന്നെയാണ് അവസ്ഥ. ഈ റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍, അടുത്തുള്ള ഹാരിസണിലെ തൊഴില്‍ സമരത്തിന്റെ ഭേരി മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു.

കേവലം 232 രൂപ പ്രതിദിനവരുമാനം വെച്ച് ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവരായിരുന്നു തോട്ടം തൊഴിലാളികള്‍. ലോകത്തെങ്ങുമില്ലാത്ത ശമ്പള നിര്‍ണയ രീതിയാണവിടെ. തൊഴിലാളികള്‍ക്ക് സീസണ്‍ സമയത്ത് കുറഞ്ഞത് 21 കിലോ തേയിലക്കൊളുന്താണ് നുള്ളാനുള്ളത്. നുള്ളുക എന്ന് ഇനിയെങ്കിലും പറയാതിരിക്കാന്‍ ശ്രമിക്കാം. കാരണം ഇപ്പോള്‍ നുള്ളല്‍ രീതി കണ്ണന്‍ ദേവന്റെ തന്നെ പരസ്യത്തില്‍ മാത്രമേയുള്ളു.


തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നത് മൂന്ന് സ്ലാബുകളായാണ്. ആദ്യ സ്ലാബ് മിനിമം ക്വാട്ടയില്‍ കൂടുതലുള്ള ആദ്യ 14 കിലോവരെയാണ്. അതില്‍ ഓരോ കിലോഗ്രാമിനും തൊഴിലാളിക്ക് 60 പൈസ ലഭിക്കും. തുടര്‍ന്നുള്ള 14 കിലോവരെ ഓരോ കിലോയ്ക്കും 85 പൈസയും ബാക്കി വെട്ടുന്ന ഓരോ കിലോഗ്രാമിനും ഒരു രൂപ പത്ത് പൈസ വെച്ചും തൊഴിലാളികള്‍ക്ക് ലഭിക്കുമ്പോള്‍ കങ്കാണിമാര്‍ക്കും ഫീള്‍ഡ് ഓഫീസര്‍മാര്‍ക്കും മാനേജിങ് അസിസ്റ്റന്റ്മാര്‍ക്കും യഥേഷ്ടം 4,6,8 രൂപ വരെ കിലോ ഒന്നിന് ഇന്‍സെന്റീവായി ലഭിക്കും. അത് മിനിമം ക്വാട്ടയില്‍ കൂടുതലുള്ള തേയിലയക്ക് മൊത്തത്തിലാണ്.



തേയില വെട്ടാനായി കമ്പനി നല്‍കിയിരിക്കുന്ന സിസേഴ്‌സ്‌


സിസേഴ്‌സ് ഉപയോഗിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന തോട്ടം തൊഴിലാളി


മറിച്ച് അവര്‍ തേയില ചെടിയുടെ തളിര്‍ നാമ്പുകള്‍ വെട്ടുകയാണ് ചെയ്യുന്നത്; 1 കിലോഗ്രാമോളം ഭാരമുള്ള കട്ടിങ് സിസേഴ്‌സുകള്‍ വെച്ച്. നുള്ളുമ്പോള്‍ കൈ മടക്കുന്ന കുഴപ്പമേയുണ്ടായിരുന്നുള്ളു. അപ്പോഴും അസ്ഥിതേയ്മാനം ഉണ്ടാകുക പതിവാണ്. എന്നാല്‍ ദിവസവും 8-12 മണിക്കൂര്‍ ഈ ഭാരമുള്ള ഉപകരണം ഉയര്‍ത്തി പണിയെടുക്കുന്നതുകൊണ്ട് അസ്ഥിതേയ്മാനം വളരെ വേഗത്തില്‍ ഇവരെ പിടികൂടുന്നു. (ഞായറവധി എന്നത് അവര്‍ കേട്ടിട്ടുപോലുമില്ല എന്ന് ടാറ്റാ/കണ്ണന്‍ദേവന്‍ അപദാനക്കാര്‍ക്ക് പോലുമറിയില്ല.)

സീസണല്ലാത്ത സമയങ്ങളില്‍ ഏറ്റവും കുറഞ്ഞത് 18 കിലോഗ്രാമാണ് വെട്ടേണ്ടത്. (link our news–dalit) എന്നാല്‍ തൊഴിലാളികള്‍ സീസണല്ലാത്ത സമയങ്ങളില്‍ ശരാശരി 40 കിലോയോളം തേയില വെട്ടിയെടുക്കും. സീസണ്‍ സമയത്താണെങ്കില്‍ ഇത് 100-150 കിലോയായി കൂടുകയും ചെയ്യും.

കൂലി നല്‍കുന്നതോ, തൊഴിലാളിക്ക് നാണയത്തുട്ടുകള്‍ ലഭിക്കുമ്പോള്‍ അവര്‍ക്കു മുകളിലുള്ളവരായ കങ്കാണിമാര്‍ക്കും (സൂപ്പര്‍വൈസര്‍മാരെ അവര്‍ പരമ്പരാഗതമായി അങ്ങനെയാണ് വിളിക്കുന്നത്) അതിനു മുകളിലുള്ളവര്‍ക്കും വന്‍ വരുമാനമാണുണ്ടാകുന്നത്്.


ഈ കൂലി വ്യവസ്ഥ കൊളോണിയല്‍ കാലത്തെ അവശിഷ്ടമാണ്. തൊഴിലാളികളെ അടിമപ്പണിയെടുപ്പിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന ഒരു കൂലി വ്യവസ്ഥയാണിത്. ഇതിന് രണ്ട് പരിണതികളാണ് ഉള്ളത്. എത്രതന്നെ തൊഴിലെടുത്താലും തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ കൂലി ലഭിക്കുകയില്ല. എന്നാല്‍ അവരെ പണിയെടുപ്പിക്കുന്നവര്‍ക്കാകട്ടെ, മാര്‍ജിന്‍ കൂടുതലായതുകൊണ്ട് തന്നെ തൊഴിലാളികളെ നിര്‍ബന്ധിച്ച് പെടാ പാടുപെടുത്താനുമാവുന്നു. അസുഖമാണെങ്കില്‍ പോലും അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ കങ്കാണിമാര്‍ക്കോ മാനേജര്‍ അസിസ്റ്റന്റുമാര്‍ക്കോ യാതൊരു മടിയുമില്ല, ദയയുമില്ല എന്ന സ്ഥിതിയിലാണ് കണ്ണന്‍ ദേവന്‍ തോട്ടം നിലനില്‍ക്കുന്നത്.


തൊഴിലാളികളുടെ കൂലി നിശ്ചയിക്കുന്നത് മൂന്ന് സ്ലാബുകളായാണ്. ആദ്യ സ്ലാബ് മിനിമം ക്വാട്ടയില്‍ കൂടുതലുള്ള ആദ്യ 14 കിലോവരെയാണ്. അതില്‍ ഓരോ കിലോഗ്രാമിനും തൊഴിലാളിക്ക് 60 പൈസ ലഭിക്കും. തുടര്‍ന്നുള്ള 14 കിലോവരെ ഓരോ കിലോയ്ക്കും 85 പൈസയും ബാക്കി വെട്ടുന്ന ഓരോ കിലോഗ്രാമിനും ഒരു രൂപ പത്ത് പൈസ വെച്ചും തൊഴിലാളികള്‍ക്ക് ലഭിക്കുമ്പോള്‍ കങ്കാണിമാര്‍ക്കും ഫീള്‍ഡ് ഓഫീസര്‍മാര്‍ക്കും മാനേജിങ് അസിസ്റ്റന്റ്മാര്‍ക്കും യഥേഷ്ടം 4,6,8 രൂപ വരെ കിലോ ഒന്നിന് ഇന്‍സെന്റീവായി ലഭിക്കും. അത് മിനിമം ക്വാട്ടയില്‍ കൂടുതലുള്ള തേയിലയക്ക് മൊത്തത്തിലാണ്.

ഈ കൂലി വ്യവസ്ഥ കൊളോണിയല്‍ കാലത്തെ അവശിഷ്ടമാണ്. തൊഴിലാളികളെ അടിമപ്പണിയെടുപ്പിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന ഒരു കൂലി വ്യവസ്ഥയാണിത്. ഇതിന് രണ്ട് പരിണതികളാണ് ഉള്ളത്. എത്രതന്നെ തൊഴിലെടുത്താലും തൊഴിലാളികള്‍ക്ക് ജീവിക്കാനാവശ്യമായ കൂലി ലഭിക്കുകയില്ല. എന്നാല്‍ അവരെ പണിയെടുപ്പിക്കുന്നവര്‍ക്കാകട്ടെ, മാര്‍ജിന്‍ കൂടുതലായതുകൊണ്ട് തന്നെ തൊഴിലാളികളെ നിര്‍ബന്ധിച്ച് പെടാ പാടുപെടുത്താനുമാവുന്നു. അസുഖമാണെങ്കില്‍ പോലും അവരെക്കൊണ്ട് പണിയെടുപ്പിക്കാന്‍ കങ്കാണിമാര്‍ക്കോ മാനേജര്‍ അസിസ്റ്റന്റുമാര്‍ക്കോ യാതൊരു മടിയുമില്ല, ദയയുമില്ല എന്ന സ്ഥിതിയിലാണ് കണ്ണന്‍ ദേവന്‍ തോട്ടം നിലനില്‍ക്കുന്നത്.

തൊഴിലാളികള്‍ എത്രതന്നെ പണിയെടുത്താലും 250 രൂപയില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പ്രതിദിനം നേടാന്‍ കഴിയാത്ത അവസ്ഥ. കൂലിയുടെ അസന്തുലിത വിതരണത്തിലെ ഏറ്റവും ക്രൂരമുഖമാണ് കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെന്ന് ഇതില്‍ വ്യക്തമാണല്ലോ. എന്നാല്‍ തൊഴിലാളികള്‍ക്ക് ഇത്രമാത്രം ചെറിയ കൂലി നല്‍കുന്ന കമ്പനി, മാനേജര്‍മാര്‍ക്ക് നല്‍കുന്ന സുഖ സൗകര്യങ്ങളെ കുറിച്ച് തൊഴിലാളികള്‍ ഒരു ലഘുലേഖ ഇറക്കിയിട്ടുണ്ട്. അത് ഇവിടെ യാതൊരു മാറ്റവും കൂടെ നല്‍കട്ടെ;


തേയിലത്തോട്ടത്തൊഴിലാളികളുടെ അവശനില

നമ്മള്‍ അഞ്ച് തലമുറകളായി ഇവിടെ ജോലി ചെയ്തുവരുന്നു. എന്നാല്‍ നമ്മുടെ അവകാശങ്ങളൊന്നും തന്നെ നമുക്ക് ലഭിക്കുന്നില്ല. അതേസമയം മാനേജ്‌മെന്റിന്റെ ആള്‍ക്കാര്‍ക്കോ കമ്പനി വാരിക്കോരി നല്‍കുന്നുമുണ്ട്. ചില ഉദാഹരണങ്ങള്‍

1. ഒരു മാനേജരുടെ വീട്ടില്‍ ഇവിടെ അഞ്ച് തൊഴിലാളികളെയാണ് വേലക്കായി നല്‍കുന്നത്.
2. ഒരു മാനേജര്‍ ഒരു ദിവസത്തേക്ക് ആറായിരം മുതല്‍ പതിനായിരം രൂപ വരെ ശമ്പളം കൈപ്പറ്റുന്നുണ്ട്.
3. മാനേജര്‍മാരുടെ വീട്ടില്‍ ജോലിചെയ്യുന്നവര്‍ക്ക് 30 ദിവസവും ശമ്പളം കമ്പനിവക. കൂടാതെ അവര്‍ക്ക് 25 കിലോ ഗോതമ്പ് മാവ് മാസം തോറും ലഭിക്കുന്നു.
4. സമീപത്തെ വി.എ മാനേജരായ ഹഡ്‌സണ്‍ വീട്ടിലെ കരിയപ്പ തനിക്ക് മുമ്പുണ്ടായിരുന്ന കാര്‍ ഉപേക്ഷിച്ച് 15 ലക്ഷം ഏകദേശ വിലയുള്ള കാര്‍ വാങ്ങി. അതിന്റെ കാരണമെന്ത്.
5. ഇപ്പോഴത്തെ എം.ഡി, മുമ്പ് ഇവിടെ മാര്‍ക്കറ്റിങ് മാനേജരായിരുന്നു. അന്നദ്ദേഹം തേയില പുറം മാര്‍ക്കറ്റില്‍ വിറ്റത് 120 രൂപക്കാണ്. അദ്ദേഹം തന്നെയാണ് കരാറില്‍ ഒപ്പിട്ടിരുന്നതും. കമ്പനിയില്‍ നിന്ന് അദ്ദേഹത്തിന് ഈ തേയില ലഭിക്കുന്നത് 80 രൂപയ്ക്കാണ്. ബാക്കി വരുന്ന നാല്‍പ്പത് രൂപ അദ്ദേഹത്തിന് ലഭിക്കുന്ന കമ്മീഷന്‍. ഈ രീതിയില്‍ അദ്ദേഹം ഒരുമാസം എത്ര രൂപയ്ക്ക് തേയില വിറ്റിരിക്കും. നിങ്ങളൊന്ന് ചിന്തിച്ച് നോക്കൂ. അങ്ങിനെയുള്ള ഒരാളാണ് ഇപ്പോഴത്തെ നമ്മുടെ എം.ഡി.
6. ഇതേ സാഹചര്യം തന്നെയാണ് ഡോക്ടര്‍, വെല്‍ഫെയര്‍ മാനേജര്‍മാര്‍ എന്നിവര്‍ക്കും. ആഢംബര കാറുകളാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
7. ഇത് മാത്രമല്ല, അവരുടെ ഭാര്യമാര്‍ക്ക് കമ്പനി വക ജോലി നല്‍കും. കുടുംബാംഗങ്ങളോടൊപ്പം അവര്‍ക്ക് ടൂര്‍ പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കും. അവര്‍ക്കും കമ്പനി ശമ്പളം, കാര്‍, വേലക്കാര്‍ എന്നിവരെ നല്‍കുന്നു
8. ഈ മാനേജര്‍മാരുടെ വീട്ടിലേക്ക് പതിനഞ്ചു പൈസ നിരക്കില്‍ മുട്ടയും 22 രൂപ നിരക്കില്‍ കോഴിയിറച്ചിയും വെറും മൂന്ന് രൂപ നിരക്കില്‍ പാലും ലഭിക്കുന്നു.
9. മാനേജ്‌മെന്റിന്റെ ആളുകള്‍ക്ക് വിറക്, വൈദ്യുതി എന്നിവ സൗജന്യമാണ്.
10. എസ്റ്റേറ്റില്‍ കറന്റ് പോയാല്‍ ഇവര്‍ക്ക് ജനറേറ്റര്‍ സംവിധാനം നല്‍കുന്നു. അതിന് വേണ്ട ഡീസല്‍ സൗജന്യമാണ്. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളുകളെയും കമ്പനി കൊടുക്കുന്നു.
11. അടുത്തുള്ള ടീ മ്യൂസിയത്തില്‍ നിന്നും അധിക വരുമാനം ലഭിക്കുന്നത് നാല് കോടി രൂപയാണ്. ചിലവോ, വെറും നാല്‍പ്പത് ലക്ഷം രൂപയും. ഇതില്‍ വരുന്ന ലാഭം എവിടെപ്പോകുന്നു. ഇതുവരെ കണക്കില്‍ അത് കാണിച്ചിട്ടില്ല.
12. തോട്ടം തൊഴിലാളികള്‍ക്ക് ഒരു സ്‌ക്വയര്‍മീറ്റര്‍ വിറകിനായി ഈടാക്കുന്നത് 650 രൂപയാണ്. എന്നാല്‍ വിറക് മാനേജ്‌മെന്റ് ശേഖരിക്കുന്നത് 200 രൂപക്കാണ്.

തൊഴിലാളികള്‍ക്ക് നല്‍കുന്ന ചായയില്‍പ്പോലും 13 ഗ്രാം ശര്‍ക്കര മാത്രമാണ് ചേര്‍ക്കുന്നത്. വെറും നൂറ് മില്ലി കരിമ്പ് കാപ്പിയാണ് അവര്‍ക്ക് ഇടവേളകളില്‍ നല്‍കുന്നത്. അങ്ങിനെയെങ്കില്‍ തൊഴിലാളികള്‍ക്ക് എന്താണ് ലഭിക്കുന്നത്. വെറും അട്ടകടി മാത്രം.

ഒരുമിക്കൂ…. പോരാടൂ… വിജയം വരേക്കും…


ഇത്തരത്തില്‍ മാനേജര്‍മാര്‍ക്ക് ശമ്പളം വാരിക്കോരി നല്‍കുമ്പോള്‍ ഇന്നത്തെ ജീവിത സ്ഥിതി വെച്ച് ദിവസക്കൂലി 500 രൂപയാക്കുക എന്നത് അവരുടെ മിനിമം അവകാശമല്ലേ? തൊഴിലാളികളുടെ വേതനം നിശ്ചയിക്കേണ്ടത് തൊഴില്‍ മന്ത്രി ചെയര്‍മാനായുള്ള പ്ലന്റേഷന്‍ ലേബര്‍ കമ്മിറ്റിയാണ്. എന്നാല്‍ 9 മാസത്തില്‍ പരമായി വേതനം പുതുക്കി നിശ്ചയിച്ചിട്ട് എന്നത് സര്‍ക്കാര്‍ തലത്തില്‍ തന്നെയുള്ള ടാറ്റയുടെ പിടിമുറുക്കല്‍ എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.

മാനേജര്‍മാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും ശമ്പളവും മറ്റാനുകൂല്യങ്ങളും വാരിക്കോരി നല്‍കുന്നതിന് പിന്നില്‍ വേറെരുദ്ദേശം കൂടിയുണ്ട്. ലാഭം കൂടുമ്പോള്‍ സ്വാഭാവികമായും കുറച്ച് പണം ഡിവിഡന്റ്് രൂപത്തില്‍ തൊഴിലാളികള്‍ക്ക് പോവും. അപ്പോള്‍ ലാഭത്തിന് പകരം ആനുകൂല്യങ്ങളും ഭീകര ശമ്പളവും ആവുമ്പോള്‍ തൊഴിലാളികളുമായി പങ്കു വെക്കേണ്ടി വരുന്നുമില്ല.


ഇത് തൊഴിലാളി യൂണിയനുകളും കമ്പനിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമാണെന്ന് തൊഴിലാളികള്‍ മനസിലാക്കി. എല്ലാ യൂണിയനുകളും മൂന്ന് ശതമാനം വെച്ച് കമ്മീഷന്‍ വസൂലാക്കി എന്നാണ് തൊഴിലാളികളുടെ ആക്ഷേപം. തുടര്‍ന്ന് തൊഴിലാളി യൂണിയനുകളെ തള്ളിക്കളഞ്ഞുകൊണ്ട് അവര്‍ സമരത്തിനെത്തി. ആദ്യം ഏതാനും ഡിവിഷനുകളിലെ തൊഴിലാളികള്‍ സമരത്തിന് തയ്യാറായി. തുടര്‍ന്ന് എല്ലാ ഡിവിഷനുകളിലേയും തൊഴിലാളികള്‍ രംഗത്തെത്തി.


സമരം തുടങ്ങുന്നത് ബോണസിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം 19 ശതമാനം നല്‍കി കൊണ്ടിരുന്ന ബോണസ് ഒറ്റയടിക്ക് 10 ശതമാനമായി താഴ്ത്തുകയായിരുന്നു ചെയ്്തത്. കമ്പനിക്ക് കഴിഞ്ഞ വര്‍ഷത്തെ ലാഭം വളരെ കുറവാണെന്നാണ് കാരണമായി പറഞ്ഞത്. തൊഴിലാളി യൂണിയനുകളുമായി ചേര്‍ന്ന് ആലോചിച്ചാണ് ടാറ്റ ഇത്തരത്തില്‍ ബോണസ് നിര്‍ണയിച്ചത്.

എന്നാല്‍ ബോണസ് വാങ്ങിക്കണ്ട എന്ന് തൊഴിലാളികളോട് യൂണിയന്‍ നിര്‍ദ്ദേശിച്ചു. അതേസമയം തൊഴിലാളികളോട് തൊഴില്‍ നിര്‍ത്തരുതെന്നും വ്യക്തമാക്കി. വീണ്ടും ചര്‍ച്ചകള്‍ നടന്നു. ഇതിനിടയ്ക്ക് ഒരു ദിവസം പൊതുപണിമുടക്കും നടന്നു. എന്നാല്‍ മുതലാളിമാരുമായുള്ള അടുത്ത ചര്‍ച്ചയില്‍ യൂണിയനുകള്‍ കാലുമാറി. ബോണസ് വാങ്ങാന്‍ തൊഴിലാളികളോട് നിര്‍ദ്ദേശിച്ചു.

ഇത് തൊഴിലാളി യൂണിയനുകളും കമ്പനിയും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് മാത്രമാണെന്ന് തൊഴിലാളികള്‍ മനസിലാക്കി. എല്ലാ യൂണിയനുകളും മൂന്ന് ശതമാനം വെച്ച് കമ്മീഷന്‍ വസൂലാക്കി എന്നാണ് തൊഴിലാളികളുടെ ആക്ഷേപം. തുടര്‍ന്ന് തൊഴിലാളി യൂണിയനുകളെ തള്ളിക്കളഞ്ഞുകൊണ്ട് അവര്‍ സമരത്തിനെത്തി. ആദ്യം ഏതാനും ഡിവിഷനുകളിലെ തൊഴിലാളികള്‍ സമരത്തിന് തയ്യാറായി. തുടര്‍ന്ന് എല്ലാ ഡിവിഷനുകളിലേയും തൊഴിലാളികള്‍ രംഗത്തെത്തി.

അടുത്തപേജില്‍ തുടരുന്നു


ഈ ടാറ്റയെ കുറിച്ചാണ് ഇപ്പോഴും തൊഴില്‍ ദാതാവെന്ന നിലയില്‍ കാരുണ്യവാനും കരുണാവാരിധിയുമായി പലരും വാനോളം പുകഴ്ത്തുന്നത്. ശമ്പളം മുടക്കിയിട്ടില്ലെന്ന് പ്രശംസിക്കുന്നത്. എന്തിന് ശമ്പളം മുടക്കണം? ഒന്ന് അത് ടാറ്റയുടെ ഒരു മേനിയോ ഒന്നുമല്ല, തൊഴിലാളികളുടെ മിനിമം ആവശ്യമാണ്. ഒരു തൊഴിലാളിക്ക് കേവലം 3000നും 4000നും ഇടയ്ക്ക് മാസം ശമ്പളം നല്‍കുമ്പോള്‍ അത് പോലും മുടക്കിയാല്‍ എന്തായിരിക്കും അവസ്ഥ. മാത്രവുമല്ല ഈ തുച്ഛമായ ശമ്പളം പോലും കൊടുത്തില്ലെങ്കില്‍ തന്റെ കൂലിയടിമകള്‍ക്ക് തോട്ടത്തില്‍ പണിയെടുക്കാന്‍ പോലും കഴിയില്ലെന്നും അത് തന്റെ ബിസിനസ്സിന് തിരിച്ചടിയാകുമെന്നും അറിയാത്തവരല്ലല്ലോ മുതലാളിമാര്‍.


3. പാവം മൊതലാളി അഥവാ ടാറ്റാരാജ്

കണ്ണന്‍ ദേവന്‍ ഹില്ലുകളുടെ അധിപന്‍ തന്നെയാണ് വെറും 28.52 ശതമാനം മാത്രം ഓഹരികളുള്ള ടാറ്റ. തൊട്ടത്തില്‍ എന്ത് നടക്കണമെന്ന് തീരുമാനിക്കുന്നത് ടാറ്റയാണ്. കണ്ണന്‍ ദേവനില്‍ നിര്‍മ്മിക്കപ്പെടുന്ന തേയിലയുടെ മൊത്തം വിതരണക്കാരാണവര്‍. അങ്ങനെയാണ് കരാര്‍. ആശുപത്രി, ക്രച്ചുകള്‍, വൈദ്യുതി, വിറക്, ആഹാരം എന്നുവേണ്ട എല്ലാം നിശ്ചയിക്കുന്നത് ഈ തമ്പുരാനാണ്. ട്രേഡുയൂണിയന്‍ നേതാക്കള്‍ ഇവര്‍ പറയുന്ന താളത്തിനു തുള്ളും.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നനാണ് ടാറ്റയെന്ന് ഓര്‍ക്കുക. പോലീസും മറ്റും ഇവര്‍ക്കുവേണ്ടി നിലനില്‍ക്കുന്നവരാണ്. ആര്‍ക്കും ഇവരെ ചോദ്യം ചെയ്യാന്‍ കഴിയില്ല. തൊഴിലാളികളുടെ ഇപ്പോഴത്തെ സംഘാടനം പോലും അവരുടെ ഇച്ഛാശക്തിയില്‍ നിന്നും മാത്രം അതിജീവിച്ചതാണ്.

ഈ ടാറ്റയെ കുറിച്ചാണ് ഇപ്പോഴും തൊഴില്‍ ദാതാവെന്ന നിലയില്‍ കാരുണ്യവാനും കരുണാവാരിധിയുമായി പലരും വാനോളം പുകഴ്ത്തുന്നത്. ശമ്പളം മുടക്കിയിട്ടില്ലെന്ന് പ്രശംസിക്കുന്നത്. എന്തിന് ശമ്പളം മുടക്കണം? ഒന്ന് അത് ടാറ്റയുടെ ഒരു മേനിയോ ഒന്നുമല്ല, തൊഴിലാളികളുടെ മിനിമം ആവശ്യമാണ്. ഒരു തൊഴിലാളിക്ക് കേവലം 3000നും 4000നും ഇടയ്ക്ക് മാസം ശമ്പളം നല്‍കുമ്പോള്‍ അത് പോലും മുടക്കിയാല്‍ എന്തായിരിക്കും അവസ്ഥ. മാത്രവുമല്ല ഈ തുച്ഛമായ ശമ്പളം പോലും കൊടുത്തില്ലെങ്കില്‍ തന്റെ കൂലിയടിമകള്‍ക്ക് തോട്ടത്തില്‍ പണിയെടുക്കാന്‍ പോലും കഴിയില്ലെന്നും അത് തന്റെ ബിസിനസ്സിന് തിരിച്ചടിയാകുമെന്നും അറിയാത്തവരല്ലല്ലോ മുതലാളിമാര്‍.


മൂന്നാര്‍ തോട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ നിന്നും ശേഖരിച്ച പേസ്ലിപ്പുകള്‍ :

ഫോട്ടോ : ഡൂള്‍ന്യൂസ്‌


ഫോട്ടോ : ഷഫീക്ക് താമരശ്ശേരി


ഫോട്ടോ : Countercurrents


അതുകൊണ്ട് ടാറ്റ ശമ്പളം നല്‍കുന്നതില്‍ മിടുക്കനായിരുന്നു എന്നൊക്കെ അങ്ങ് എഴുതിപ്പിടിപ്പിച്ചാല്‍ ആളുകളുടെ കണ്ണില്‍ പൊടിയിടാമെന്നേയുള്ളു. 2005ല്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് ഓഹരികള്‍ നല്‍കുന്നത്. അതുവരെയും അത് ടാറ്റയുടെ ഉടമസ്ഥതയിന്‍ കീഴിലായിരുന്നു. അതില്‍ തന്നെ ഭൂമിയും ഒപ്പം ഫാക്ടറിയുടെയും ഉടമസ്ഥത അവര്‍ക്ക് തന്നെ. പ്ലാന്റേഷന്റെ ഓഹരിമാത്രമാണ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുള്ളത്.

പ്ലാന്റേഷന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് – അതില്‍പോലും ഏറ്റവും പരിതാപകരമായ വിധത്തിലാണ് – ടാറ്റ നല്‍കിയിരിക്കുന്നത്. അത്രയെങ്കിലും നല്‍കിയില്ലെങ്കില്‍ ടാറ്റ പ്ലാന്റേഷന്‍ നിയമപ്രകാരം രജിസ്‌ട്രേഷന്‍ നഷ്ടമാകും എന്നുള്ളതുകൊണ്ട് മാത്രം. അടുത്ത ദിവസങ്ങളിലായാണ് ടാറ്റ മൂന്നാറിലെ ഭൂമി പോലും കൈവശപ്പെടുത്തിയിരിക്കുന്നത് തട്ടിപ്പിലൂടെയാണ് എന്ന് വ്യക്തമായത്. അത്തരത്തില്‍ തട്ടിപ്പും വെട്ടിപ്പും നടത്തുന്ന മുതലാളിയാണ് തൊഴിലാളി സൗഹൃദനായിരുന്നു എന്നൊക്കെ ചിലര്‍ തട്ടിവിടുന്നത്.

ടാറ്റയുടെ തൊഴിലാളി “സൗഹൃദ”ത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ തൊഴിലാളികള്‍ കോളനികളായി ജീവിക്കുന്ന ലൈന്‍ വീടുകളെന്ന ലയത്തില്‍ എവിടെയെങ്കിലും ഒന്ന് കയറി നോക്കിയാല്‍ മതിയാകും. ആദ്യ വീടിന്റെ വശത്തുള്ള ചുവരില്‍ “1921” എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അത് ഇപ്പോഴും മാഞ്ഞിട്ടില്ല. അതേ അവസ്ഥയില്‍ തന്നെയാണ് ഇന്നും അത് നിലനില്‍ക്കുന്നത്. അന്ന് ബ്രിട്ടീഷുകാര്‍ വെച്ചുകൊടുത്ത ഒറ്റമുറിലായങ്ങളിലെ അടിമജീവിതമാണവര്‍ നയിക്കുന്നത്.

ഇനിയുള്ള വിവരണങ്ങള്‍ ഇവിടെ തൊഴിലാളി ലായങ്ങളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ജീവിതങ്ങളാണ്.

ലയം എന്നറിയപ്പെടുന്ന തൊഴിലാളികള്‍ താമസിക്കുന്ന ലൈന്‍വീടുകള്‍ ആരംഭിക്കുന്നിടത്ത് അവ നിര്‍മിച്ച വര്‍ഷം, 1921 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.


4. “Trespassers will be prosecuted”

സര്‍ക്കാര്‍ ഭൂമിയാണ് ടാറ്റ കൈവശം വെച്ചിരിക്കുന്നത്. അച്യുതാനന്ദന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തന്നെ ടാറ്റയുടെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുക്കാനായിരുന്നല്ലോ. കഴിഞ്ഞ ദിവസവും അദ്ദേഹം അത് ആവര്‍ത്തിച്ചിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാറാണ് വരുന്നതെങ്കില്‍ ടാറ്റ കരുതിയിരിക്കുക എന്ന്.

ഈ ഭൂമി തങ്ങളുടെ സ്വകാര്യ ഭൂമിയായിട്ട് തന്നെയാണ് ടാറ്റ പ്രയോജനപ്പെടുത്തുന്നത്. പ്ലാന്റേഷന്‍ നിയമമനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ സംവിധാനങ്ങള്‍ മാത്രമാണ് ടാറ്റ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. 1951 ലെ പ്ലാന്റേഷന്‍ ലേബര്‍ നിയമത്തിലെ ഒരു കാര്യവും ശരിയായ വിധത്തില്‍ നടപ്പാക്കാന്‍ ടാറ്റ ഇതുവരെയും തയ്യാറായിട്ടില്ല. അതിലെ മൂന്ന്, നാല് അദ്ധ്യായത്തിലാണ് ആരോഗ്യം, ക്ഷേമം എന്നിവയെ പറ്റി വിവരിക്കുന്നത്. അതിലെ ഏത് പ്രൊവിഷനാണ് ടാറ്റയ്ക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്? തൊഴിലാളികളുടെ ക്ഷേമം ടാറ്റ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നല്ലോ.

ഫോട്ടോ കടപ്പാട്: countercurrents


ഇത്രത്തോളം ഹുങ്ക് നിറഞ്ഞ, തൊഴിലാളികളെ അങ്ങേയറ്റം ചൂഷണം ചെയ്യുന്ന ടാറ്റ കമ്പനിയും അവരുടെ ആശ്രിത വല്‍സരുമാണ് സത്യത്തില്‍ മൂന്നാര്‍ തോട്ടം തൊഴിലാളികളുടെ ജീവിതം ഇത്രയും ദുസ്സഹമാക്കിയത്. ആ ഹുങ്കിന്റെ കൊടിയടയാളമെന്നോണം ഇപ്പോഴും മൂന്നാര്‍ പ്ലാന്റേഷനിലേയ്ക്ക് പോകുന്നവരുടെ മുന്നില്‍ ടാറ്റയെന്ന കുത്തകയുടെ മുന്നറിയിപ്പ് ഒരു താക്കീതായി മുന്നില്‍ തന്നെ നില്‍പ്പുണ്ടാകും; ” Trespassers will be prosecuted”

5. അടുക്കള ചുവരുകള്‍ പറയുന്ന കിന്നരങ്ങള്‍

മനുഷ്യന്റെ ജീവിതങ്ങള്‍ എവ്വിധമാണ് എന്ന് കണ്ണീരുകൊണ്ട് അറിഞ്ഞ നിമിഷങ്ങളായിരുന്നു ലയങ്ങളിലൂടെയുള്ള ഞങ്ങളുടെ യാത്ര. ആവേശത്തോടെ ഞങ്ങളെ ആ പച്ചമനുഷ്യര്‍ കൂട്ടിക്കൊണ്ടുപോകുമ്പോള്‍, ഇതിനൊക്കെ ഒരന്ത്യമുണ്ടാകുമെന്ന പ്രതീക്ഷയായിരിക്കാം അവരുടെയൊക്കെ ഉള്ളിലലയടിച്ചിരുന്നത്. പുറത്ത് ഒരു വല്ലാത്ത പുഞ്ചിരി ഫിറ്റ് ചെയ്ത് ഓരോ ലൈന്‍ വീടിനുള്ളിലേയ്ക്കും കയറുമ്പോള്‍ ഉള്ള് വല്ലാതെ പിടയുന്നുണ്ടായിരുന്നു. “ഈങ്ക്വിലാബ് സിന്ദാബാദ്, പശിക്കിറ്ത് സിന്ദാബാദ്” എന്ന് കുഞ്ഞുകണ്ണുകള്‍ ഞങ്ങളെ നോക്കി മുദ്രാവാക്യം വിളിച്ചപ്പോള്‍ (ഞങ്ങള്‍ക്ക് കാണിച്ചുതന്നതാണെങ്കിലും) ഒരു നിമിഷ നേരത്തേക്കങ്കിലും ആത്മാഭിമാനം നഷ്ടപ്പെട്ട്, കുറ്റബോധത്തിന്റെ നീര്‍ച്ചാലുകളിലേയ്ക്ക് ഹൃദയം വലിച്ചെറിയപ്പെട്ടതുപോലെ…

ആ മനുഷ്യരുടെ വീടുകളെ കുറിച്ച് അധികം പറയാനുണ്ട്. അത് വഴിയെ പറയാം. ഇപ്പോള്‍ മറ്റൊരു കാര്യത്തിലേക്ക് വരാം.

മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യരാത്രി ആഘോഷിക്കുക എന്നത് ഒരു പക്ഷേ ഇവര്‍ക്ക് മാത്രമുള്ള സവിശേഷ അനുഭവമായിരിക്കും. അല്ലെങ്കില്‍ ഓരോ കീഴാള ജനതയും അത്തരം അനുഭവങ്ങളിലൂടെ തന്നെയായിരിക്കും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു മറക്കപ്പുറവും ഇപ്പുറവും നവദമ്പതികളും കുടുംബാംഗങ്ങളും വേര്‍തിരിക്കപ്പെടുമ്പോള്‍ ആ മനുഷ്യരുടെ സ്വകാര്യ സന്തോഷങ്ങള്‍ പോലും ചിന്നിച്ചിതറുന്നുണ്ടാകും. ആരെങ്കിലും കേള്‍ക്കുമോ എന്ന് ഭയന്ന് ഉള്ളിലേയ്ക്കാവാഹിച്ച ശ്വാസങ്ങള്‍ തൊണ്ടയില്‍ കുരുങ്ങിയമരുന്നത് ഒരു പക്ഷെ അവര്‍ കിടന്നുറങ്ങുന്ന ആ അടുക്കള ചുവരുകള്‍ക്കേറെ പറയാനുണ്ടാകും. ഒരു മനുഷ്യര്‍ക്കും ഉണ്ടാകരുതേ ഈ ജീവിതം എന്ന് അറിയാതെ അവിടെ നിന്ന് ആഗ്രഹിച്ചുപോയിരുന്നു.


മറ്റുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യരാത്രി ആഘോഷിക്കുക എന്നത് ഒരു പക്ഷേ ഇവര്‍ക്ക് മാത്രമുള്ള സവിശേഷ അനുഭവമായിരിക്കും. അല്ലെങ്കില്‍ ഓരോ കീഴാള ജനതയും അത്തരം അനുഭവങ്ങളിലൂടെ തന്നെയായിരിക്കും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു മറക്കപ്പുറവും ഇപ്പുറവും നവദമ്പതികളും കുടുംബാംഗങ്ങളും വേര്‍തിരിക്കപ്പെടുമ്പോള്‍ ആ മനുഷ്യരുടെ സ്വകാര്യ സന്തോഷങ്ങള്‍ പോലും ചിന്നിച്ചിതറുന്നുണ്ടാകും. ആരെങ്കിലും കേള്‍ക്കുമോ എന്ന് ഭയന്ന് ഉള്ളിലേയ്ക്കാവാഹിച്ച ശ്വാസങ്ങള്‍ തൊണ്ടയില്‍ കുരുങ്ങിയമരുന്നത് ഒരു പക്ഷെ അവര്‍ കിടന്നുറങ്ങുന്ന ആ അടുക്കള ചുവരുകള്‍ക്കേറെ പറയാനുണ്ടാകും. ഒരു മനുഷ്യര്‍ക്കും ഉണ്ടാകരുതേ ഈ ജീവിതം എന്ന് അറിയാതെ അവിടെ നിന്ന് ആഗ്രഹിച്ചുപോയിരുന്നു.


ഒരു ലയം വീടിന്റെ അകം: ഒരു മുറി, അടുക്കള, കക്കൂസ്, പിന്നെ പൈപ്പും


വിവാഹം കഴിഞ്ഞാല്‍ ആദ്യ ആഴ്ച നവദമ്പതികള്‍ കിടന്നുറങ്ങുന്നത്, കരിപുരണ്ട ചുവരുകള്‍ കഴുകി വൃത്തിയാക്കി പുല്‍പ്പായ വിരിച്ച് കഷ്ടിച്ച് ആറടി നീളവും വീതിയുമുള്ള അടുക്കളയിലാണ്. അവയെ വേര്‍തിരിക്കുന്നത് വാതിലുകളല്ല മറിച്ച് തൂങ്ങിയാടുന്ന തുണിക്കര്‍ട്ടനും. അവിടെ തീര്‍ന്നു മനുഷ്യന്റെ സ്വകാര്യതയെ പറ്റിയുള്ള വലിയ വലിയ കാല്‍പനിക വേവലാതികള്‍.

ഇനി വീടുകളെ കുറിച്ച് വിശദമായി പറയാം.

ഏകദേശം ഒരു 40 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഒറ്റ മുറി “ലൈന്‍ വീടു”കള്‍. നാല് തലമുറവരെയുള്ളതാണ് മിക്ക കുടുംബങ്ങളും. മുത്തച്ഛനും മുത്തശ്ശിയും അച്ഛനും അമ്മയും മകള്‍/മകന്‍, അവരുടെ ഭാര്യ/ഭര്‍ത്താവ് പിന്നെ അവരുടെ മക്കളും ഉണ്ട്. ഇത്രയും പേര്‍ ഈ ഒറ്റമുറിയില്‍ കഴിച്ചുകൂട്ടണം

വളരെ ഇടുങ്ങിയ ഒരു മുറിയാണ് വാസ്തവത്തില്‍ വീട് എന്ന് പറയുന്നത്. അതിനോട് ചേര്‍ന്ന് വളരെ ചെറിയ ഒരടുക്കള. അടുക്കളയുടെ വാതിലിറങ്ങുന്നിടത്ത് വലതുവശത്തായി കക്കൂസ്. അടുക്കളയുടെയും കക്കൂസിന്റെയും വാതിലുകള്‍ക്കു മുന്നിലായി ജലസേചന പൈപ്പ്. അതിന്റെ ചുവട്ടില്‍ നിന്നും നീളത്തില്‍ പോകുന്ന ഒരു ചാല്. ഇതുപോലത്തെ 7-8 വീടുകളടങ്ങുന്നതാണ് ഒരു ലൈന്‍. എല്ലാ വീടുകളുടെയും ചുവരുകള്‍ ചേര്‍ന്ന് ഒറ്റക്കെട്ടിടമാണ്. ഈ 7 വീടുകളിലെയും വാട്ടര്‍ പൈപ്പുകളുടെ ചുവട്ടിലൂടെയാണ് വെള്ളം തളം കെട്ടി നില്‍ക്കുന്ന ചാല് നീണ്ട് പോകുന്നത്.

ലൈന്‍ വീടുകളുടെ അഥവാ ലയങ്ങളുടെ മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റ് പാകിയതാണ്. ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള വസ്തുവാണ് ആസ്ബറ്റോസ്. ക്യാന്‍സര്‍ കാരണഹേതുവാണിതെന്ന് പറഞ്ഞ് 2007 ഒക്ടോബറില്‍ അമേരിക്കന്‍ സെനറ്റ് നിരോധിച്ച വസ്തുകൂടിയാണ് ഇത്. 2005 ജനുവരി മുതചല്‍ യൂറോപ്പും ഇത് നിരോധിച്ചിരിക്കുകയാണ്.


ലൈന്‍ വീടുകളുടെ അഥവാ ലയങ്ങളുടെ മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റ് പാകിയതാണ്. ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള വസ്തുവാണ് ആസ്ബറ്റോസ്. ക്യാന്‍സര്‍ കാരണഹേതുവാണിതെന്ന് പറഞ്ഞ് 2007 ഒക്ടോബറില്‍ അമേരിക്കന്‍ സെനറ്റ് നിരോധിച്ച വസ്തുകൂടിയാണ് ഇത്. 2005 ജനുവരി മുതചല്‍ യൂറോപ്പും ഇത് നിരോധിച്ചിരിക്കുകയാണ്.


ആസ്ബറ്റോസ് വീട് അഥവാ ഒറ്റമുറി ലയം


വെള്ളം വളരെ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. ഇപ്പോള്‍ പഞ്ചായത്താണ് ജലസേചനം നടത്തുന്നത്. അവിടെ ഇപ്പോഴും രണ്ട് പൈപ്പ് ലൈനുകളുണ്ട്. ടാറ്റ സ്ഥാപിച്ചതും പഞ്ചായത്തിന്റേതും. ടാറ്റ സ്ഥാപിച്ച് പൈപ്പ് തുരുമ്പുപിടിച്ച് കിടപ്പുണ്ട്. ടാറ്റ പണ്ടേ ജലസേചനം നിര്‍ത്തി.

വൈദ്യുതി നല്‍കുന്നത് ടാറ്റയാണ്. മാത്രമല്ല വീട്ടാവശ്യത്തിനുള്ള ഇന്ധനവും. ഇന്ധനമെന്ന്് പറയുമ്പോള്‍ കാട്ടുവിറകുകള്‍ ശേഖരിക്കുന്നതാണ്. ഒരു സ്‌ക്വയര്‍ മീറ്റര്‍ വിറകിന് 600 രൂപയോളം ശമ്പളത്തില്‍ നിന്നും ഈടാക്കും. അതിന് വിറക് ശേഖരിക്കുന്നവര്‍ക്ക് കമ്പനി നല്‍കുന്നതോ 200-300 രൂപമാത്രവും. അതല്ലാതെ ഒരു ചുള്ളിക്കമ്പു പോലും പ്ലാന്റേഷനില്‍ നിന്നും തൊഴിലാളികള്‍ക്ക് ശേഖരിക്കാന്‍ അവകാശമില്ല. അങ്ങനെ ശേഖരിച്ചുവെന്ന് ആരെങ്കിലും അറിഞ്ഞാല്‍ അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്നും വന്‍ തുകകള്‍ കിഴിക്കപ്പെടും.

6-7 വീടുകള്‍ ചേര്‍ന്ന ഒരു ലയം (ലൈന്‍ വീടുകള്‍)


കമ്പനി അവര്‍ക്ക് മാസാമാസം നല്‍കുന്ന തേയിലയ്ക്കു പോലും കമ്പോള വിലയാണ് ഈടാക്കുന്നത്. ഞങ്ങള്‍ക്ക് ലഭിച്ച പേസ്ലിപ്പില്‍ മനസിലാക്കുന്നത് കഴിഞ്ഞ മാസം 112 രൂപയാണ് ഒരു കിലോ തേയില്ക്ക് ഈടാക്കിയിരിക്കുന്നത് എന്നാണ്. എന്നാല്‍ തേയിലയോ, വളരെ ഗുണനിലവാരം കുറഞ്ഞവയും.

ഇനി വീട് മെയിന്റനന്‍സാണ് ഏറ്റവും ഔദാര്യം. അതായത് ഓരോ വീടും മൈയിന്റനന്‍സ് നടത്താന്‍ തൊഴിലാളിക്ക് പ്രതിവര്‍ഷം (മാസമല്ല) 12 രൂപയും 5 കിലോ കുമ്മായവും നല്‍കും. അതോടെ തീര്‍ന്ന് ഈ മെയിന്റനന്‍സ് എന്ന് പറയുന്നത്. തകര്‍ന്ന് വീഴാറായ ചുവരുകളില്‍ താങ്ങിനിര്‍ത്തുന്ന ആസ്ബറ്റോസ് മേല്‍ക്കുരയ്ക്കു കീഴില്‍ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുകയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികള്‍.


തുരുമ്പെടുത്ത കക്കൂസുകള്‍…


സെപ്റ്റിക് ടാങ്ക് പൊട്ടിത്തുറന്ന അവസ്ഥയില്‍


ഈ ലൈന്‍ വീടുകളിലെ കക്കൂസ് സംവിധാനം വളരെ പരിതാപകരമാണെന്ന് പറയാതെ വയ്യ. തകരഷീറ്റ് കൊണ്ട് നിര്‍മിക്കപ്പെട്ടതാണ് ഈ കക്കൂസുകള്‍. വരിവരിയായുള്ളതാണ് ഇവ. ഈ തകരഷീറ്റ് മൊത്തം തുരുമ്പ് പിടിച്ചതാണ്. മാത്രമോ സെപ്റ്റിക് ടാങ്കുകള്‍ പലതും നിറഞ്ഞു കവിഞ്ഞതാണ്. “നിറഞ്ഞ് കവിയുമ്പോള്‍ അവിടെ നിന്ന് ആളെത്തി ദാ ആ ചാലിലേയ്ക്ക് കോരിക്കയുകയാണ് ചെയ്യുന്നത്.” തൊഴിലാളികള്‍ ഇതിനെ കുറിച്ച് വിവരിക്കുന്നു.

ഇതിനിടയില്‍ ഒരു സ്ത്രീ തൊഴിലാളി അവരുടെ വീട്ടിനു വശത്തെക്ക് ഞങ്ങളെ ക്ഷണിച്ചു. നിര്‍ബന്ധിച്ചിട്ടാണ് പോയത്. ഞങ്ങള്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു അവര്‍ ക്ഷണിച്ചത്. ഞങ്ങള്‍ അവരുടെ വീടിനു വശത്തേക്ക് പോയി; ഹോ, സെപ്റ്റിക് ടാങ്ക് അടക്കുന്ന കോണ്‍ക്രീറ്റ് കതര്‍ന്ന് അതിനുള്ളില്‍ നിന്നുമുള്ള ഗന്ധം. ഒരു തൊഴിലാളി ഒരു വടിയെടുത്ത് അതിനുള്ളില്‍ കുത്തി വിവരിച്ചു തന്നു.

“ഇവിടെയൊക്കെ പരിശോധിക്കാന്‍ ആള്‍ വരും. എന്നാല്‍ അവര്‍ തുടക്ക സ്ഥലങ്ങളില്‍ മാത്രമേ വരികയുള്ളു. അവിടം കമ്പനിയുടെ ആള്‍ക്കാര്‍ എത്തി വൃത്തിയാക്കിയിട്ടുണ്ടാകും. ഇന്‍സ്‌പെക്ഷന് വരുന്നവര്‍ ഇങ്ങോട്ട് വന്ന് നോക്കുക കൂടി ചെയ്യുകയില്ല.” ഒരു തൊഴിലാളി വിശദീകരിക്കുന്നു. അത്രയും ദുസ്സഹമായ ജീവിതമാണ് അവര്‍ക്ക്.

ഇന്‍സ്‌പെക്ഷനെ കുറിച്ച് തോട്ടം ഒരു തോട്ടം തൊഴിലാളി വിവരിക്കുന്നു


അടുത്തപേജില്‍ തുടരുന്നു


മറ്റൊരു നിര്‍ബന്ധിത സാഹചര്യം വീടാണ്. തോട്ടത്തിലെ തൊഴിലാളികള്‍ക്ക് മാത്രമേ ലയത്തില്‍ ജീവിക്കാന്‍ അവകാശമുള്ളു. അതെപ്പോഴാണോ നഷ്ടമാകുന്നത് അപ്പോള്‍ അവര്‍ തോട്ടം വിട്ടിറങ്ങാന്‍ തയ്യാറാകേണ്ടി വരും. അങ്ങനെ ഇറങ്ങാം എന്ന് വെച്ചാലോ പിന്നെ എവിടെ ചെന്ന് ജീവിക്കും, താമസിക്കും? ഞങ്ങളെ ലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയ വിജയകുമാറിന്റെ അമ്മയായ പൂളമ്മ 41 വര്‍ഷം തോട്ടത്തിലെ തൊഴിലാളിയാണ്. മെലിഞ്ഞ് ശുഷ്‌ക്കിച്ച് അസ്ഥിതേയ്മാനം വന്ന 74 വയസുകാരിയായ ആ പാട്ടിക്ക് റിട്ടയറായപ്പോള്‍ ലഭിച്ച മൊത്തം തുക എന്നത് 41,000 രൂപമാത്രമാണ്. അപ്പോള്‍ അത്രയും തുച്ഛമായ തുകവെച്ച് അവരെവിടെ ചെന്ന് കയറും?



കറുപ്പി (72), സഹോദരി പൂളമ്മ (67) എന്നിവര്‍


6. ബൗണ്ടഡ് ലേബര്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയും

ശമ്പളം, വീട്, കുടുംബം എന്നിങ്ങനെയുള്ള നിബന്ധനകളില്‍ കൂടിയാണ് തൊഴിലാളികളെ നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിക്കുന്നത്. അതായത് തൊഴിലാളികള്‍ക്ക് മാസാമാസം നല്‍കുന്ന ശമ്പളം ഒരിക്കലും മക്കളെ പഠിപ്പിക്കുന്നതിനു പോലും തികയുകയില്ല കടം വാങ്ങിയും മറ്റും തൊഴിലാളികള്‍ തങ്ങളുടെ മക്കളെ പഠിപ്പിച്ചു. പക്ഷെ പഠിപ്പിച്ചിട്ടും വല്യ കാര്യമൊന്നുമില്ലെന്ന് എം.കൊം, സി.എ പൂര്‍ത്തിയാക്കിയ പ്രിയദര്‍ശിനി തന്റെ അനുഭവം വിവരിക്കുന്നു. “എന്റെ പഠനം നന്നായി തന്നെ പൂര്‍ത്തിയാക്കിയിരുന്നു. നല്ലൊരു ജോലി വേണമെന്നായിരുന്നു ആഗ്രഹം. അതിനായി എന്റെ അച്ഛനും അമ്മയും കഴിയുന്നത് പഠിപ്പിച്ചു. പക്ഷെ എനിക്ക് ജോലി ലഭിച്ചില്ല. തോട്ടത്തിലും തൊഴില്‍ ലഭിച്ചില്ല.”

തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുക വിരളമായിരുന്നു. കാരണം അവര്‍ക്ക് ലഭിക്കുന്ന ശമ്പളം തന്നെ. അത് ആ വലിയ കുടുംബങ്ങള്‍ക്ക് ജീവിതം തള്ളി നീക്കാന്‍ മാത്രം പോന്നവയായിരുന്നു. അതുകൊണ്ട് തന്നെ തലമുറകളായി അവര്‍ തേയില നുള്ളാന്‍ നിര്‍ബന്ധിക്കപ്പെട്ടു. നല്ല വിദ്യാഭ്യാസം നല്‍കാന്‍ തോട്ടം മാനേജ്‌മെന്റും സഹായിക്കില്ല എന്ന് മാത്രമല്ല നിരുത്സാഹപ്പെടുത്തുകയും ചെയ്യു. കാരണം ഇത്രയും ചുളുവിലയിലുള്ള അധ്വാനം അവര്‍ക്ക് എന്നെന്നും തോട്ടത്തിനായി ഉറപ്പിക്കേണ്ടതുണ്ടായിരുന്നു. അങ്ങിനെ പരമ്പരാഗതമായി അവര്‍ കണ്ണന്‍ ദേവന്‍ തോട്ടത്തിലായാലും ഹാരിസണ്‍ തോട്ടത്തിലായാലും നിര്‍ബന്ധിത തൊഴിലാളികളായി തുടര്‍ന്നു.

മറ്റൊരു നിര്‍ബന്ധിത സാഹചര്യം വീടാണ്. തോട്ടത്തിലെ തൊഴിലാളികള്‍ക്ക് മാത്രമേ ലയത്തില്‍ ജീവിക്കാന്‍ അവകാശമുള്ളു. അതെപ്പോഴാണോ നഷ്ടമാകുന്നത് അപ്പോള്‍ അവര്‍ തോട്ടം വിട്ടിറങ്ങാന്‍ തയ്യാറാകേണ്ടി വരും. അങ്ങനെ ഇറങ്ങാം എന്ന് വെച്ചാലോ പിന്നെ എവിടെ ചെന്ന് ജീവിക്കും, താമസിക്കും? ഞങ്ങളെ ലയത്തിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയ വിജയകുമാറിന്റെ അമ്മയായ പൂളമ്മ 41 വര്‍ഷം തോട്ടത്തിലെ തൊഴിലാളിയാണ്. മെലിഞ്ഞ് ശുഷ്‌ക്കിച്ച് അസ്ഥിതേയ്മാനം വന്ന 74 വയസുകാരിയായ ആ പാട്ടിക്ക് റിട്ടയറായപ്പോള്‍ ലഭിച്ച മൊത്തം തുക എന്നത് 41,000 രൂപമാത്രമാണ്. അപ്പോള്‍ അത്രയും തുച്ഛമായ തുകവെച്ച് അവരെവിടെ ചെന്ന് കയറും?

ഈ ഒരവസ്ഥയില്‍ നിന്നും കരകയറാന്‍ അവര്‍ തിരഞ്ഞെടുക്കുന്നത് പുതു തലമുറയിലെ ഒരാളെയെങ്കിലും തോട്ടത്തില്‍ പണിക്കയക്കുക എന്ന രീതിയാണ്. ഈ രീതി തിരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തിലാണ് കണ്ണന്‍ ദേവന്‍ തോട്ടത്തിലെ തൊഴിലാളികള്‍ക്ക് തോട്ടം തൊഴിലാളിയായി നിലനില്‍ക്കേണ്ടി വരുന്ന സാഹചര്യം. ഇങ്ങനെയാണ് ഇവിടെ അടിമ സമാനമായ ബോണ്ടഡ് ലേബര്‍ സൃഷ്ടിക്കപ്പെടുന്ന വിധം.

7. രാഷ്ട്രീയ കങ്കാണിമാര്‍

കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രീയ നേതൃത്വങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് തൊഴിലാളികള്‍ ഒരു ചരിത്ര സമരത്തിലേയ്ക്ക് ഇറങ്ങുന്നത്. സമരം തുടങ്ങിയപ്പോള്‍ മുതല്‍ മാധ്യമങ്ങളില്‍ അവര്‍ വ്യക്തമാക്കിയിരുന്നു തങ്ങളുടെ ഈ സമരത്തില്‍ ഒരു രാഷ്ട്രീയക്കാരേയും പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്. തങ്ങള്‍ക്ക് മുമ്പ് നേതൃത്വം നല്‍കിയിരുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെയും പാര്‍ട്ടിക്കാരെയും ചെരുപ്പെടുത്താട്ടിക്കൊണ്ടാണ് അവര്‍ പായിച്ചത്. സ്ഥലം എം.എല്‍.എ എസ് രാജേന്ദ്രനായിരുന്നു ഇതില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയപരമായി പരിക്കുപറ്റിയത്; ഒരു പക്ഷെ അത്രക്കും അദ്ദേഹം അര്‍ഹനല്ലാതിരുന്നിട്ടും.

എസ്.രാജേന്ദ്രന്‍ സമാന്തര സമരമാരംഭിച്ചപ്പോള്‍


എന്തുകൊണ്ടായിരുന്നു ഇത്തരത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളെ അവര്‍ അകറ്റി നിര്‍ത്തിയത്? അവര്‍ ട്രേഡ് യൂണിയന്‍ വിരോധികളായിരുന്നതുകൊണ്ടാണോ?

അതിനുത്തരമാണ് മുകളില്‍ ഈ റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്ന തൊഴിലാളികളുടെ ജീവിതം. ഇക്കഴിഞ്ഞ പത്ത്-അമ്പത് വര്‍ഷങ്ങളായി ജീവിക്കുന്ന ഈ മനുഷ്യരുടെ ജീവിതങ്ങള്‍ അല്‍പ്പവും മെച്ചപ്പെടുത്താന്‍, അവരുടെ അവകാശങ്ങളില്‍ അടിസ്ഥാന ആവശ്യങ്ങളെങ്കിലും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഈ ട്രേഡ് യൂണിയനുകള്‍ എന്തായിരുന്നു ഇത്രകാലത്തോളവും മൂന്നാറില്‍ ചെയ്തു കൊണ്ടിരുന്നത് എന്ന ചോദ്യം വരുന്നു.

ബി.ജെ.പിയെ സമരക്കാര്‍ ആട്ടിപ്പായിക്കുന്നു, വീഡിയോ: സുബൈദ് ബിന്‍ അബു


ബി.ജെ.പിയുടെ കൊടി പുഴയിലൂടെ ഒഴുകുന്നു. ഫോട്ടോ: പ്രസാദ്‌


ഇതില്‍ ഏറ്റവും പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ടത് എ.ഐ.ടി.യു.സി എന്ന ഇടതുപക്ഷ ട്രേഡ് യൂണിയനെയും ഐ.എന്‍.ടി.യു.സി എന്ന വലതുപക്ഷ ട്രേഡ് യൂണിയനേയുമാണ്. അഞ്ച് വര്‍ഷമേ ആയിട്ടുള്ളു എന്ന് പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ് സി.ഐ.ടി.യു. അതേ സമയം നാല് വര്‍ഷം കൊണ്ട് അവര്‍ക്കും ശക്തമായി ഇടപെടാനാവുമായിരുന്നു എന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്നെന്നും ടാറ്റയുടെ ആശ്രിത വല്‍സലന്മാരായിരുന്നു ട്രേഡ് യൂണിയന്‍ നേതാക്കള്‍. സ്വകാര്യ സമ്പാദ്യങ്ങളടക്കം ഇവര്‍ നേടിയിട്ടുണ്ടെന്ന് തൊഴിലാളികള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നുമുണ്ട്. അവര്‍ പുറത്തുവിട്ട ഒരു ലിസ്റ്റ് ഡൂള്‍ന്യൂസ് പുറത്തു വിട്ടിരുന്നു. അതില്‍ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ചിട്ടുള്ള കെ.ഡി.എച്ച്.പി ക്വാര്‍ട്ടേഴ്‌സുകള്‍ ഈ ട്രേഡ് യൂണിയന്‍ നേതാക്കള്‍ തട്ടിയെടുത്ത വിവരങ്ങളാണ് ഉള്ളത്. അതിലെ ആദ്യപേരു തന്നെ എ.എസ്. രാജേന്ദ്രന്റെ പേരായിരുന്നു. ഏറ്റവും കൂടുതല്‍ പേരുകളും എ.ഐ.ടി.യു.സി നേതാക്കന്മാരുടേതായിരുന്നു. തൊട്ടു പിന്നില്‍ ഐ.എന്‍.ടി.യുസിക്കാരും. ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന എ.കെ മണിയുടെ പേരും ലിസ്റ്റില്‍ തൊഴിലാളികള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.


ഇക്കാലത്തിനിടയ്ക്ക് ഇടതുപക്ഷവും വലതുപക്ഷവുമായ എല്ലാ തൊഴിലാളിയൂണിയനുകളോടും തൊഴിലാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. തൊഴിലാളികള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് രൂപം നല്‍കപ്പെട്ട, അവരുടെ അധ്വാനത്തിന്‍മേല്‍ നിലനിര്‍ത്തപ്പെട്ട തൊഴിലാളി യൂണിയനുകള്‍ അവരെ വഞ്ചിച്ചുകൊണ്ട് മുതലാളിമാര്‍ക്കുവേണ്ടിയുള്ള വാദഗതികളുമായി രംഗത്തെത്തുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന പരിണതിയാണ് ഇത്.



തൊഴിലാളികള്‍ പുറത്തുവിട്ട ലിസ്റ്റിന്റെ മലയാള പരിഭാഷ:

ദയവുചെയ്തു ചിന്തിക്കൂ:

കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ല എന്നു പറയുന്ന തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍ താഴെകൊടുത്തിട്ടുള്ള വിവരങ്ങളുടെ അര്‍ത്ഥം എന്താണെന്നു പറയണം.

എസ് രാജേന്ദ്രന്‍ എം.എല്‍.എ: പെരിയവാരയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

എം.കെ മണി (മുന്‍ എം.എല്‍.എ): നിരവധി കെ.ഡി.എച്ച്.പി വീടുകള്‍ കൈവശം വെയ്ക്കുന്നു.

സുന്ദര മാണിക്യം (മുന്‍ എം.എല്‍.എ) : മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

ജി. മുനിയാണ്ടി (ഐ.എന്‍.ടി.യു.സി): പഴയ മൂന്നാറില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

സി.എ കുര്യന്‍ (എ.ഐ. ടി.യു.സി): മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

എം.വൈ. ഒസേഡ്(എ.ഐ.ടി.യു.സി):മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

സി.കുമാര്‍ (ഐ.എന്‍.ടി.യു.സി): പഴയമൂന്നാറില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

പഴനിവേല്‍ (എ.ഐ.ടി.യു.സി): സെവന്‍ മലയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
വൈ. നടരാജന്‍ (എ.ഐ.ടി.യു.സി): മൂന്നാര്‍ കുന്നില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

പി.എസ് കണ്ണന്‍ (എ.ഐ.ടി.യു.സി): മാട്ടുപെട്ടി റോഡിലും ദേവികുളത്തും കെ.ഡി.എച്ച്.പി വീടുണ്ട്.

ബാലന്‍ (എ.ഐ.ടി.യു.സി): തേയിലക്കടയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.

ഇതുപോലെ 150ല്‍ പരം വീടുകളാണ് നേതാക്കന്മാര്‍ക്ക് കമ്പനിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. അതുപോലെ ലക്ഷ്മിപാല്‍ സൊസൈറ്റിക്ക് ധാരാളം വീടുകള്‍ നല്‍കിയിട്ടുണ്ട്. നേതാക്കന്മാരുടെ അധികാരം ഉപയോഗിച്ച് മക്കള്‍ക്ക് ജോലികളും നേടിയെടുക്കുന്നുണ്ട്. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് പ്രസ്താവിക്കുന്ന നേതാക്കന്മാര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതാണ്.

എന്ന്
പെണ്‍തൊഴിലാളികള്‍.


ജന്മിമാരെ പോലെയാണ് അവര്‍ പെരുമാറുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. ഒരാവശ്യത്തിനുപോലും അവരുടെയടുത്തുപോയാല്‍ അടിയാളരോടുള്ള പെരുമാറ്റമാണ് ഉണ്ടായിരുന്നത്. മുമ്പുണ്ടായിരുന്ന നാമമാത്രമായ തൊഴിലവകാശങ്ങള്‍ പോലും ഒന്നൊന്നായി കമ്പനി എടുത്തുമാറ്റിയപ്പോള്‍ യൂണിയനുകള്‍ നിശബ്ദരായി നിന്നുകൊടുത്തു. ഏറ്റവും പ്രബലമായ എ.ഐ.ടി.യുസി ബഹുനില കെട്ടിടങ്ങള്‍ നിര്‍മിച്ച് വിലസിയപ്പോള്‍ അവര്‍ മറന്നത് ഇത്തരത്തിലൊരു ദിനം വരുമെന്നും തങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്നുമായിരുന്നു.

ഇക്കാലത്തിനിടയ്ക്ക് ഇടതുപക്ഷവും വലതുപക്ഷവുമായ എല്ലാ തൊഴിലാളിയൂണിയനുകളോടും തൊഴിലാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയായിരുന്നു. തൊഴിലാളികള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് രൂപം നല്‍കപ്പെട്ട, അവരുടെ അധ്വാനത്തിന്‍മേല്‍ നിലനിര്‍ത്തപ്പെട്ട തൊഴിലാളി യൂണിയനുകള്‍ അവരെ വഞ്ചിച്ചുകൊണ്ട് മുതലാളിമാര്‍ക്കുവേണ്ടിയുള്ള വാദഗതികളുമായി രംഗത്തെത്തുമ്പോള്‍ സ്വാഭാവികമായി സംഭവിക്കുന്ന പരിണതിയാണ് ഇത്.

ഇതിനിടയില്‍ ബി.എം.എസ് രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ ശക്തമായി തന്നെ അവര്‍ക്കെതിരെ നിലപാടെടുക്കുകയും അവരെ ഓടിച്ചു വിടുകയുമായിരുന്നു.


തൊഴിലാളിയൂണിയനുകളെ പറ്റിയും പുതിയ നേതൃത്വം കടന്നുവരേണ്ട ആവശ്യകതയെ പറ്റിയും തോട്ടം തൊഴിലാളികള്‍ വിശദീകരിക്കുന്നു.


തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ വിരുദ്ധരാണോ? ഒരിക്കലുമല്ല. അവര്‍ പറയുന്നു, “ഞങ്ങള്‍ തൊഴിലാളി യൂണിയന് എതിരേയല്ല. മറിച്ച് തൊഴിലാളി യൂണിയനുകള്‍ വേണം. എന്നാല്‍ അതിനു നേതൃത്വം നല്‍കുന്നവര്‍ തോട്ടം തൊഴിലാളികളില്‍ പെട്ടവരായിരിക്കണം. ഞങ്ങള്‍ പറയുന്ന, ഞങ്ങള്‍ തിരഞ്ഞെടുത്തവര്‍. അത്തരത്തിലുള്ളവരെ വിലവെച്ച് നേതൃത്വം പുനര്‍ നിര്‍മ്മിക്കണം.” ഇതാണവരുടെ ആവശ്യം.

അതുകൊണ്ട് തന്നെ മുതലാളിമാര്‍ക്കുവേണ്ടി അവരുടെ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ കങ്കാണിമാരുടെ റോള്‍ ട്രേഡ് യൂണിയനുകള്‍ ഉപേക്ഷിക്കണം എന്നതാണ് തൊഴിലാളികള്‍ ഈ സമരത്തിലൂടെ മുന്നോട്ട് വെച്ച് മറ്റൊരു സമര ഡിമാന്റ്.

അടുത്തപേജില്‍ തുടരുന്നു

8. ആണുങ്ങള്‍ ഒന്ന് മാറി നില്‍ക്കട്ടെ

ഈ സമരം മുന്നോട്ട് വെയ്ക്കുന്ന മറ്റൊരു സുപ്രധാന പാഠമാണ് ഇത് കേവലം ഒരു തൊഴിലാളി സമരം മാത്രമല്ല എന്നത്. വിവിധ മാനങ്ങളില്‍ നിന്നാണ് ഈ സമരം സംഘടിപ്പിക്കപ്പെട്ടത്. വ്യവസ്ഥാപിത നേതൃത്വ/സംഘാടനരീതിയിലല്ല ഈ സമരം സംഘടിപ്പിക്കപ്പെട്ടത് എന്ന് മാത്രമല്ല ഇതിന്റെ നേതൃത്വവും പങ്കാളിത്തവും സ്ത്രീകള്‍ക്കായിരുന്നു എന്നതുകൂടിയാണ്. പൂര്‍ണമായി (അങ്ങനെ തന്നെ പറയാം.) പുരുഷന്‍മാരെ ഒഴിവാക്കിക്കൊണ്ടാണ് ഈ സമരം നടത്തപ്പെട്ടത്. അത് തൊഴിലാളികള്‍ വ്യക്തമാക്കിയതുമാണ്.

എന്തുകൊണ്ടാണ് മുന്നാറിലെ ആ സ്ത്രീകള്‍ പുരുഷന്‍മാരെ സമരത്തില്‍ വലുതായി അടുപ്പിക്കാതിരുന്നത്? പല കാരണങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ചോദ്യമാണത്. പിതൃമേധാവിത്വ സമൂഹത്തിലെ വിവിധ ഘടകങ്ങള്‍ ബോധപൂര്‍വ്വമായും അല്ലാതെയും ഈ സമരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് ഞങ്ങളുടെ നിഗമനം. അതില്‍ ഏറ്റവും പ്രത്യക്ഷമായി കടന്നുവരുന്ന ഘടകം തോട്ടം തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്നത് സ്ത്രീകളാണ് എന്നതുകൊണ്ട് തന്നെ.


മദ്യപാനം പലപ്പോഴും പുരുഷന്റെ വ്യക്തിപരമായ അവകാശത്തേക്കാളുപരി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായിത്തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് കേരളത്തിലെമ്പാടും നിലനില്‍ക്കുന്നത്. പലപ്പോഴും ഇത്തരം മദ്യപാനം നിലവിലുള്ള ശമ്പളവും ബോണസും മാത്രം മതിയെന്ന് തീരുമാനമെടുക്കത്തക്ക വിധം പുരുഷനെ സ്വാധീനിക്കുന്നതായി തിരിച്ചറിയുന്നുണ്ട് സമരം ചെയ്യുന്ന സ്ത്രീകള്‍.



സമരത്തിലെ സ്ത്രീ നേതൃത്വത്തെ കുറിച്ച് മലയാള മനോരമയിലെ ഷിന്റോ ജോസഫിന്റെ റിപ്പോര്‍ട്ട്.


മുഖ്യ വരുമാനം കുടുംബത്തിലെത്തിക്കുന്നവളാണ് അവിടുത്തെ സ്ത്രീ. അതുകൊണ്ട് തന്നെ കുടുംബത്തിലെ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ളവളും. അതേ സമയം തന്നെ പുരുഷന്‍മാരേക്കാള്‍ കഠിനാധ്വാനം അവര്‍ക്ക് എടുക്കേണ്ടി വരുന്നു.

പലപ്പോഴും കുടുംബത്തിലെ പുരുഷന്റെ തീരുമാനങ്ങള്‍ കമ്പനിക്കനുകൂലമായി നില്‍ക്കുന്നത് കണ്ട് ശീലിച്ചവരാണ് അവിടുത്തെ ബഹുഭൂരിപക്ഷം സ്ത്രീകളും. പ്രത്യക്ഷത്തില്‍ തന്നെ പുരുഷന്റെ സാന്നിദ്ധ്യം കമ്പനിക്ക് ഗുണമാകുമോ എന്ന് തോട്ടത്തിലെ സ്ത്രീ തൊഴിലാളികള്‍ ചിന്തിച്ചതിന്റെയും പ്രധാന കാരണം അതാകാം.

മദ്യപാനം പലപ്പോഴും പുരുഷന്റെ വ്യക്തിപരമായ അവകാശത്തേക്കാളുപരി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമായിത്തന്നെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് കേരളത്തിലെമ്പാടും നിലനില്‍ക്കുന്നത്. പലപ്പോഴും ഇത്തരം മദ്യപാനം നിലവിലുള്ള ശമ്പളവും ബോണസും മാത്രം മതിയെന്ന് തീരുമാനമെടുക്കത്തക്ക വിധം പുരുഷനെ സ്വാധീനിക്കുന്നതായി തിരിച്ചറിയുന്നുണ്ട് സമരം ചെയ്യുന്ന സ്ത്രീകള്‍.


സ്ത്രീകളോട് സ്‌നേഹവും പിന്‍ബലവും നല്‍കിയിരുന്ന പുരുഷന്‍മാരെ ഒഴിവാക്കാതിരിക്കാനും അവരെ വ്യത്യസ്ത ഉത്തരവാദിത്വങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും സമരത്തിനു കഴിഞ്ഞു എന്നത് സംഘാടനത്തിന്റെ ഏറ്റവും വലിയ മികവായി തന്നെ വായിക്കേണ്ടതാണ്.


ഒരു പുരുഷ തൊഴിലാളി മൂന്നാര്‍ സമരത്തില്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നു. ഫോട്ടോ: ഡൂള്‍ന്യൂസ്‌


സമരം ചെയ്യുന്ന അവസരങ്ങളിലൊക്കെയും പുരുഷന്‍മാരെ യാതൊരു വിധ സ്വാധീനവുമില്ലാതെ വെറും കാഴ്ച്ചക്കാരാക്കി മാറ്റിക്കളഞ്ഞു മൂന്നാറിലെ തോട്ടം തൊഴിലാളി സമരം. ആജ്ഞാനുവര്‍ത്തികളില്‍ നിന്ന് സ്വയംഭരണത്തിന്റെയും സ്വയം തീരുമാനങ്ങളുടെയും സ്വയം കര്‍തൃത്വങ്ങളുടെയും മറ്റൊരിടമായുള്ള സ്ത്രീത്വത്തിന്റെ പരിണാമത്തെ സമരം അടയാളപ്പടുത്തുന്നതായി കാണാം. അങ്ങനെ സമരം പിതൃമേധാവിത്വ വ്യവസ്ഥയ്‌ക്കെതിരായ പ്രതി സംസ്‌കാരത്തെയാണ് ഉള്‍ക്കൊണ്ടിരുന്നത് എന്ന് വ്യക്തം.

സ്ത്രീകളോട് സ്‌നേഹവും പിന്‍ബലവും നല്‍കിയിരുന്ന പുരുഷന്‍മാരെ ഒഴിവാക്കാതിരിക്കാനും അവരെ വ്യത്യസ്ത ഉത്തരവാദിത്വങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും സമരത്തിനു കഴിഞ്ഞു എന്നത് സംഘാടനത്തിന്റെ ഏറ്റവും വലിയ മികവായി തന്നെ വായിക്കേണ്ടതാണ്.

9. അടിച്ചമര്‍ത്തപ്പെട്ട അടിമ ജീവിതങ്ങള്‍

തൊഴിലാളികള്‍ ഒരു നിശ്ചിത സമയത്തുള്ള തങ്ങളുടെ അധ്വാനത്തെ വില്‍ക്കുമ്പോള്‍ തങ്ങളെ എക്കാലത്തേക്കുമായി വിറ്റവര്‍ എന്നാണ് അടിമകള്‍ക്ക് ഫ്രെഡറിക് ഏംഗല്‍സ് നല്‍കിയിരിക്കുന്ന നിര്‍വ്വചനം. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ് അടിമകള്‍. അടിമ ഉടമകള്‍ക്കായി പകലന്തിയോളം പണിയെടുക്കേണ്ടിവരും. ഒന്നും തിരിച്ചു ചോദിക്കാന്‍ അവകാശമില്ല.

വാസ്തവത്തില്‍ ഏംഗല്‍സിന്റെ നിര്‍വ്വചനങ്ങള്‍ക്ക് എന്തുകൊണ്ടും ഇണങ്ങുന്നവരാണ് കണ്ണന്‍ ദേവന്‍ മലനിരകളിലെ ഈ തൊഴില്‍ക്കൂട്ടം. ഇന്നലെ വരെയും യാതൊരു അവകാശവുമില്ലാത്തവര്‍. ശബ്ദമില്ലാത്തവര്‍. ഉറക്കെ ഒന്ന് ചോദിക്കാന്‍ പോലും കഴിവില്ലാത്തവര്‍.

ഫ്രെഡറിക് ഏംഗല്‍സ്‌


തൊഴിലാളികളാണേലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന തൊഴിലവകാശങ്ങളൊന്നും തന്നെ ഇവര്‍ക്ക് ലഭിക്കാറില്ല. ആഴ്ചയിലെ അവധി നിയമത്താളുകളില്‍ വെറുതെ ഉറങ്ങിക്കിടക്കുന്ന അക്ഷരങ്ങള്‍ മാത്രം. ഞായര്‍ പണിയെടുപ്പിച്ചാല്‍ ഇരട്ടിക്കൂലി എന്നത് എന്തായാലും ഈ തോട്ടം തൊഴിലാളികളെ ഉദ്ദേശിച്ചല്ല എന്നായിരിക്കാം പ്ലാന്റേഷന്‍ കരുതിയിരിക്കുന്നത്.

തൊഴിലാളികള്‍ നുള്ളിക്കൊണ്ട് വരുന്ന തേയില പോലും പറയുന്നുണ്ട് മുതലാളിത്തം കാണിക്കുന്ന കൊള്ളകള്‍. നുള്ളിക്കൊണ്ടുവരുന്ന തേയിലയില്‍ ഒരു നിര്‍ണായക ഭാഗം “മൂത്തുപോയ തേയില” എന്ന ഗണത്തില്‍പ്പെടുത്തി ശമ്പളം കണക്കുകൂട്ടുന്നതില്‍ നിന്നും ഒഴിവാക്കും. അത്രയും ഭാഗത്തിന് തൊഴിലാളികള്‍ക്ക് കൂലി നല്‍കില്ല. പക്ഷെ ഫാക്ടറിയിലെ തേയിലനിര്‍മ്മാണത്തില്‍ അത്തരം വിവേചനമൊന്നും തേയില അനുഭവിക്കുന്നില്ല. അവിടെ “കൊള്ളാത്ത തേയില”യും തേയിലപ്പൊടിയാകും. തൊഴിലാളികള്‍ക്ക് മാത്രമേ ഈ വിവേചനമുള്ളു.


നുള്ളുന്ന തേയിലയില്‍ (കൊളുന്ത് മൂത്തുപോയി എന്നപേരില്‍) ഉപയോഗമില്ലാത്തത് എന്ന് പറഞ്ഞ് വലിയൊരുഭാഗം തേയില മാറ്റിവെയ്ക്കുന്നതും അതേസമയം കൂലി നല്‍കാത്ത ആ തേയിലയെയും കമ്പനി തേയില പ്രോസസിങ്ങിന് ഉപയോഗിക്കുന്നതിനെ പറ്റിയും തൊഴിലാളികള്‍ വിവരിക്കുന്നു.


ആഴ്ച്ചയില്‍ 48 മണിക്കൂര്‍ മാത്രമാണ് തൊഴിലാളികള്‍ക്ക് തൊഴിലെടുക്കേണ്ടത് എന്നാല്‍ ഇത് 10-11 മണിക്കൂറുകള്‍ വരെ നീളും. സീസണ്‍ സമയങ്ങളില്‍ 12 മണിക്കൂര്‍ വരെയും തൊഴിലെടുക്കേണ്ടി വരും. എന്നാല്‍ ഇവിടെ നിലനില്‍ക്കുന്ന വേജ് സിസ്റ്റം ഏറ്റവും പഴഞ്ചനായ പീസ് റേറ്റ് സിസ്റ്റം (വര്‍ക്കിന്റെ ഔട് പുട്ടിനനുസരിച്ച് കൂലി നല്‍കുന്ന സമ്പ്രദായം) ആയതിനാല്‍ തൊഴിലാളികള്‍ക്ക് അധികസമയത്തിന് ഇരട്ടിക്കൂലി ലഭിക്കില്ല. മറിച്ച് അധികമായി ശേഖരിക്കുന്ന തേയില കൊളുന്തുകള്‍ക്ക് ലഭിക്കുന്ന നേരിയ മാര്‍ജിന്‍ (തുച്ഛമായ പൈസ) കൊണ്ട് തൃപ്തിപ്പെടണം.

സ്വന്തം വീട് 12 രൂപയും 5 കിലോ കുമ്മായും വെച്ച് വര്‍ഷാവര്‍ഷം വീട് “മെയിന്റനന്‍സ്” ചെയ്യുമ്പോള്‍ ഇവര്‍ നിര്‍ബന്ധമായും മാനേജര്‍മാരുടെ വീട് പെയിന്റടിച്ചുകൊടുക്കണം; ദിവസം 12 രൂപാ നിരക്കില്‍.

കങ്കാണി എന്ന് തൊഴിലാളികള്‍ വിളിക്കുന്ന സൂപ്പര്‍വൈസര്‍മാരുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെടുന്നവരാണ് ഈ സ്ത്രീ തൊഴിലാളികള്‍. ജോലിക്കെത്തുമ്പോള്‍ അഞ്ച് മിനിട്ട് വൈകിയാല്‍ ശകാരവും തെറിവിളിയും മാത്രമല്ല ഒരുമണിക്കൂര്‍ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജോലിക്ക് കയറ്റാതിരിക്കുകയോ ചെയ്യും. ഇത് ഒട്ടുമിക്ക പ്ലാന്റേഷനിലെയും സ്ഥിതിയാണ്. ഹാരിസണ്‍ പ്ലാന്റേഷനില്‍ കങ്കാണിയായിരുന്ന സാംവെല്‍ പറയുന്നത് ശ്രദ്ധിക്കുക:

“[തൊഴിലാളികള്‍] ഓടിവരുന്ന സമയത്ത് എട്ടോ പത്തോ മിനിറ്റ് ഒന്ന് വൈകിയാല്‍ നമ്മള്‍ പണി കൊടുക്കൂല. കാരണം ഇങ്ങനെ ഇളവു കൊടുത്താല്‍ അത് ശീലമായിപോകും എന്ന് വെച്ചിട്ട് അവരെ പണിക്ക് അന്ന് നിര്‍ത്തുകയില്ല. ഇവര്‍ക്ക് പണി കൊടുക്കുകയാണെങ്കില്‍ മാനേജരില്‍ നിന്ന് എനിക്ക് പ്രശ്‌നം ഉണ്ടാകും.”

ഹാരിസണ്‍ തോട്ടത്തില്‍ കങ്കാണിയായിരിക്കേ രാജിവെച്ച സാംവെല്‍ സ്ത്രീ തൊഴിലാളികളുടെ കഷ്ടതകള്‍ വിവരിക്കുന്നു. 10 മിനിട്ട് വൈകിവന്നാല്‍ തൊവിലാളികള്‍ക്കനുഭവിക്കേണ്ടിവരുന്ന നീതികേടുകളാണ് അദ്ദേഹം വിശദീകരിക്കുന്നത്‌


വൈദ്യുതി, വെള്ളം, ഭക്ഷണം, വിറക്, കമ്പിളിപ്പുതപ്പ് എന്നിവ വരെ കമ്പനിയാണ് തൊഴിലാളികള്‍ക്ക് നിര്‍ബന്ധിതമായി നല്‍കുന്നത്. അതിന് മാര്‍ക്കറ്റിലുള്ള വിലയോ അതിനേക്കാള്‍ കൂടുതലോ നല്‍കണം.

എന്നാല്‍ കങ്കാണിമാര്‍ മുതല്‍ മാനേജര്‍മാര്‍ വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ജീവിക്കുന്നതാകട്ടെ വന്‍ ലാഭത്തിലും. ലക്ഷങ്ങളുടെ ലക്ഷ്വറി കാറുകളാണ് മാനേജര്‍മാര്‍ക്ക് കമ്പനി അനുവദിച്ചു നല്‍കിയിട്ടുള്ളതെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു. അവരുടെ ശമ്പളമാകട്ടെ ലക്ഷങ്ങളും. ജീവിക്കാന്‍ വലിയ ബംഗ്ലാവുകളും പണിക്കാരും. ഏറ്റവും കുറഞ്ഞത് അഞ്ച് പണിക്കാരാണ് ഓരോ മാനേജര്‍മാര്‍ക്കും അനുവദിച്ചിട്ടുള്ളത്. കാറോടിക്കുന്ന ഡ്രൈവര്‍മാര്‍ മുതല്‍ ഗാര്‍ഡനിങ് തൊഴിലാളികള്‍ വരെ ഉണ്ട്.

വളരെ കുറഞ്ഞവിലയില്‍ മാനേജര്‍മാര്‍ക്ക് ഭക്ഷണം ലഭിക്കുന്നു. ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കും കമ്പനിയില്‍ തന്നെ തൊഴില്‍ നല്‍കുകയും മറ്റ് ജീവിത സൗകര്യങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കമ്പനിയിലെ മാനേജ്‌മെന്റ് ഒഴിവുകളില്‍ തൊഴിലാളികളുടെ മക്കളെ സാധാരണയായി പരിഗണിക്കാറില്ല.

“ഗ്രീന്‍ ബ്ലഡ് റെവല്യൂഷന്‍”


അവര്‍ക്ക് വീടിനുവേണ്ട വൈദ്യുതി ഇന്ധനം, ജനറേറ്റര്‍, അതിന്റെ ഓപ്പറേറ്റര്‍മാര്‍ എന്നുവേണ്ട എല്ലാ സുഖ സൗകര്യങ്ങളും നല്‍കുമ്പോഴാണ് തൊഴിലാളികളെ അടിമകളായി പരിഗണിക്കുന്നത്. ജീതത്തിലെ ഈ അന്തരമാണ് തൊഴിലാളികളെകൊണ്ട് “പണിയെടുപ്പത് നാങ്കള്/കൊള്ളയടിപ്പത് നീങ്കള്” എന്ന മുദ്രാവാക്യം രൂപപ്പെടുത്തുന്നതില്‍ എത്തിച്ചത്. അത് സത്യവുമാണ്. മാനേജര്‍മാരുള്‍പ്പെടെയുള്ളവരുടെ ഈ സുഖ സൗകര്യങ്ങള്‍ തോട്ടത്തിലെ തൊഴിലാളികളുടെ വിയര്‍പ്പില്‍ നിന്നും ഉരുവം കൊണ്ടതാണ്.

അക്ഷരാര്‍ത്ഥത്തില്‍ അടിമകള്‍ ഒരു വശത്തും മുതലാളിമാരും ഇടനിലക്കാരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും രാഷ്ട്രീയ കങ്കാണിമാരും അടങ്ങുന്ന “പാവനസഖ്യം” മറുവശത്തും നിന്നുള്ള സമരമാണ് പ്രാഥമികമായും “ഗ്രീന്‍ ബ്ലഡ് റെവല്യൂഷന്‍”.

അടുത്തപേജില്‍ തുടരുന്നു


കേരളത്തില്‍ ഏറ്റവും അപരവല്‍ക്കരിക്കുന്ന, അരികുവല്‍ക്കരിക്കപ്പെടുന്നവരുടേതാണ് ഈ സമരം. കേരളത്തിലേയ്ക്ക് എത്തപ്പെട്ട തമിഴ് ജനതയാണ് അവിടെ സമരം ചെയ്യുന്നത്. തോട്ടം സ്ഥാപിക്കപ്പെടുന്ന ആദ്യ കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും നിര്‍ബന്ധമായി കൊണ്ടുവന്നവരാണ് ഇവരുടെ പൂര്‍വ്വികരെന്നാണ് കരുതപ്പെടുന്നത്. അത്തരത്തില്‍ കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന സവിശേഷതയും അത്തരത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ നയിച്ച സമരത്തിന് ഇത്രയേറെ ജനപിന്തുണ ലഭിച്ചതെന്ന സവിശേഷതയും മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിനുള്ളത്.


ഒരു പഴയകാല തൊഴിലാളിയൂണിയന്‍ പ്രവര്‍ത്തകയായ പാട്ടി…


10. കീഴാളത്തങ്ങളുടെ ഘോഷയാത്ര

ഭാഷ: തുടക്കത്തില്‍ തന്നെ പറഞ്ഞുവല്ലോ, കേരളത്തില്‍ ഏറ്റവും അപരവല്‍ക്കരിക്കുന്ന, അരികുവല്‍ക്കരിക്കപ്പെടുന്നവരുടേതാണ് ഈ സമരം. കേരളത്തിലേയ്ക്ക് എത്തപ്പെട്ട തമിഴ് ജനതയാണ് അവിടെ സമരം ചെയ്യുന്നത്. തോട്ടം സ്ഥാപിക്കപ്പെടുന്ന ആദ്യ കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും നിര്‍ബന്ധമായി കൊണ്ടുവന്നവരാണ് ഇവരുടെ പൂര്‍വ്വികരെന്നാണ് കരുതപ്പെടുന്നത്. അത്തരത്തില്‍ കേരളത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നതെന്ന സവിശേഷതയും അത്തരത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ നയിച്ച സമരത്തിന് ഇത്രയേറെ ജനപിന്തുണ ലഭിച്ചതെന്ന സവിശേഷതയും മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിനുള്ളത്.

ജാതി: പ്ലാന്റേഷനില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന ഈ തൊഴിലാളികളില്‍ ഭൂരിപക്ഷവും കേരളത്തിലെയും തമിഴ്‌നാട്ടിലെയും ദളിത് വിഭാഗത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരാണ്. പൊതുസമൂഹത്തില്‍ നിന്ന് അരികുവല്‍ക്കരിക്കപ്പെട്ട പറയ, ചക്ലിയാര്‍, പള്ളര്‍ എന്നീ ജാതിയില്‍പ്പെട്ടവരാണ് അതിജീവനത്തിനായി ഇവിടെ സമരം നടത്തുന്നത്. തേവര്‍ വിഭാഗത്തില്‍പ്പെട്ടവരും ഉണ്ട്. തേവര്‍ വഭാഗം തമിഴ് നാട്ടിലെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരാണ്.

തമിഴ്‌നാട്ടില്‍ തോട്ടിപ്പണിയുള്‍പ്പെടെ പരമ്പരാഗത തൊഴിലെടുക്കുന്ന വിഭാഗമാണ് ചക്ലിയാര്‍ സമുദായം. പറയ, പള്ളര്‍ വിഭാഗങ്ങളും സമൂഹത്തിന്റെ അടിച്ചമര്‍ത്തലിന് വിധേയരാവുന്നവരാണ്. പിന്നാക്ക ജാതിയില്‍പ്പെട്ടവരായ ഇവരുടെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നാക്കാവസ്ഥയെ ചൂഷണം ചെയ്താണ് തൊഴിലാളികളെ അടിമപ്പണിക്ക് വിധേയരാക്കുന്നത്.

ഇന്നോളം ഈ തൊഴിലാളികളുടെ ജീവിതാവസ്ഥ ഇത്രയും ദുരിതം നിറഞ്ഞതായിട്ടും പൊതു സമൂഹത്തില്‍ ചര്‍ച്ചയ്ക്ക് എത്താത്തതില്‍ ഇവരുടെ ജാതി അവസ്ഥയുമുണ്ട് എന്ന് തന്നെ പറയാം. മലയാളി പൊതുസമൂഹത്തില്‍ തൊഴിലാളികള്‍ വിവേചനം അനുഭവിക്കുന്നുണ്ട് എന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നുണ്ട്.

ലിംഗം: സമരത്തില്‍ ഇറങ്ങിയത് ഭൂരിപക്ഷവും സ്ത്രീകളാണ്. ഇവിടെ ഇരട്ട കീഴാളത്തമാണ് ഈ തൊഴിലാളികള്‍ അനുഭവിക്കുന്നതെന്ന് വ്യക്തമാണ്; അതായത് സ്ത്രീകളെന്ന നിലയിലും ദളിത് സ്ത്രീകളെന്ന നിലയിലും.

11. ആര്‍ത്തവക്കാലത്തെ പെണ്‍ജീവിതം

തൊഴിലാളികളുടെ ജീവിതത്തിന്റെ ഏറ്റവും ഭീകരാവസ്ഥ മനസിലാകണമെങ്കില്‍ ആര്‍ത്തവക്കാലത്തെ അവരുടെ ജീവിതം ഒന്ന് മനസിലാക്കുന്നത് നന്നായിരിക്കും. കനത്ത പീഡനങ്ങളാണ് അവിടുത്തെ തൊഴിലാളികള്‍ അനുഭവിക്കുന്നത്.

കൗമാര കാലഘട്ടത്തില്‍ തന്നെ തൊഴിലിടങ്ങളിലെത്തപ്പെടുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് വസ്ത്രം മാറാന്‍ പോലും മാനേജ്‌മെന്റ് അനുവദിക്കില്ല. രക്തം വീണ് നനഞ്ഞും അസ്വസ്ഥപ്പെട്ടും ആര്‍ത്തവകാലത്തെ ശാരീരിക വേദനകൊണ്ടും പുളഞ്ഞും പണിയെടുക്കുക എന്ന ഗതികേടാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്.


ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു തൊഴിലാളിയെ സഹായിയായി വിടുകയും ചെയ്യാറുണ്ടായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഈ മര്യാദ പോലും ഇപ്പോഴത്തെ മാനേജ്‌മെന്റ് കാണിക്കുന്നില്ല എന്നതാണ് തൊഴിലാളികളുടെ അനുഭവം.


ആര്‍ത്തവകാലത്ത് സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളെ പറ്റി കങ്കാണിയായിരുന്ന സാംവെല്‍ വെലിന്റെ കുറ്റസമ്മതം


പേര് പുറത്ത് പറയരുത് എന്നപേക്ഷിച്ചുകൊണ്ട് ഒരു തൊഴിലാളി സ്ത്രീ ഞങ്ങളോട് പങ്കുവെച്ച അനുഭവങ്ങള്‍ കേള്‍ക്കുക:

“തൊഴിലെടുത്തു കൊണ്ടിരിക്കുമ്പോഴായിരിക്കും ആര്‍ത്തവമുണ്ടാവുക. എന്നാല്‍ ഇത്തരം സമയങ്ങളില്‍ ആര്‍ത്തവ രക്തം കഴുകാനോ തുണി മാറാനോ പോലും തങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ല. വസ്ത്രം മാറാനായി പോയാല്‍ അന്ന് ശമ്പളമില്ലാത്ത അവധിയായി കണക്കാക്കും. കൂലി നിഷേധിക്കും.”

“തുണി മാറാന്‍ പോലും സമയം ലഭിക്കാത്തതിനാല്‍ തോട്ടത്തില്‍വെച്ച് തന്നെ ശുദ്ധീകരണം നടത്തേണ്ടി വരുന്നു. അല്ലെങ്കില്‍ രക്തവും ശാരീരിക പ്രശ്‌നങ്ങളുമായി ജോലി ചെയ്യേണ്ടിവരുന്നു.”

ഇതൊക്കെ വെച്ച് നോക്കുകയാണെങ്കില്‍ ഇപ്പോഴത്തെ കങ്കാണിമാരെയും മാനേജ്‌മെന്റിനെയും മുതലാളിമാരെയും വെച്ച് ബ്രിട്ടീഷുകാരാണ് ഭേദമെന്ന് പറയേണ്ടിവരും. അതാണ് ഇവിടുത്തെ തൊഴിലാളികളുടെ അനുഭവം.

തൊഴില്‍ സമയത്ത് ആര്‍ത്തവമോ മറ്റ് അസുഖങ്ങളോ ഉണ്ടാവുകയാണെങ്കില്‍ തൊഴിലാളിക്ക് ശമ്പളത്തോടുകൂടി അവധി അനുവദിക്കുകയായിരുന്നു ബ്രീട്ടീഷുകാരുടെ രീതിയെന്ന് പഴയ കാല തൊഴിലാളികള്‍ ഓര്‍ക്കുന്നു.


ഉച്ചയ്ക്ക് തൊഴിലാളികള്‍ക്ക് ആഹാരം കഴിക്കാന്‍ ലഭിക്കുന്നത് 1 മണിക്കൂര്‍ ആണ്. തൊഴിലാളികള്‍ 3-4 കിലോമീറ്ററോളം കുന്നുകളിലേയ്ക്ക് കയറിയാണ് തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കുക. അതുകൊണ്ട് തന്നെ ഉച്ഛഭക്ഷണത്തിന് അവര്‍ക്ക് ഈ 3-4 കിലോമീറ്ററും ഓടേണ്ടിവരുന്നു. തണുപ്പുകൂടിയ മേഖലയായതിനാല്‍ തൊഴിലാളികള്‍ക്ക് നേരത്തെ ഭക്ഷണം പാകം ചെയ്ത്ത കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകളാണ്. മാത്രവുമല്ല അതിരാവിലെയാണ് അവര്‍ ജോലിക്ക് കയറുന്നത്.


ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു തൊഴിലാളിയെ സഹായിയായി വിടുകയും ചെയ്യാറുണ്ടായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഈ മര്യാദ പോലും ഇപ്പോഴത്തെ മാനേജ്‌മെന്റ് കാണിക്കുന്നില്ല എന്നതാണ് തൊഴിലാളികളുടെ അനുഭവം.

ആര്‍ത്തവത്തിന്റെ കാര്യത്തിലെന്ന പോലെ തന്നെയാണ് മൂത്രമൊഴിക്കുന്നതിന്റെ കാര്യത്തിലും. വിശാലമായ തേയിലത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ 3-4 കിലോമീറ്റര്‍ വരെ ഓരോ തൊഴിലാളിക്കും സഞ്ചരിക്കേണ്ടി വരും. എന്നാല്‍ ഈ മേഖലയിലൊന്നും തൊഴിലാളികള്‍ക്ക് മൂത്രമൊഴിക്കാനുള്ള സംവിധാനമില്ല. പ്ലാന്റേഷന്‍ നിയമപ്രകാരം ലാട്രിന്‍ സൗകര്യം എന്നത് നിര്‍ബന്ധിതമാണ്.

എന്നാല്‍ അത് വളരെ കുറവായതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്ക് പരസ്യമായി മൂത്രമൊഴിക്കണ്ടിവരുന്നു എന്ന് മാത്രാമല്ല അവരുടെ ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കത്തക്കവിധം ശുചിത്വത്തെയും ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. നീണ്ട നേരത്തോളം മൂത്രം പിടിച്ചുവെയ്ക്കുന്നതുകാരണം മൂത്രാശയ സംബന്ധമായ രോഗങ്ങളാണ് തൊഴിലാളികള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്.

ഉച്ചയ്ക്ക് തൊഴിലാളികള്‍ക്ക് ആഹാരം കഴിക്കാന്‍ ലഭിക്കുന്നത് 1 മണിക്കൂര്‍ ആണ്. തൊഴിലാളികള്‍ 3-4 കിലോമീറ്ററോളം കുന്നുകളിലേയ്ക്ക് കയറിയാണ് തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരിക്കുക. അതുകൊണ്ട് തന്നെ ഉച്ഛഭക്ഷണത്തിന് അവര്‍ക്ക് ഈ 3-4 കിലോമീറ്ററും ഓടേണ്ടിവരുന്നു. തണുപ്പുകൂടിയ മേഖലയായതിനാല്‍ തൊഴിലാളികള്‍ക്ക് നേരത്തെ ഭക്ഷണം പാകം ചെയ്ത്ത കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകളാണ്. മാത്രവുമല്ല അതിരാവിലെയാണ് അവര്‍ ജോലിക്ക് കയറുന്നത്.


ഡോക്ടര്‍ക്ക് പകരം ആശുപത്രിയില്‍ എപ്പോഴുമുള്ളത് ഒരു സ്റ്റാഫ് നഴ്‌സാണ്. അവരടുത്തേക്ക് ചെന്നാല്‍ അവര്‍ ഡോക്ടറെ ഫോണ്‍ ചെയ്യാറാണ് പതിവ്. ശാരീരികാസ്വസ്ഥത വളരെ ശക്തമാണെങ്കില്‍, നഴ്‌സ് വിളിച്ച് ചോദിച്ചാല്‍ മാത്രം ആംബുലന്‍സ് അനുവദിക്കും. അവിടുത്തെ ചികിത്സയും ആംബുലന്‍സ് സേവനവും തൊഴിലാളികള്‍ക്ക് സൗജന്യമാണ്. എന്നാല്‍ ആംബുലന്‍സില്‍ കോന്നി മെഡിക്കല്‍ കോളേജിലോ കോട്ടയത്തോ കൊണ്ടുപോയി തൊഴിലാളികളെ തള്ളിയാല്‍ അവിടെ തീര്‍ന്നു അവരുടെ ആരോഗ്യത്തോടുള്ള കമ്പനിയുടെ ഉത്തരവാദിത്വം. പിന്നീടുള്ള മുഴുവന്‍ തുകയും തൊഴിലാളികളുടെ ചുമലിലാണ്.


ലയം വീട് പുറത്തു നിന്നും നോക്കുമ്പോള്‍


12. ഒറ്റമൂലിയായ വെളുത്ത ഗുളിക

ഒറ്റമൂലിയായ ഒരു “വെളുത്ത ഗുളിക”യെ കുറിച്ചാണ് തൊഴിലാളികള്‍ക്ക് ടാറ്റ നല്‍കുന്ന ആശുപത്രി സംവിധാനത്തെ കുറിച്ച് പറാനുണ്ടായിരുന്നത്. പ്രധാനമായും അത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഏത് അസുഖമായി ചെന്നാലും അവര്‍ ഒരു വെളുത്ത ഗുളിക നല്‍കും. അതിന്റെ പേരെന്തെന്നോ അതെന്തിനുള്ള ഗുളികയാണെന്നോ തൊഴിലാളികള്‍ക്കറിയില്ല. എല്ലാ അസുഖങ്ങള്‍ക്കും പരിഹാരമായിട്ട് നല്‍കുന്ന ഈ വെളുത്ത ഗുളിക തീര്‍ച്ചയായും വേദന സംഹാരിപോലുള്ള എതെങ്കിലും മരുന്നാകാനെ തരമുള്ളു.

രണ്ട്, എന്തസുഖമായി ചെന്നാലും “നിങ്ങള്‍ക്ക് അസുഖമൊന്നുമില്ല, ജോലിക്ക് പോകു” എന്ന് മാത്രം പറയുന്ന ഡോക്ടര്‍മാര്‍. ഇത് രണ്ടും കാണിക്കുന്നത് തൊഴിലാളികളെ എങ്ങനെയും പണിക്കെത്തിക്കുക എന്നതില്‍ കവിഞ്ഞ് അവരുടെ ശാരീരിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നത് ടാറ്റയുടെ എസ്റ്റേറ്റിലെ ഡോക്ടര്‍മാര്‍ക്കോ ആശുപത്രിക്കോ ലക്ഷ്യമല്ല എന്നാണ്.

മുമ്പ് ടാറ്റ എസ്റ്റേറ്റില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നുവെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇന്ന് ആഴ്ചയില്‍ രണ്ട് ദിവസം മാത്രം ആശുപത്രിയിലെത്തി പരിശോധന നടത്തുന്ന ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ആഴ്ച്ചയില്‍ രണ്ട് ദിവസം മാത്രം പരിശോധനയുള്ളതിനാല്‍ അസുഖവുമായി ഞങ്ങള്‍ ഡോക്ടര്‍ക്കായി കാത്തിരിക്കുകയാണ് പതിവ്”. ഗോഡാര്‍ വിള ഡിവിഷനിലെ തൊഴിലാളിയായ രാജന്‍ ഞങ്ങളോട് വ്യക്തമാക്കി. ഓരോരോ തൊഴിലാളികള്‍ക്കും എസ്‌റ്റേറ്റ് ആശുപത്രിയിലെ ചികിത്സയെകുറിച്ച് ഇതുമാത്രമെ പറയാനുണ്ടായിരുന്നുള്ളു.

ഡോക്ടര്‍ക്ക് പകരം ആശുപത്രിയില്‍ എപ്പോഴുമുള്ളത് ഒരു സ്റ്റാഫ് നഴ്‌സാണ്. അവരടുത്തേക്ക് ചെന്നാല്‍ അവര്‍ ഡോക്ടറെ ഫോണ്‍ ചെയ്യാറാണ് പതിവ്. ശാരീരികാസ്വസ്ഥത വളരെ ശക്തമാണെങ്കില്‍, നഴ്‌സ് വിളിച്ച് ചോദിച്ചാല്‍ മാത്രം ആംബുലന്‍സ് അനുവദിക്കും. അവിടുത്തെ ചികിത്സയും ആംബുലന്‍സ് സേവനവും തൊഴിലാളികള്‍ക്ക് സൗജന്യമാണ്. എന്നാല്‍ ആംബുലന്‍സില്‍ കോന്നി മെഡിക്കല്‍ കോളേജിലോ കോട്ടയത്തോ കൊണ്ടുപോയി തൊഴിലാളികളെ തള്ളിയാല്‍ അവിടെ തീര്‍ന്നു അവരുടെ ആരോഗ്യത്തോടുള്ള കമ്പനിയുടെ ഉത്തരവാദിത്വം. പിന്നീടുള്ള മുഴുവന്‍ തുകയും തൊഴിലാളികളുടെ ചുമലിലാണ്.

ഇനി മെഡിക്കല്‍ ഇന്‍ഷുറന്‍സ് തൊഴിലാളികള്‍ക്ക് ഉണ്ടെന്നും റിട്ടയര്‍ ചെയ്ത തൊഴിലാളികള്‍ക്ക് പോലും പ്ലാന്റേഷനില്‍ ചികിത്സ ലഭിക്കും എന്നാണ് അവകാശവാദം. എന്നാല്‍ ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത് അതില്‍ ഭാഗികമായ സത്യം മാത്രമേ ഉള്ളു എന്നാണ്,. റിട്ടയര്‍ ആയ തൊഴിലാളി പിന്നീട് മറ്റൊരു ജോലിക്കും, അതായത് തൂമ്പയെടുത്ത് ഒന്ന് കിളയ്ക്കാന്‍ പോലും പോകാത്തിടത്തോളം അത്തരമൊരു സൗകര്യം ലഭിക്കും. ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക കൊണ്ട് ജീവിക്കേണ്ട ഗതികേടാണ് ഇതിലൂടെ സംജാതമാകുന്നത്. എന്നാല്‍ അതല്ല എവിടെയെങ്കിലും തൊഴിലാളികള്‍ ജോലിക്ക് പോയാല്‍ അക്കാര്യം പറഞ്ഞ് അവരുടെ ആരോഗ്യത്തിന് സംരക്ഷണം നല്‍കുന്നത് നിര്‍ത്തുകയാണ് കമ്പനി ചെയ്യുന്നത്.

സിക്ക് ലീവ് തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 14 ദിവസമാണങ്കിലും അത് പോലും തൊഴിലാളിക്ക് ലഭിക്കുന്നില്ല.

തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ അതിശക്തമാണ് ഇവിടെ. പ്രധാനമായും തേയ്മാനമാണ് തൊഴിലാളികള്‍ക്ക് വരുന്ന പ്രധാനപ്പെട്ട രോഗം. അതു സംബന്ധിച്ച് വാതം, പാര്‍ക്കിന്‍സന്‍സ്, അകാല വാര്‍ദ്ധക്യം മുതലായ രോഗങ്ങള്‍ ശക്തമാണ്. വന്‍ തോതില്‍ കീട നാശിനി പ്രയോഗമുള്ളതിനാല്‍ തോട്ടത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അതുമൂലമുള്ള രോഗങ്ങളും സാധാരണമാണ്.

കീടനാശിനികള്‍ പ്രയോഗിക്കുന്നത് കൂടുതലും പുരുഷ തൊഴിലാളികളായതിനാല്‍ അവരെയാണ് ഇത് അധികമായും ബാധിക്കുന്നത്. Roundup പോലുള്ള കീടനാശിനികളാണ് ഇവിടെ തളിക്കുന്നത്‌. ഇതാകട്ടെ ക്യാന്‍സര്‍ വരുത്തുന്ന കീടനാശിനിയാണ്. ലോകാരോഗ്യ സംഘടന തന്നെ ഇത് രേഖപ്പെടുത്തുന്നുണ്ട്.

13. കത്തിക്കരിഞ്ഞ ആയുര്‍ദൈര്‍ഘ്യം

തൊഴിലാളികളുടെ ജീവിതം എന്നെന്നും കഷ്ടതകള്‍ നിറഞ്ഞതാണ്. ഇത്രയും അപകടകരമായ അവസ്ഥയിലായിരുന്നു ഈ തമിഴ് തൊഴിലാളികള്‍ ജീവിതം തള്ളിനീക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇവരുടെ ആയുസും കുറഞ്ഞിരിക്കുന്നതായാണ് ഞങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ കഴിഞ്ഞത്. 50 വയസിനും 60 വയസിനും ഇടയില്‍ മരണ തോത് വര്‍ദ്ധിച്ചിട്ടുണ്ട്. ഒപ്പം അകാല വാര്‍ദ്ധക്യവും ഇവിടെ സാധാരണമാണ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയില്‍.

മറ്റൊന്ന് പുരുഷ തൊഴിലാളികള്‍ പണിയെടുക്കുന്ന തേയില ഫാക്ടറിയിലെ ആരോഗ്യാവസ്ഥയാണ്. അവിടെ അകാല മരണങ്ങള്‍ സംഭവിക്കുന്നത് ചൂളയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ്. നിരന്തരം ചൂടേറ്റ് ആന്തരികാവയവങ്ങളെ തന്നെ ബാധിച്ചിരിക്കുന്നു എന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. 5 പേര്‍ ഇത്തരത്തില്‍ മരിച്ചിട്ടുള്ളതിന് സാക്ഷിയാകേണ്ടി വന്ന 60കാരനായ ശക്തിവേല്‍ മരിച്ചവരുടെ പേര് സഹിതം ഞങ്ങളോട് കാര്യങ്ങള്‍ വിശദമാക്കി. ബാലകൃഷ്ണന്‍, പളനിച്ചാമി, കറുപ്പന്‍, ആള്‍വാര്‍ സാമി, കറുപ്പയ്യ എന്നിവരുടെ മരണങ്ങള്‍ക്കാണ് അദ്ദേഹത്തിന് സാക്ഷിയാകേണ്ടിവന്നത്.

അടുത്തപേജില്‍ തുടരുന്നു


സമരഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകളെ അച്ചടക്കത്തോടെ അണിനിരത്താന്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്കു സാധിച്ചത് അവരുടെ സംഘടനാ പാരമ്പര്യം കൊണ്ട് മാത്രമാണ് എന്നതാണ് സത്യം. സമരത്തില്‍ പങ്കെടുത്ത സ്ത്രീ തൊഴിലാളികള്‍ മിക്കവരും ഇവിടെ നിലനില്‍ക്കുന്ന ട്രേഡ് യൂണിയനുകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ട്രേഡ് യൂണിയന്‍ പിന്‍ബലം വേണ്ടെന്നുറച്ചുകൊണ്ടാണ് സമര രംഗത്തിറങ്ങിയതെങ്കിലും യൂണിയനുകളിലെ സംഘടനാ അനുഭവങ്ങള്‍ സ്ത്രീ തൊഴിലാളികളില്‍ നിന്നും അന്യമായിപ്പോകുന്നതെങ്ങനെയാണ്?


ലയം വീടുകളുടെ പുറകുവശം


14. ആരാണു പിന്നില്‍ അഥവാ കുടുംബശ്രീ സംഘടിപ്പിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു

സത്യത്തില്‍ ആരായിരുന്നു ഈ സമരം ഇത്രയ്ക്കും അച്ചടക്കത്തോടെ സംഘടിപ്പിച്ചത്? ഇത് ഇന്ന് പത്രങ്ങളും സോഷ്യല്‍ മീഡിയയും അന്വേഷിക്കുന്ന സുപ്രധാന ചോദ്യമാണ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്കിടയിലെ ഐക്യം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു എന്നു പറയാതെ വയ്യ. ആരാണ് അവരെ ഒരുമിപ്പിച്ചു നിര്‍ത്തിയത്, ഏതെങ്കിലും സംഘടനയുടെ പിന്‍ബലമില്ലാതെ ഇത് എങ്ങനെ സാധിക്കും എന്ന ചോദ്യങ്ങളാണ് മൂന്നാര്‍ സമരത്തെ സംശയത്തോടെ നോക്കിക്കാണുന്നവര്‍ ഉന്നയിക്കുന്നത്.

സമരഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകളെ അച്ചടക്കത്തോടെ അണിനിരത്താന്‍ മൂന്നാറിലെ സ്ത്രീ തൊഴിലാളികള്‍ക്കു സാധിച്ചത് അവരുടെ സംഘടനാ പാരമ്പര്യം കൊണ്ട് മാത്രമാണ് എന്നതാണ് സത്യം. സമരത്തില്‍ പങ്കെടുത്ത സ്ത്രീ തൊഴിലാളികള്‍ മിക്കവരും ഇവിടെ നിലനില്‍ക്കുന്ന ട്രേഡ് യൂണിയനുകളുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ട്രേഡ് യൂണിയന്‍ പിന്‍ബലം വേണ്ടെന്നുറച്ചുകൊണ്ടാണ് സമര രംഗത്തിറങ്ങിയതെങ്കിലും യൂണിയനുകളിലെ സംഘടനാ അനുഭവങ്ങള്‍ സ്ത്രീ തൊഴിലാളികളില്‍ നിന്നും അന്യമായിപ്പോകുന്നതെങ്ങനെയാണ്?

ബോണസ് ആവശ്യത്തിനുവേണ്ടി സമരം ചെയ്ത് 1958ല്‍ രണ്ടു രക്തസാക്ഷികളെ സൃഷ്ടിച്ച മണ്ണാണ് മൂന്നാറിന്റേത്. പുന്നപ്ര വയലാറിലേയും ഒഞ്ചിയത്തേയും ജനങ്ങളെ വിപ്ലവ പാരമ്പര്യം പഠിപ്പിക്കാന്‍ ഒരു മാധ്യമങ്ങളും ശ്രമിക്കാറില്ലല്ലോ! അതേ പോലെ ഈ മണ്ണില്‍ക്കുരുത്തവര്‍ക്ക് സമരം ചെയ്യാന്‍ ഒരു തീവ്രവാദ സംഘടനയുടെയും പിന്‍ബലം ആവശ്യമില്ലെന്നാണ് ഇവരില്‍ കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ആദ്യം മനസിലാക്കേണ്ടത്.


എല്ലാ തൊഴിലാളികളും ഒരുമിച്ചാണ് സമരത്തിന് വന്നത് എന്നത് മാധ്യമങ്ങളുടെ അപസര്‍പ്പക കഥമാത്രമാണ്. ആദ്യദിവസങ്ങളില്‍ ഈ തൊഴില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെ ആരും എത്തിയിരുന്നില്ല. കണ്ണന്‍ ദേവന്‍, ടാറ്റ എന്നിവ പത്രങ്ങളുടെ സ്ഥിരം പരസ്യ ദാതാക്കളാണല്ലോ. അതുകൊണ്ട് വന്ന മിസ്സിങ് ലിങ്കാണ് എല്ലാ തൊഴിലാളികളും ഒരുദിവസം ഒത്ത് എത്തി എന്നുള്ളത്.


അന്‍വര്‍ ബാലശിങ്കമാണ് സമരത്തിനു പിന്നിലെന്ന സുപ്രഭാതം പത്രത്തിലെ വാര്‍ത്ത


ആരെയും നേതൃനിരയില്‍ നിര്‍ത്താതെ തൊഴിലാളികളെല്ലാം ഒറ്റക്കെട്ടായി ചെയ്ത സമരമാണിതെങ്കിലും മൂന്നു സ്ത്രീകളുടെ പേരുകളാണ് സമരവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഉയര്‍ന്നുകേട്ടത് ലിസി സണ്ണി, ഇന്ദ്രാണി മണികണ്ഠന്‍, ഗോമതി അഗസ്റ്റിന്‍.

ഗോമതി എ.ഐ.ടി.യു.സി പ്രവര്‍ത്തകയും ഇന്ദ്രാണി സി.ഐ.ടി.യു പ്രവര്‍ത്തയുമാണ്. സി.ഐ.ടി.യു വനിതാ നേതാവും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ലിസി. ഇതിനു പുറമേ ഐ.എന്‍.ടി.യു.സിയിലെയും പ്രവര്‍ത്തകര്‍ സമരരംഗത്തുണ്ടായിരുന്നു. ട്രേഡ് യൂണിയനുകളുടെ അറിവും അനുമതിയും ഇല്ലാതെ തന്നെ യൂണിയനുകളുടെ കീഴ്ഘടകളുമായി സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അവരെ ബോധവത്കരിക്കാനും ഒരുമിച്ചു നിര്‍ത്താനും സ്ത്രീ തൊഴിലാളികള്‍ക്കായി.

ശക്തമായ തൊഴിലൈക്യം സൃഷ്ടിക്കുന്ന ഒരു മേഖലയാണ് തേയില തോട്ടം. ഒരുമിച്ചാണവര്‍ തൊഴിലെടുക്കുന്നത്. എല്ലാവര്‍ക്കും പരസ്പരം അറിയാം. കണ്ടും കേട്ടും ഒരുമിച്ച് ഒറ്റ ജനതയായി വളര്‍ന്നവരാണവര്‍. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ളവര്‍ കൂടിയാണ് ഈ തൊഴിലാളികള്‍. അതുകൊണ്ട് തന്നെ കുടുംബശ്രീ നേതൃത്വത്തിലുള്ളവര്‍ക്ക് വളരെ വേഗത്തില്‍ മറ്റുള്ളവരുമായി ആശയവിനിമയം സാധ്യമായിരുന്നു. ഇവരുടെ കീഴില്‍ ഒന്നിലധികം ഡിവിഷനുകളുടെ ചുമതല തന്നെയുണ്ടായിരുന്നു.

എല്ലാ തൊഴിലാളികളും ഒരുമിച്ചാണ് സമരത്തിന് വന്നത് എന്നത് മാധ്യമങ്ങളുടെ അപസര്‍പ്പക കഥമാത്രമാണ്. ആദ്യദിവസങ്ങളില്‍ ഈ തൊഴില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാന്‍ അവിടെ ആരും എത്തിയിരുന്നില്ല. കണ്ണന്‍ ദേവന്‍, ടാറ്റ എന്നിവ പത്രങ്ങളുടെ സ്ഥിരം പരസ്യ ദാതാക്കളാണല്ലോ. അതുകൊണ്ട് വന്ന മിസ്സിങ് ലിങ്കാണ് എല്ലാ തൊഴിലാളികളും ഒരുദിവസം ഒത്ത് എത്തി എന്നുള്ളത്.


സമര രംഗത്ത് ഉയര്‍ന്നു കേട്ട മുദ്രാവാക്യം തയ്യാറാക്കാന്‍ ഇവര്‍ക്ക് ആരുടെയും സഹായം ആവശ്യമായി വന്നില്ല. കാലാകാലങ്ങളായി നേരിടുന്ന അടിച്ചമര്‍ത്തലും അനുഭവങ്ങളും നിരാശകളും പ്രതീക്ഷകളും മുദ്രാവാക്യത്തിന്റെ രൂപത്തില്‍ സമരഭൂമിയില്‍ ഉയര്‍ന്നു കേട്ടു. സംഘടനാ പാരമ്പര്യത്തില്‍ നിന്നും അവര്‍ ഈണങ്ങള്‍ കണ്ടെത്തി. ഈ മുദ്രാവാക്യങ്ങളും അവ ഉയര്‍ന്നു കേള്‍ക്കുന്ന രീതിയും കണ്ടാലറിയാം ഈ സ്ത്രീകളുടെ സമരപാരമ്പര്യം.


പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരത്തിലെത്തിയപ്പോള്‍


എന്നാല്‍ ആദ്യം ചില ഡിവിഷനുകളിലെ തൊഴിലാളികള്‍ മാത്രമാണ് സമരവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് പെട്ടെന്നു തന്നെ കണ്ണന്‍ ദേവന്‍ തോട്ടത്തിലേയ്ക്ക് സമരം പടര്‍ന്നു പിടിക്കുകയായിരുന്നു. എല്ലാ ഡിവിഷനിലെയും തൊഴിലാളികള്‍ സമരത്തിലേയ്ക്ക് എത്തപ്പെട്ടു. അവരനുഭവിക്കുന്ന സമാനമായ ജീവിതവും സംഘടനാ ബോധവുമാണ് സമരത്തിലേയ്ക്ക് അവരെ എത്തിച്ചത്.

സമര രംഗത്ത് ഉയര്‍ന്നു കേട്ട മുദ്രാവാക്യം തയ്യാറാക്കാന്‍ ഇവര്‍ക്ക് ആരുടെയും സഹായം ആവശ്യമായി വന്നില്ല. കാലാകാലങ്ങളായി നേരിടുന്ന അടിച്ചമര്‍ത്തലും അനുഭവങ്ങളും നിരാശകളും പ്രതീക്ഷകളും മുദ്രാവാക്യത്തിന്റെ രൂപത്തില്‍ സമരഭൂമിയില്‍ ഉയര്‍ന്നു കേട്ടു. സംഘടനാ പാരമ്പര്യത്തില്‍ നിന്നും അവര്‍ ഈണങ്ങള്‍ കണ്ടെത്തി. ഈ മുദ്രാവാക്യങ്ങളും അവ ഉയര്‍ന്നു കേള്‍ക്കുന്ന രീതിയും കണ്ടാലറിയാം ഈ സ്ത്രീകളുടെ സമരപാരമ്പര്യം.

ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്ന ബോധ്യം സമരഭൂമിയിലുണ്ടായിരുന്ന ഓരോ സ്ത്രീയ്ക്കും ഉണ്ടായിരുന്നു. ആ ആവശ്യത്തിനു മുമ്പില്‍ അവര്‍ വിശപ്പും ദാഹവും പ്രശ്‌നങ്ങളുമെല്ലാം മറന്നു. യൂണിയനുകളുടെ ഭാഗമായതിനാല്‍ തന്നെ യൂണിയനുകള്‍ തങ്ങള്‍ക്കുവേണ്ടി എന്താണ് ഇത്രയും കാലം ചെയ്തതെന്ന് അവര്‍ക്കറിയാം. തങ്ങളുടെ വിലാപങ്ങള്‍ കേള്‍ക്കാത്ത യൂണിയനുകളെ അവര്‍ സമരത്തില്‍ നിന്ന് അകറ്റി.

തങ്ങളുടെ സമരം ന്യായമാണെന്ന ബോധ്യം തൊഴിലാളികള്‍ക്കിടയില്‍ മാത്രമല്ല, പ്രദേശവാസികളിലും മാധ്യമങ്ങളിലും എന്തിന് കേരളീയരില്‍ മുഴുവന്‍ പകര്‍ന്നുനല്‍കാന്‍ ഇവര്‍ക്കു കഴിഞ്ഞു. പ്രദേശത്തെ വ്യാപാരികളില്‍ നിന്നും ശക്തമായ പിന്തുണയാണ് സമരഭൂമിയിലുള്ളവര്‍ക്ക് ലഭിച്ചത്. സമരക്കാര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും വ്യാപാരികള്‍ എത്തിച്ചു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു ദിവസം കടകള്‍ അടച്ചിട്ട് സമരരംഗത്തേക്കിറങ്ങാനും അവര്‍ തീരുമാനിച്ചിരുന്നു.

ഇതാണ് സമരത്തിന്റെ സംഘാടനത്തിന്റെ പിന്നാമ്പുറ കഥകള്‍. അല്ലാതെ അവിടെയില്ലാത്ത ഏതോ തീവ്രവാദ മക്കളുടെ കഥകളല്ല വാസ്തവം. അതവിടെ പോയിക്കാണുന്ന ഏതൊരാള്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

15. പറഞ്ഞുവരുന്നത്…

മൂന്നാര്‍ എന്ന മൂന്നക്ഷരങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ചില ചലനങ്ങളാണ് അടയാളപ്പെടുത്തുന്നത്. സാമ്പ്രദായിക സമീപനരീതി കൊണ്ട് അളന്ന് തിട്ടപ്പെടുത്താനാവുന്നതല്ല അത്തരമൊരു സമരത്തെ സാധ്യമാക്കിയ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനങ്ങള്‍. എന്നെന്നും ഏതാനും നേതാക്കള്‍ക്ക്/സംഘടനകള്‍ക്ക് തുറിപ്പുശ്ശീട്ടായി മാത്രം നിന്നുകൊടുത്തിരുന്ന, വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ആഭിചാരച്ചരടുകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന, അധികാര നിഷ്‌കാസിതരാക്കപ്പെട്ട കീഴാളജനത അവകാശബോധത്തിലേയ്ക്ക് ഉയര്‍ന്നുകൊണ്ട് സ്വയം തീരുമാനത്താല്‍ മുഷ്ടിച്ചുരുട്ടുകയും തന്റേടത്താല്‍ വെല്ലുവിളികള്‍ തന്നെ ഉയര്‍ത്തുകയും ചെയ്യുന്ന കാഴ്ച്ചകള്‍ ചരിത്രത്തില്‍ അപൂര്‍മാണ്. അവ കൂടുതല്‍ തെളിമയാര്‍ന്ന ഒരു രാഷ്ട്രീയ മാറ്റത്തിലേയ്ക്ക് തുറന്നുവെച്ചിരിക്കുന്ന വാതിലുകള്‍ തന്നെയാണ്.

ഇതിലൂടെ കടന്നുവരുന്ന വെളിച്ചങ്ങള്‍, വെളിച്ചപ്പെടലുകള്‍, പുത്തനുണര്‍വ്വുകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. അതാണ് മൂന്നാര്‍ ഒരു കണ്ണന്‍ദേവനിലോ ഒരു ടാറ്റയിലോ ഒതുങ്ങാത്തത്. ഹാരിസണിലേയ്ക്ക്, വയനാട്ടിലേയ്ക്ക്, ആറളത്തിലേയ്ക്ക് അതിങ്ങനെ കുന്നുകയറുന്നത്.

വര്‍ഗരാഷ്ട്രീയത്തിന്റെ ഈരടികളിലേയ്ക്ക് ഇഴകീറിക്കടന്നു ചെല്ലുമ്പോഴും ലിംഗരാഷ്ട്രീയത്തിന്റെ നെടുങ്കന്‍ പിളര്‍പ്പും ജാതിരാഷ്ട്രീയത്തിന്റെ പിളര്‍പ്പുകളിലെ പിളര്‍പ്പുകളും അത് ഉള്ളടക്കം ചെയ്തിരിക്കുന്നതാണത്‌. അങ്ങനെയാണ് അത് ഇന്നോളമുള്ള അടിച്ചമര്‍ത്തലുകളെ, ചൂഷണങ്ങളെ, വിവേചനങ്ങളെ, വിശേഷാധികാരങ്ങളെ ഒരേ സമരം തന്നെ വിവിധങ്ങളായ അമ്പുകളില്‍ ആക്രമിക്കുന്നത്. ഒരേസമരം ഒരായിരം സമരമാകുന്നതും ഒരായിരം കാരണങ്ങളെ അനാവരണം ചെയ്യുന്നതും ഒരായിരത്തില്‍ നിന്നും ഒരുപിടിയാളുകളെ കുന്തമുനകളില്‍ നിര്‍ത്തുന്നതും ഒരുപുത്തന്‍ രാഷ്ട്രീയേച്ഛയുടെ പ്രയോഗത്തെയാണ് കൊണ്ടുവന്നിരിക്കുന്നത്‌. അല്ലെങ്കില്‍ എല്ലാ സമരങ്ങളുടെയും അത്തരമൊരു സാധ്യതയെയെങ്കിലും മൂന്നാര്‍ സമരം മുന്നോട്ട് കൊണ്ട് വന്ന് ദൃഷ്ടാന്തീകരിച്ചിരിക്കുന്നുവെന്ന് പറയാം.

ഒരേസമയം തൊഴിലവകാശങ്ങളിലൂടെയും അതേസമയം പിതൃമേധാവിത്വത്തിനെതിരെയും മറ്റൊരു സാധ്യതയില്‍ ഭാഷാ/പ്രദേശ സങ്കുചിതത്വങ്ങളെയും വേറൊരു ഫ്രെയിം വര്‍ക്കില്‍ ജാതീയതയുടെ, സവര്‍ണതയുടെ ഹിംസകളെയും പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട് മൂന്നാര്‍ സമരം. അതുകൊണ്ട് ആവര്‍ത്തിക്കട്ടെ മൂന്നാര്‍ ഒരു മുന്നേറ്റം മാത്രമല്ല പ്രക്ഷുബ്ദമായ ആകാശം കൂടിയാണ്.

References

“Our History”,KDHP
“History of Munnar”, Keralatourism
“A Green Blood Women’s Revolution In Munnar”, Countercurrents
“മൂന്നാര്‍  തൊഴില്‍ സമരം മാത്രമല്ല”, നവമലയാളി
“ഞങ്ങള്‍ക്കും ജീവിക്കണം, ഈ സമരം അതിനാണ്; മൂന്നാര്‍ തേയിലക്കാടുകളില്‍ സംഭവിക്കുന്നതെന്ത്?”, അഴിമുഖം
അന്ന് ആ പെണ്ണിന് ആര്‍ത്തവത്തിന് ഞാന്‍ ലീവ് പോലും നല്‍കിയില്ല; ഒരു കങ്കാണിയുടെ കുറ്റസമ്മതം”, ഡൂള്‍ന്യൂസ്
ഗ്രീന്‍ ബ്ലഡ് റവലൂഷന്‍, അഥവാ മൂന്നാറിലെ പച്ച ചോരകള്‍!”, ഡൂള്‍ന്യൂസ്

We use cookies to give you the best possible experience. Learn more