| Wednesday, 25th July 2018, 9:20 am

പൈസയുമില്ല, വെള്ളവുമില്ല; യൂക്കാലി മരങ്ങള്‍ ഞങ്ങള്‍ക്കുള്ള ശാപമാണ്.. വട്ടവടയിലെ കര്‍ഷകര്‍ പറയുന്നു

ജംഷീന മുല്ലപ്പാട്ട്

കാര്‍ഷിക പാരമ്പര്യമുള്ള ജൈവസമ്പന്നമായ ഭൂപ്രദേശമാണ് വട്ടവട. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ശീതകാല പച്ചക്കറികൃഷി ചെയ്യുന്ന സ്ഥലം. പാരമ്പര്യമായി സൂചിഗോതമ്പ്, നെല്ല്, റാഗി എന്നിവയായിരുന്നു വട്ടവട പഞ്ചായത്തിലെ പ്രധാന വിളകള്‍.

20-30 വര്‍ഷങ്ങള്‍ക്കു മുമ്പ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൂടുതല്‍ ലാഭം കൊയ്യാം എന്ന് തെറ്റിദ്ധരിപ്പിച്ച് കാര്‍ഷിക ഭൂമിയില്‍ യൂക്കാലി മരങ്ങള്‍ നട്ടു. അതോടെ ഭൂഗര്‍ഭ ജലത്തിന്റെ ലഭ്യത കുറയാനും തുടങ്ങി. കൂടെ പാരമ്പര്യ കൃഷി നശിക്കുകയും ചെയ്തു.

കടം വാങ്ങിയാണ് ഭൂരിപാകം കര്‍ഷകരും വിത്തിറക്കുന്നത്. വിളവെടുത്ത് കഴിയുമ്പോള്‍ പൈസ തിരിച്ചുകൊടുക്കണം. ഇടനിലക്കാര്‍ വഴിയാണ് പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നത്. ഇടനിലക്കാര്‍ അവര്‍ക്ക് തോന്നുന്ന പൈസ കര്‍ഷകനു നല്‍കും.

പലപ്പോഴും വിലയുടെ പകുതി വിലപോലും കര്‍ഷകനു ലഭിക്കാറില്ല. ഇത്തരത്തില്‍ വലിയ തോതിലാണ് ഇടനിലക്കാര്‍ വട്ടവടയിലുള്ളവരെ ചൂഷണം ചെയ്യുന്നത്.ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും തന്റെ ഗ്രാമത്തിലുള്ള കര്‍ഷകര്‍ക്ക് മോചനം വേണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അഭിമന്യു കൊല്ലപ്പെടുന്നത്.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം