| Friday, 7th August 2020, 10:04 am

മൂന്നാറിലേത് വലിയ അപകടം; നാല് ലയങ്ങള്‍ ഒലിച്ചുപോയി, 80 ലേറെ പേരെ കാണാനില്ലെന്ന് പഞ്ചായത്തംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: മൂന്നാറിലെ മണ്ണിടിച്ചില്‍ വലിയ അപകടമെന്ന് റിപ്പോര്‍ട്ട്. മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ ഒലിച്ചുപോയെന്നും നിരവധി പേരെ കാണാനില്ലെന്നും പഞ്ചായത്തംഗം ഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നാല് ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്ന് ഒലിച്ചുപോവുകയായിരുന്നെന്ന് ഗിരി പറഞ്ഞു. ലയത്തിലുള്ളവരെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ഡി.എച്ച് കമ്പനിയില്‍ നിന്ന് ഇത്തരത്തിലാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 83 പേര്‍ താമസിച്ചിരുന്ന ലയത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായതെന്ന് ഗിരി പറയുന്നു.

കെ.ഡി.എച്ച് കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

അതേസമയം അപകടസ്ഥലത്തേക്ക് ദേശീയ ദുരന്തനിവാരണ സേന പുറപ്പെട്ടിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫയല്‍ ചിത്രം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Munnar Landslide Accident

We use cookies to give you the best possible experience. Learn more