| Friday, 11th September 2015, 3:47 pm

സമരതീക്ഷണതയുടെ വിളിയൊച്ചകള്‍; മൂന്നാര്‍ തൊഴിലാളിസമരം ചിത്രങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

 അതിജീവനസമരങ്ങള്‍ ആവേശോജ്ജ്വലമാണ്. പിടിവിട്ടുപോകുന്ന ജീവിതങ്ങള്‍ തിരിച്ചുപിടാക്കാനുള്ള ജീവന്‍മരണ പോരാട്ടങ്ങളിലേയ്ക്ക് സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെടുന്ന ജനത എത്തിപ്പെടുമ്പോള്‍ ഉയിര്‍ക്കൊള്ളുന്നത് ചരിത്രത്തിലെ വെട്ടിത്തിളങ്ങുന്ന അദ്ധ്യായമാണ്. ഇവിടെ ഇതാ ഇന്നോളം അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനത തങ്ങളുടെ അടിമജീവിതത്തിന് അന്ത്യം കുറിക്കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നു. തമിഴ് ഭാഷയുടെ ചടുലതയോടെ അവര്‍ ആവേശത്തോടെ വിളിച്ചുപറയുന്നു. ഈങ്ക്വിലാബ് സിന്ദാബാദ്. പെണ്‍പിള ഒരുമൈ സിന്ദാബാദ്.

അതെ അയ്യായിരത്തില്‍പ്പരം സ്ത്രീതൊഴിലാളികള്‍ ഒത്തൊരുമിച്ച് തങ്ങളുടെ അവകാശത്തിനായി ആവേശോജ്ജ്വലം മുഴക്കുകയാണ്. ഈ സമരം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുത്തകകള്‍ക്കെതിരായാണ്. ഓര്‍മ്മയുണ്ടാകുും ടാറ്റായുടെ പാക്കിങ്ങിലെത്തുന്ന പ്രകൃതിയുടെ മിശ്രിതം അഥവാ സാക്ഷാല്‍ കണ്ണന്‍ ദേവന്‍. ഇവിടെ ഈ പ്രകൃതിയെ മിശ്രിതമാക്കാന്‍ പാക്കിങ്ങിലാക്കാന്‍ കണ്ണന്‍ ദേവനു വേണ്ടി കുളയട്ടകളുടെയും പാമ്പുകളുടെയും പഴുതാരകളുടെയും മറ്റ് വന്യജീവികളുടെയും പ്രകൃതിയിലെ മറ്റ് ക്രൂരാവസ്ഥകളോടും മല്ലിട്ട് ജീവിതം തള്ളി നീക്കുന്നവരാണ് ഈ മനുഷ്യജീവികള്‍.

കേവലം 234രൂപ എല്ലാം കൂടികൂട്ടിയാല്‍ പ്രതിദിനവരുമാനംവെച്ച് ജീവിതം ഇഴഞ്ഞ് നീക്കേണ്ടിവരുന്ന ഈ സ്ത്രീ പോരാളികള്‍ ഇപ്പോള്‍ നടത്തുന്ന ഐതിഹാസിക സമരങ്ങളുടെ നേര്‍ചിത്രമാണ് ഇത്. ഓര്‍ക്കുക നമ്മള്‍ ഇത് കാണുന്നത് കേവലം ആസ്വദിക്കാനാവരുത്. മറിച്ച് ഒരു രാഷ്ട്രീയ ഇടപെടല്‍ എന്ന നിലയിലാവണം. ഇത് ഒരു രണഭൂമിയില്‍ നിന്നുള്ള ചരിത്ര നിമിഷങ്ങള്‍….

“ഇന്‍ക്വിലാബ് സിന്ദാബാദ്

തൊഴിലാളി ഐക്യം സിന്ദാബാദ്

പെമ്പിള ഒരുമൈ സിന്ദാബാദ്…”


“പണിയെടുപ്പതു നാങ്കെള്

കൊള്ളയടിപ്പതു നീങ്കള്…”

അടുത്തപേജില്‍ തുടരുന്നു

“കൊളുന്തുകുട്ട എടുപ്പതു നാങ്കെള്

പണക്കുട്ട അമുക്കുതു നീങ്കള്…”

 

 


“അപ്പാ അപ്പാ കരിയപ്പാ

കൊള്ളയടിച്ച പണത്തെ എവിടപ്പാ?…” *(കരിയപ്പ എന്ന പേരുള്ള ആളാണ് ഇവരുടെ മാനേജര്‍)

അടുത്തപേജില്‍ തുടരുന്നു

“പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക്

എസി ബംഗ്ലാ ഉങ്കള്‍ക്ക്…”


 “തമിഴ് മീഡിയം നാങ്കള്‍ക്ക്

ഇംഗ്ലിഷ് മീഡിയം ഉങ്കള്‍ക്ക്…”

അടുത്തപേജില്‍ തുടരുന്നു

“കുട്ടതൊപ്പി നാങ്കള്‍ക്ക്

കോട്ടും സൂട്ടും ഉങ്കള്‍ക്ക്…”


 “ചിക്കന്‍, ദോശ ഉങ്കള്‍ക്ക്

കാടി കഞ്ഞി നാങ്കള്‍ക്ക്… “

അടുത്തപേജില്‍ തുടരുന്നു

“പണിയെടുക്കുവത് നാങ്കെള്

പണം കൊയ്യുവത് നീങ്കള്…”


“പോരാടുവോം പോരാടുവോം

നീതി കെടയ്ക്കും വരെ പോരാടുവോം

പോരാടുവോം വെട്രി വരുവോം…”

We use cookies to give you the best possible experience. Learn more