ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിച്ചില്‍. എസ്റ്റേറ്റ് ലയത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
മൂന്നാര്‍ പെട്ടിമുടിയിലാണ് സംഭവം.
വീടുകള്‍ക്ക് മേല്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. 80 ഓളം പേര്‍ താമസിച്ചിരുന്ന നാല് ലയങ്ങളടങ്ങിയിരുന്ന വീടുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്.
എത്രപേര്‍ അപകടത്തില്‍പ്പെട്ടുവെന്ന് വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്.
മൂന്നാര്‍-രാജമല റോഡിലെ പെരിയവര പാലം ഒലിച്ചുപോയി.
ഫയല്‍ ചിത്രം
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Munnar Landslide Heavy Rain