പവാറിന്റെ തിരഞ്ഞെടുപ്പ് : എം.സി.എയുടെ തീരുമാനത്തിനെതിരെ മുണ്ടെ കോടതിയില്‍
DSport
പവാറിന്റെ തിരഞ്ഞെടുപ്പ് : എം.സി.എയുടെ തീരുമാനത്തിനെതിരെ മുണ്ടെ കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2013, 6:35 pm

[]മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പത്രിക തള്ളിയ നടപടിചോദ്യം ചെയ്ത് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെ മുംബൈ സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

എം.സി.എയുടെ തീരുമാനത്തെ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു.  തന്റെ പത്രിക തള്ളിയ തിരഞ്ഞെടുപ്പ് ഓഫീസര്‍ എസ്. എം. ഗോവാദ്കറിന്റെ നടപടി നിയമവിരുദ്ധമാണെന്നും മുണ്ടെ ഹര്‍ജിയില്‍ വാദിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ശരദ് പവാറിനെ സ്ഥാനമേറ്റെടുക്കാന്‍ അനുവദിക്കരുതെന്നും അഥവാ സ്ഥാനമേറ്റാല്‍ പ്രസിഡന്റിന്റെ കടമകള്‍ നിര്‍വഹിക്കാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രവി സാവന്ത്, ജോയിന്റ് സെക്രട്ടറിമാരായ നിഖില്‍ ദലാല്‍, പി. വി. ഷെട്ടി, സി. ടി. സിംഗ്‌വി, എസ്. എം. ഗോവാദ്കര്‍ എന്നിവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷികളായി ചേര്‍ത്തിട്ടുണ്ട്.