തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയെ എന്‍.കെ ശേഷനാക്കിയ അനില്‍ അക്കര എം.എല്‍.എയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍ മീഡിയ.
മന്ത്രി സി. രവീന്ദ്രനാഥിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എന്‍.കെ ശേഷന് പകരം ജോസഫ് മുണ്ടശേരിയുടെ പടം നല്‍കിയത്.
“”ഇദ്ദേഹം ബഹുമാന്യനായ അച്യുതമേനോന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രി എന്‍. കെ ശേഷന്‍. ഇദ്ദേഹം 1978ല്‍ സെന്റ് തോമസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിലെ വരണാധികാരിയായിരുന്നു.. ഇദ്ദേഹത്തിന്റെ കയ്യില്‍ നാമനിര്‍ദേശിക പത്രിക നല്‍കാന്‍ പോയതും, പിന്നീട് പിന്‍വലിക്കാന്‍ പോയതും എറണാകുളത്തെ ആര്‍ എസ് എസ് ജില്ലാ പ്രസിഡന്റായിരുന്ന രാമചന്ദ്രന്‍കര്‍ത്തയുടെ അനന്തിരവനായ സെന്റ് തോമസിലെ എം.എസ്.സി കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥി രവീന്ദ്രനാഥിന് ഓര്‍മ്മയില്ല. പക്ഷെ കൂടെ പഠിച്ചവര്‍ക്കും, കൂടെ ചേരാനെല്ലൂര്‍ ശാഖയില്‍ പങ്കെടുത്തവര്‍ക്കും ഓര്‍മ്മയുണ്ട്. കാരണം അവര്‍ മന്ത്രിമാരല്ലല്ലോ ?””- ഇതായിരുന്നു അനില്‍ അക്കരയുടെ പോസ്റ്റ്.
എന്നാല്‍ പോസ്റ്റിന് ഇട്ടിരിക്കുന്ന ഫോട്ടോയിലെ അബദ്ധം ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പടം മാറ്റുകയായിരുന്നു അനില്‍ അക്കര. എന്നാല്‍ അപ്പോഴേക്കും പഴയപോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വലിയ പരിഹാസമാണ് അനില്‍ അക്കരയുടെ പോസ്റ്റിന് താഴെ വന്നത്.
“കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയെ തിരിച്ചറിയാന്‍ കഴിയാത്ത താന്‍ ഏതു——–ലെ എം എല്‍ എ ആടോ എന്നായിരുന്നു ഒരാളുടെ ചോദ്യം.
തന്നെ തെരെഞ്ഞെടുത്ത ജനങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇങ്ങിനെയും വിഡ്ഢികള്‍ തൃശൂര്‍ ജില്ലയിലുണ്ടല്ലോ എം.എല്‍.എ ആയിട്ടു എന്ന് …
തൊലിക്കട്ടി അപാരം തന്നെ എന്നാണ് മറ്റൊരു കമന്റ്.
ജോസഫ് മുണ്ടശ്ശേരിയുടെ ഫോട്ടോ കണ്ടാല്‍പോലും തിരിച്ചറിയാത്തത്ര ചരിതബോധമേ ഉള്ളൂ അല്ലേ, സമ്മതിച്ചിരിക്കുന്നു അക്കരക്കാരാ.. എന്നാണ് മറ്റൊരു പ്രതികരണം.
മിസ്റ്റര്‍ അനില്‍ അക്കര, ഇത് സോഷ്യല്‍ മീഡിയയുടെ കാലം.വിവരമില്ലാത്ത അണികളെ പറ്റിക്കുന്ന തെരുവോര പ്രസംഗം ഇവിടെ നടക്കില്ല
ജോസഫ് മുണ്ടശ്ശേരി യാര് ശേഷന്‍ ആരെന്നു അറിയാത്ത എം.എല്‍.എ ബെസ്റ്റ് കണ്ണാ ബെസ്റ്റ്. അങ്ങ് ഭാവി യുടെ വാഗ്ദാനം ആണു. വണങ്ങുന്നു
രവീന്ദ്രന്‍ മാഷെ സംഘിയാക്കുന്ന തിരക്കിനിടയില്‍ മുണ്ടശ്ശേരിയെ എന്‍.കെ.ശേഷനാക്കിയത് അനില്‍ അക്കരയുടെ ഒരു കൈയ്യബദ്ധം.. ക്ഷമിച്ചേക്ക് അയാള്‍ ഒരു കോണ്‍ഗ്രസ്സല്ലേ എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.
രവീന്ദ്രന്‍ മാഷെ കുറിച്ചുള്ള ആദ്യ പോസ്റ്റ് ഇപ്പൊ കാണാനില്ല.. മുണ്ടശ്ശേരി മാഷുടെ പടം കൊടുത്തിട്ടു, അച്യുതമേനോന്‍ മന്ത്രിസഭയിലെ ധനകാര്യമന്ത്രി എന്ന് പറയുക..തൃശൂരില്‍ ജനിച്ചിട്ടും മുണ്ടശ്ശേരിയെ പോലും തിരിച്ചറിയാന്‍ വകതിരിവില്ലാതിരിക്കുന്നത്, ജനപ്രതിനിധിയാകാണുള്ള നിങ്ങളുടെ അധികയോഗ്യതയാണ്…സി.എന്‍.ബാലകൃഷ്ണന്‍ കിണഞ്ഞു ശ്രമിച്ചിട്ടും, 13 ന്റെ കൈപ്പിഴയാണ് നിങ്ങള്‍…വിവര ദോഷികള്‍ക്കു, ചീത്തപ്പേരുണ്ടാക്കാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി… എന്നായിരുന്നു മറ്റൊരു കമന്റ്.