| Thursday, 12th December 2024, 8:16 pm

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കില്ല; പ്രത്യേക പാക്കേജിനെ കുറിച്ച് മിണ്ടാട്ടവുമില്ല; പാര്‍ലമെന്റില്‍ കേന്ദ്ര മന്ത്രിയുടെ പ്രസംഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം. ദുരന്തത്തിന് പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനെ കുറിച്ചും ദുരന്ത നിവാരണ ബില്ല് അവതരിപ്പിച്ച കേന്ദ്ര സഹമന്ത്രി നിത്യാനന്ദ റോയ് പ്രതികരിച്ചില്ല.

വയനാട് ദുരന്തത്തിന്റെ കാര്യത്തില്‍ ശശി തരൂര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് പരാമര്‍ശിച്ച കേന്ദ്ര സഹമന്ത്രി വയനാട് ദുരന്തത്തെ എല്‍-ത്രി വിഭാഗത്തില്‍ പെടുത്തുന്നതിനെ കുറിച്ചുള്ള പരാമര്‍ശങ്ങളൊന്നും തന്നെ വ്യക്തമാക്കിയില്ല.

വയനാട് ദുരന്തത്തില്‍ കേന്ദ്രം കൃത്യമായ ഇടപെടലുകള്‍ നടത്തിയെന്നും ദുരന്തത്തിന്റെ തുടക്കം മുതല്‍ തന്നെ വയനാടിനു വേണ്ടി ഇടപെടലുകള്‍ നടത്തിയെന്നും മന്ത്രി ആവര്‍ത്തിച്ചു.

ഈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള തീരുമാനമെടുത്തത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്നും എന്‍.ഡി.എ സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു.

എസ്.ഡി.ആര്‍.എഫിലേക്ക് രണ്ട് പ്രാവശ്യം തുക അനുവദിച്ചിട്ടുണ്ടെന്നും 700 കോടിയിലധികം അക്കൗണ്ടിലുണ്ടെന്നും കേന്ദ്രം പറയുകയുണ്ടായി.

കേന്ദ്രസംഘം വയനാട് സന്ദര്‍ശിച്ചതിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമുള്ള വിലയിരുത്തലുകള്‍ നടത്തുന്നുണ്ടെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

Content Highlight: Mundakai landslides are not declared as extreme disasters; No mention of a special package; Union Minister’s Speech in Parliament

We use cookies to give you the best possible experience. Learn more