| Wednesday, 5th July 2023, 8:31 pm

'ചാവേറി'ന്റെ മണലില്‍ തീര്‍ത്ത ദൃശ്യവിസ്മയം മുനമ്പത്ത്; കലാകാരനെ ആദരിച്ച് താരങ്ങളും അണിയറ പ്രവര്‍ത്തകരും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ‘ചാവേര്‍’ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്കിന് സമാനമായി മുനമ്പത്ത് മണല്‍ ശില്പം ഒരുക്കി ശില്പിയും ചിത്രകാരനുമായ ഡാവിഞ്ചി സുരേഷ്. സംഭവം വൈറലായതോടെ ശില്‍പിക്ക് ആദരമര്‍പ്പിക്കുവാന്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും നേരിട്ടെത്തി.

കല്ലില്‍ കൊത്തിവെച്ചതുപോലുള്ള രൂപവുമായി പുറത്തിറങ്ങിയ, അമേരിക്കയിലെ റഷ്‌മോര്‍ മലനിരകളെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ചാവേറിന്റെ പോസ്റ്റര്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അതോടൊപ്പമാണ് ഇപ്പോള്‍ മുനമ്പത്തൊരുങ്ങിയ ഈ കൂറ്റന്‍ മണല്‍ശില്പവും ചര്‍ച്ചയാകുന്നത്.

സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ചാവേര്‍. ടിനുവും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. അശോകന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചാവേര്‍ സിനിമയുടെ രൂപത്തില്‍ ഒരു ലുക്ക് ഔട്ട് നോട്ടീസ് അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ഏവരുടേയും വീടുകളിലേക്ക് എത്തിയിരുന്നത് പുതുമയുള്ളൊരു ആശയമായിരുന്നു. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന പിടികിട്ടാപ്പുള്ളിയുടെ രൂപരേഖയായിരുന്നു ആ നോട്ടീസിലുണ്ടായിരുന്നത്.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍: ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍: രംഗനാഥ് രവി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം: മെല്‍വി ജെ, സംഘട്ടനം: സുപ്രീം സുന്ദര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ചീഫ് അസോ. ഡയറക്ടര്‍: രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമന്‍, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, വി എഫ് എക്‌സ്: ആക്‌സല്‍ മീഡിയ, ഡിസൈന്‍സ്: മക്ഗുഫിന്‍, ഓണ്‍ലൈന്‍ പി.ആര്‍: അനൂപ് സുന്ദരന്‍, പി.ആര്‍.ഓ: ഹെയിന്‍സ്, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിങ്: സ്‌നേക്ക്പ്ലാന്റ്.

CONTENT HIGHLIGHTS: Munambata is a visual wonder created on the sands of ‘Chaveri’; The actors and crew paid tribute to the artist

We use cookies to give you the best possible experience. Learn more