| Monday, 21st January 2019, 7:49 am

മുനമ്പം മനുഷ്യക്കടത്ത്; ഭക്ഷണവും ഇന്ധനവും കഴിഞ്ഞു, ബോട്ട് ഇന്തോനേഷ്യന്‍ തീരത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുനമ്പം തീരത്തുനിന്നും സ്ത്രീകളും കുട്ടികളുമടക്കം 230 പേരുമായി ന്യുസീലന്‍ഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇന്തോനേഷ്യന്‍ തീരത്തേക്ക് നീങ്ങുന്നതായി പൊലീസിന് സൂചന ലഭിച്ചു. ബോട്ടില്‍ കരുതിയ ഇന്ധനവും ഭക്ഷണശേഖരവും തീര്‍ന്നുതുടങ്ങിയതാണ് കാരണമെന്ന് പൊലീസ് കരുതുന്നു.

ഒരാഴ്ച മുമ്പ് മുനമ്പത്തുനിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിര്‍ത്തി കടന്നതായും പൊലീസ് അറിയിച്ചു. കൊച്ചിയില്‍ നിന്ന് കടല്‍ മാര്‍ഗം ന്യുസീലന്‍ഡിലേക്ക് 11,470 കിലോമീറ്റര്‍ ദൂരമുണ്ട്. 47 ദിവസത്തെ യാത്ര അത്യവശ്യമാണ് ന്യുസീലന്‍ഡ് തീരത്തെത്താന്‍. ബോട്ടില്‍ ഒറ്റയടിക്കുള്ള ദൈര്‍ഖ്യമേറിയ യാത്ര പ്രയാസമായതിനാലാകണം ഇന്തോനേഷ്യയിലേക്ക് പോകുന്നതെന്നും പൊലീസ് അറിയിച്ചു.

ദല്‍ഹി അംബേദ്കര്‍ കോളനി,ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ശ്രീലങ്കന്‍ വംശജരാണ് രാജ്യം കടന്നത്. സംഭവത്തില്‍ രാജ്യാന്തര അന്വേഷണ ഏജന്‍സികളുടെ സഹായം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ പുരോഗതി കേന്ദ്രസര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. നയതന്ത്ര ഇടപെടലുകള്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു.

We use cookies to give you the best possible experience. Learn more