| Saturday, 19th January 2019, 8:57 am

മുനമ്പം മനുഷ്യക്കടത്ത്; രണ്ട് പേര്‍ പൊലീസ് പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: മുനമ്പത്ത് നിന്ന് ഓസ്‌ട്രേലിയക്കും ന്യൂസിലാന്റിലേക്കും കടക്കാന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി സ്വദേശികളായ ദീപക്, പ്രഭു എന്നിവരെയാണ് ദല്‍ഹിയില്‍ നിന്ന് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന ഇവരെ ദല്‍ഹിയിലെ മന്ദഗിരി കോളനിയില്‍ നിന്നാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തുന്നതിനായി ഒന്നരലക്ഷം രൂപയാണ് ഒരാളില്‍ നിന്നും വാങ്ങിയതെന്ന് പിടിയിലായ ദീപക് മൊഴി നല്‍കി. ഇവരെ പിന്നീട് കേരളത്തിലേക്ക് കൊണ്ടുവരും.

Also Read  ബിന്ദു തങ്കം കല്ല്യാണിയുടെ മകള്‍ ഭൂമിക്ക് പഠനം നിഷേധിച്ച സംഭവം: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു; രണ്ട് സ്‌കൂളുകള്‍ക്കെതിരേയും അന്വേഷണം

ഇവരെ പോലെ ഇരുപതോളം പേര്‍ ബോട്ടില്‍ കയറാനാവാതെ തിരിച്ച് പോയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇരുവരുടെയും ഭാര്യമാരും കുട്ടികളും ന്യുസിലാന്റിലേക്കുള്ള ബോട്ടില്‍ കയറിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് മുനമ്പത്ത് നിന്ന് മനുഷ്യക്കടത്ത് നടന്നതായി പൊലീസ് സ്ഥിരീകരിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യക്കടത്തെന്ന നിഗമനത്തില്‍ പൊലീസെത്തിയത്.
DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more