| Saturday, 7th October 2023, 12:40 pm

മുനമ്പത്ത് കണ്ടെത്തിയ മൃതദേഹം ബോട്ടപകടത്തില്‍ കാണാതായ യുവാവിന്റേത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: മുനമ്പത്ത് ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം ബോട്ടപകടത്തില്‍ കാണാതായ മാലിപ്പുറം സ്വദേശി ശരത്തിന്റെ (24) തെന്ന് തിരിച്ചറിഞ്ഞു. അരീക്കോട് എഴുഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ഷാജി (53), മോഹനന്‍ (53), രാജു (56) എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

വ്യാഴാഴ്ച അഞ്ച് മണിയ്ക്കാണ് അപകടം സംഭവിച്ചത്. സമൃദ്ധി എന്ന ബോട്ടില്‍ നിന്നും മത്സ്യമെടുത്ത് വരികയായിരുന്ന നന്മ എന്ന ഫൈബര്‍ വള്ളമാണ് മുങ്ങിയത്. ഇതില്‍ ഉണ്ടായിരുന്ന എഴുപേരില്‍ മൂന്ന്‌പേര്‍ രക്ഷപ്പെട്ടിരുന്നു.

തിരച്ചിലിനായി കൂടുതല്‍ ബോട്ടുകളും ആളുകളും പങ്കെടുക്കുമെന്ന് ഫിഷറീസറിയിച്ചു.

വൈപ്പിന്‍, അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലെ ഫിഷറീസ് വകുപ്പിന്റെ മൂന്ന് പെട്രോള്‍ ബോട്ടുകള്‍, മറൈന്‍ പ്രത്യാശ ആബുലന്‍സ്, കോസ്റ്റല്‍ പൊലീസിന്റെ ബോട്ട്, കോസ്റ്റ് ഗാര്‍ഡിന്റെ ചെറുതും വലുതുമയ കപ്പലുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം,ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റര്‍ എന്നിവ കടലില്‍ നിന്നും ആകാശത്ത് നിന്നും തിരച്ചില്‍ നടത്തുന്നുണ്ട്.

content highlight: Munambam boat accident one missings boady founded

We use cookies to give you the best possible experience. Learn more