| Friday, 1st January 2021, 7:23 pm

'മുംബൈകര്‍'; സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 'മാനഗരം' ഹിന്ദിയിലേക്ക്; ചിത്രത്തില്‍ വിജയ് സേതുപതിയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മുംബൈകര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരിടവേളക്ക് ശേഷം സന്തോഷ് ശിവന്‍ ബോളിവുഡില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മുംബൈകര്‍’.

തമിഴില്‍ ഹിറ്റായ മാനഗരത്തിന്റെ റീമേക്ക് ആണ് മുംബൈകര്‍. സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു മാനഗരം.

വിക്രാന്ത് മസ്സേ, വിജയ് സേതുപതി, ടാനിയ മണിക്ടാല എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

സിനിമയുടെ ഭാഗമാകുന്നതില്‍ സന്തോഷം എന്നാണ് വിജയ് സേതുപതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 2008ല്‍ പുറത്തിറങ്ങിയ ‘തഹാന്‍’ ആണ് ഹിന്ദിയില്‍ മുമ്പ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്തത്.

മഞ്ജു വാര്യരും കാളിദാസ് ജയറാമും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’ ആണ് സന്തോഷ് ശിവന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ചിത്രത്തിലെ കിം കിം കിം ഗാനം ഏറെ വൈറലായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  ‘Mumbaikar’ Tamil movie managaram remake directed by Santosh Sivan in Hindi; Vijay Sethupathi is also in the film

We use cookies to give you the best possible experience. Learn more