മുംബൈ: 36കാരിയായ ജീവിത പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിച്ച് നായ്ക്കളെ കൊണ്ട് തീറ്റിച്ച സംഭവത്തില്‍ മധ്യവയസ്‌ക്കന്‍ പിടിയില്‍. മുംബൈയിലെ മിറാ റോഡ് ഏരിയയിലെ അപാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന മനോജ് ഷഹാനെയാണ് (56) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഞെട്ടിക്കുന്ന കൊലപാതകത്തിലേക്ക് നയിച്ച കാരണം അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗീതാ നഗറിലെ ആകാശ് ദീപ് ബില്‍ഡിങ്ങിന്റെ ഫ്‌ളാറ്റിലെ ഏഴാം നിലയില്‍ ലിവ് ഇന്‍ റിലേഷനില്‍ കഴിയുകയായിരുന്നു. ഇന്നലെ വൈകീട്ടോടെ ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.
#WATCH | Maharashtra | 32-year-old woman killed by 56-year-old live-in partner | As per Police, the accused Manoj Sahni killed Saraswati Vaidya 3-4 days back and after that, he purchased a tree-cutter to chop her into pieces. Police say that the accused boiled pieces of her body… pic.twitter.com/ilFUfWVOLY
— ANI (@ANI) June 8, 2023