ന്യൂദല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച 2008 ലെ മുംബൈ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘനടയാണെന്ന വെളിപ്പെടുത്തലുമായി പാക് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മഹമൂദ് അലി ദുറാനി.
2008 നവംബര്‍ 26ല്‍ 166പേര്‍ മരിച്ച മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണം പാകിസ്ഥാന്‍ മണ്ണിലാണെന്ന ഇന്ത്യയുടെ വാദം പാകിസ്ഥാന്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടയിലാണ് ഭീകരാക്രമണം നടക്കുമ്പോള്‍ പാകിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മഹ്മൂദ് അലി ദുറാനിയുടെ കുറ്റസമ്മതം. ദല്‍ഹിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച 19ാം ഏഷ്യന്‍ സുരക്ഷാ സമ്മേളനത്തിലായിരുന്നു ദുറാനിയുടെ തുറന്നുപറച്ചില്‍
ഒമ്പതുവര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇതാദ്യമായിട്ടാണ് പാക്കിസ്ഥാന്‍ ഉന്നതാധികാരിയായിരുന്ന ഒരാളില്‍ നിന്നും കുറ്റസമ്മതം വരുന്നത്. സംഭവത്തില്‍ ഇന്ത്യാക്കാരും വിദേശികളുമായി 166 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്.
26/11 മുംബൈ ആക്രമണം നടത്തിയത് പാകിസ്ഥാനില്‍ നിന്നുള്ള തീവ്രവാദി സംഘങ്ങളാണെന്ന് സമ്മതിക്കുന്നത് തനിക്കിപ്പോഴും വെറുപ്പാണെന്നായിരുന്നു പ്രതികരണം. അതേസമയം തന്റെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്നും ഐ.എസ്.ഐയ്ക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ലെന്ന് തനിക്ക് 110 ശതമാനവും ഉറപ്പുണ്ടെന്നും പറഞ്ഞു.
സെമിനാറില്‍ ദുറാനി ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമായത്ത് ഉദ് ധവ മേധാവിയുമായ ഹാഫീസ് സെയ്ദിനെതിരെ ആഞ്ഞടിച്ചു. സെയ്ദിനെതിരെ നാം നീങ്ങണമെന്നും ദുറാനി പറഞ്ഞു.
സൈന്യത്തിന്റെ മേജര്‍ ജനറല്‍ സ്ഥാനത്തിരിക്കുമ്പോള്‍ മുംബൈ ഭീകരാക്രമണ പ്രതി അജ്മല്‍ അമീര്‍ കസബ് പാകിസ്ഥാന്‍കാരനാണെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് 2009 ല്‍ ദരാനിയെ പാകിസ്താന്‍ പുറത്താക്കിയിരുന്നു.
അതേസമയം ദരാനിയുടെ കുറ്റസമ്മതത്തില്‍ പുതിയതായിട്ട് ഒന്നുമില്ലെന്നും ഇന്ത്യയ്ക്ക് ഇക്കാര്യമെല്ലാം നേരത്തേ അറിയാവുന്ന കാര്യമാണെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജു വ്യക്തമാക്കി. അവര്‍ ഇത് പറയുമെന്ന് ഞങ്ങള്‍ക്ക അറിയാമെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്നായിരുന്നു അവര്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതെന്നും മുംബൈ ആക്രമണം നടക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തരം കൈകാര്യം ചെയ്തിരുന്ന ശിവ് രാജ് പാട്ടീലും പ്രതികരിച്ചു.
അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തീവ്രവാദത്തിനെതിരെ ആഗോളതലത്തില്‍ പ്രതികരണവും സഹകരണവും ഉണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ആവശ്യപ്പെട്ടു.