2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടന്നത്. മൂന്നുനാള്‍ നീണ്ട ഭീകരരുടെ തേര്‍വാഴ്ച 166 പേരുടെ ജീവനെടുത്തു. മുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.
അക്രമണത്തില്‍ നിരവധി ജനങ്ങള്‍ക്കും എന്‍ എസ് ജി കമാന്‍ഡോകള്‍ക്കും പോലീസുകാര്‍ക്കും ജീവഹാനി സംഭവിച്ചു. മുംബൈയുടെ പ്രധാന ഇടങ്ങളായ ലോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, ഒബ്റോയ് ട്രിഡന്റ്, ഛത്രപതിശിവാജി ടെര്‍മിനല്‍സ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ് എന്നീ സ്ഥലങ്ങളിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
2008 നവംബര്‍ 26 രാത്രി 9.30ഓടെയായിരുന്നു സംഭവം. മുംബൈ ലിയോപോള്‍ഡ് കഫേയില്‍ ആദ്യ ആക്രമണം നടക്കുന്നു. 10 മണിക്ക് ഛത്രപതി റെയില്‍വെ സ്റ്റേഷനില്‍ ആക്രമണമുണ്ടായി. അതേ മണിക്കൂറില്‍ നരിമാന്‍ ഹൗസ്, ഒബ്റോയ് ഹോട്ടല്‍, താജ് ഹോട്ടല്‍ എന്നിവിടങ്ങളിലും വെടിവയ്പ് നടത്തുകയായിരുന്നു.
27 ന് പുലര്‍ച്ചെ 3:00 താജ് ഹോട്ടലില്‍ തീപിടുത്തമുണ്ടായി.
രാത്രി ഒമ്പത് മണിയോടെ താജ് ഹോട്ടലില്‍ നിന്നു നാലു തീവ്രവാദികളുടേതടക്കം 22 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു.
Content Highlight: Mumbai terror attack; Pakistan court sentenced the mastermind to 15 years in prison