ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സയീദിന്റെ മകനും മരുമകനും പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ജാമാത്ത് ഉദ് ദവായുടെ സ്ഥാനാര്‍ത്ഥികളായാണ് ഇരുവരും മത്സരിക്കുന്നത്.
തലയ്ക്ക് 10 മില്ല്യണ്‍ യു.എസ് ഡോളര്‍ വിലയുള്ള ഹാഫീസ് സയീദിന്റെ പുത്രന്‍ ഹാഫിസ് തല്‍ഹാ സയീദ് മരുമകന്‍ ഹാഫിസ് ഖാലിദ് വലീദ് എന്നിവരാണ് മത്സരിക്കുക. ലഷ്‌കറെ തായിബയുടെ രാഷ്ട്രീയ വിഭാഗമായ ജമാത്ത്-ഉദ് ദവാ രൂപം കൊടുത്ത മില്ലി മുസ്‌ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥികളാണ് ഇരുവരും.
ജമാത്ത്-ഉദ് ദവാ നിരോധിത സംഘടനയാണെന്ന് ചൂണ്ടികാട്ടി മില്ലി മുസ്‌ലീം ലീഗിന് പാകിസ്ഥാന്‍ ഇലക്ഷന്‍ കമ്മീഷന്‍ രെജിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഹഫീസ് സയീദിന്റെ മകന്റേയും മരുമകന്റേയും നോമിനേഷന്‍ റിട്ടേണിങ്ങ് ഓഫീസര്‍മാരുടെ സൂക്ഷ്മ പരിശോധന ഘട്ടം പൂര്‍ത്തിയാക്കിയതായി എം.എം.എല്‍ വക്താക്കള്‍ അറിയിച്ചു. മൊത്തം 265 പേരാണ് എം.എം.എലിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. ഇതില്‍ 80പേര്‍ ദേശീയ അസംബ്ലിയിലേക്കും 185 പേര്‍ പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്കുമാണ്.
2014 ജൂണിലെ ജമാത്ത്-ഉദ് ദവായെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.