മുംബൈ: കൊവിഡിനെ നേരിടാന്‍ സ്ത്രീളുടെ ശരീരത്തില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിഹാന്‍ മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്‍ നടത്തിയ സെറോ സര്‍വേയിലാണ് കണ്ടെത്തല്‍.
ചേരികളില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുമ്പോള്‍ മറ്റു മേഖലകളില്‍ കൊവിഡ് പോസിറ്റീവ് ആകുന്നത് വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു.
ആന്റിബോഡി കണ്ടെത്തുന്നതിനായി ഒരുകൂട്ടം ആളുകളുടെ രക്ത സാമ്പിളുകള്‍ എടുത്ത് പരിശോധിക്കുന്ന രീതിയാണ് സെറോ സര്‍വേ. മുംബൈയിലെ 24 വാര്‍ഡുകളില്‍ നിന്നുമായി 10,197 രക്ത സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
ശനിയാഴ്ചയാണ് കോര്‍പറേഷന്‍ നടത്തിയ സര്‍വേ ഫലം പുറത്ത് വരുന്നത്. ആന്റിബോഡിക്കായി നടത്തിയ സെറം പരിശോധനയില്‍ സെറോ പോസിറ്റീവ് (ആന്റിബോഡി കൂടുതല്‍ ഉള്ളത്) ആകുന്ന നിരക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് എന്നാണ് കാണിക്കുന്നത്. സ്ത്രീകളില്‍ ഇത് 37.12 ശതമാനമാണെങ്കില്‍ പുരുഷന്മാരില്‍ ഇത് 35.02 ശതമാനം മാത്രമാണ്.
ബ്രിഹാന്‍ മുംബൈ കോര്‍പറേഷനിലെ കസ്തൂര്‍ബ ആശുപത്രിയുടെ മോളികുലാര്‍ ബയോളജി ലബോറട്ടറിയാണ് സാമ്പിള്‍ പരിശോധന നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai sero survey discloses women have more antibodies to fight Covid-19