| Wednesday, 29th April 2020, 11:16 pm

24 മണിക്കൂറില്‍ 475 പോസിറ്റീവ്, 26 മരണങ്ങള്‍; മുംബൈയില്‍ മാത്രം 6000ത്തിലധികം കേസുകള്‍; മഹാരാഷ്ട്രയില്‍ സമൂഹവ്യാപനമെന്ന് സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31,000 കടക്കുമ്പോള്‍ രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത് മഹാരാഷ്ട്രയെയാണ്.

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 10,000ത്തോടടുക്കുമ്പോള്‍ മുംബൈ നഗരത്തില്‍ മാത്രം പകുതിയിലേറെ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 475 കേസുകളാണ് മുംബൈ നഗരത്തില്‍ റിപ്പോര്‍ട്ടു ചെയ്തത്. കൊവിഡ് ബാധിച്ച് 26 മരണങ്ങളും മുംബൈയില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചു.

ഇതോടെ മുംബൈ നഗരത്തില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,457 ആയി.

മഹാരാഷ്ട്രയില്‍ 400 പേരാണ് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 270 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തത് മുംബൈ നഗരത്തിലാണ്. ഇതോടെ സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടോ എന്ന സംശയവും ശക്തിപ്പെടുന്നുണ്ട്.

അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ മാത്രം ഇന്ന് 14 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ന് 597 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 9,915 ആയി.

ദല്‍ഹിയില്‍ 90 ശതമാനം കണ്ടെയിന്‍മെന്റ് മേഖലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന്‍ പറഞ്ഞു. അതേസമയം ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more