മുംബൈ: കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചലില്‍ മുംബൈയില്‍ 11 മരണം.
മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ദുരന്തമുണ്ടായത്. ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.
മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്.നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. മുംബൈയിലെ കണ്ടിവാലി ഈസ്റ്റ് ഏരിയയിലെ ഹനുമാന്‍ നഗറിലെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മുംബൈയിലെ സിയോണ്‍ റെയില്‍വേ ട്രാക്കും വെള്ളക്കെട്ടിലായി.
ശനിയാഴ്ച ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുംബൈയില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിക്കുകയും അടുത്ത 24 മണിക്കൂര്‍ നഗരത്തില്‍ മഴ പ്രവചിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mumbai rains: 11 killed after a wall collapsed in Chembur; rescue operations underway