മുംബൈ: കൊവിഡ് 19 നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗണിന്റെ രണ്ടാംഘട്ടം മേയ് 15 വരെ നീട്ടാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. കൊവിഡ് ഹോട്ട് സ്‌പോട്ടുകളായ മുംബൈയിലും പൂനെയിലും ലോക് ഡൗണ്‍ നീട്ടിയേക്കാമെന്ന സൂചനകള്‍ അധികൃതര്‍ നല്‍കുന്നുണ്ട്.
” മുംബൈയിലും പൂനെയിലും കൊവിഡ് കേസുകളില്‍ ഇതുപോലെത്തന്നെ വര്‍ദ്ധനവ് ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥലങ്ങളിലെ ലോക്ഡൗണ്‍ മേയ് 15 വരെ നീട്ടും,” ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് 19 നെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 811 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 22 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 323 ആയി.
മുംബൈയില്‍ മാത്രം 5,049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 323 കൊവിഡ് മരണങ്ങളില്‍ 191 പേരും മുംബൈയിലാണ് മരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.