| Wednesday, 29th January 2020, 5:44 pm

'പൗരത്വ നിയമത്തിനെതിരെ പ്രതിഷേധമുണ്ടായേക്കുമെന്ന് ഭയം'; പ്രൈഡ് പരേഡിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ഫെബ്രുവരിയില്‍ നടത്താനിരുന്ന പ്രൈഡ് മാര്‍ച്ചിന് അനുമതി നിഷേധിച്ച് മുംബൈ പൊലീസ്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന പ്രൈഡ് പരേഡിന് അനുമതി നിഷേധിച്ചത്.

ഹം സഫര്‍ ട്രസ്റ്റാണ് പ്രൈഡ് പരേഡ് നടത്താന്‍തീരുമാനിച്ചിരുന്നത്. 15,000ത്താളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്.

പ്രൈഡ് മാര്‍ച്ചിനിടയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെയുമുള്ള പ്രതിഷേധങ്ങള്‍ ഉയരാനുള്ള ആശങ്ക മുന്നില്‍ കണ്ടാണ് അനുമതി നിഷേധിച്ചതെന്ന് പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘എല്‍.ജി.ബി.ടി.ക്യുവിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടിയില്‍ പൗരത്വ ഭേദഗതിക്കെതിരായ മുദ്രാവാക്യങ്ങളുയരാന്‍ സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചു. അതുകൊണ്ടാണ് അനുമതി നിഷേധിച്ചത്’ ഗാംദേവി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more