മുംബൈ: ആഘോഷത്തിനിടയില്‍ പരിസരം മറന്ന് വസ്ത്രങ്ങള്‍ വലിച്ചൂരി നൃത്തം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSUI) പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു.[]
യൂത്ത് യൂണിയന്റെ മുംബൈ യൂണിറ്റ് പ്രസിഡന്റ് സൂരജ് സിങ് താക്കൂറിനെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു സംഭവം. താക്കൂറിന്റെ നഗ്നനൃത്തം ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റായി ഓടിയിരുന്നു. എന്നാല്‍ സംഭവം വിവാദമായതിനെ തുടര്‍ന്ന് യൂട്യൂബ് ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്.
എന്നാല്‍ എന്തിനാണ് താക്കൂര്‍ ഉടുതുണി അഴിച്ച് നൃത്തം ചെയ്തതെന്ന് വ്യക്തമല്ല. സംഭവം നടക്കുമ്പോള്‍ താക്കൂര്‍ മദ്യപിച്ചിരുന്നതായും പറയപ്പെടുന്നു.
പാര്‍ട്ടിയില്‍ സീനിയേഴ്‌സ് റാഗ് ചെയ്തതാണെന്നും പറയപ്പെടുന്നുണ്ട്. ഇന്നലെയാണ് താക്കൂറിനെ സസ്‌പെന്റ് ചെയ്തത്. 2012 ഡിസംബറിലാണ് താക്കൂറിനെ എന്‍.എസ്.യു.ഐ പ്രസിഡന്റായി താക്കൂറിനെ തിരഞ്ഞെടുത്തത്.
2011 ല്‍ രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക വിധിക്കപ്പെട്ട പേരറിവാളന്റെ പുസ്തകത്തിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിലൂടെയാണ് താക്കൂര്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്ന് വന്നത്.