മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ആര്‍.എസ്.എസ്.
ആര്‍.എസ്.എസിനെതിരെ ജാവേദ് അക്തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നാണ് ആര്‍.എസ്.എസിന്റെ ആരോപണം. 100 കോടി നഷ്ടപരിഹാരം ചോദിച്ചാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധ്രുതിമാന്‍ ജോഷിയാണ് ജാവേദ് അക്തറിനെതിരെ ക്രിമിനല്‍ മാനനഷ്ടത്തിന് കേസെടുക്കാന്‍ കുര്‍ല മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ജാവേദ് അക്തര്‍ താലിബാനും ഹിന്ദു സംഘടനകളും തമ്മില്‍ താരതമ്യം ചെയ്‌തെന്നും ഇത് ‘ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളെയും അധിക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും കാരണമായെന്നുമാണ്
ജോഷി പറയുന്നത്.
ആര്‍.എസ്.എസ് സമൂഹത്തില്‍ പടര്‍ന്ന ഒരു അര്‍ബുദമായി മാറിയെന്ന് ജാവേദ് അക്തര്‍ പറഞ്ഞതായും ജോഷി പരാതിയില്‍ പറഞ്ഞു.
ആര്‍.എസ്.എസ് ഇന്ത്യന്‍ താലിബാന്‍ ആണെന്നായിരുന്നു ജാവേദ് അക്തറിന്റെ പരാമര്‍ശം. ഇതിന് പിന്നാലെ അക്തറിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ സിനിമ ബഹിഷ്‌ക്കരിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ ഭീഷണി.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Mumbai: Legal notice, Rs 100 cr defamation case filed against Javed Akhtar by RSS workers