മുംബൈ: വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. അതിരാവിലെ ജോലി കഴിഞ്ഞു ടാക്‌സിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകനായ ഹെര്‍മന്‍ ഗോമസ്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തുമ്പോള്‍ വീടിനു മുന്നില്‍ കാത്തു നിന്നിരുന്ന ആറോളം വരുന്ന സംഘം പ്രകോപനമൊന്നും കൂടാതെ ഗോമസിനെ ആക്രമിക്കുകയായിരുന്നു.
ആദ്യം ഗോമസിനെ അസഭ്യം പറഞ്ഞ ഇവര്‍ കൈയ്യാങ്കളിയിലേക്ക് കടക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഗോമസ് തുടര്‍ന്ന് ഗാമദേവി പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അക്രമത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ലെന്നും തങ്ങള്‍ അന്വേഷണത്തിലാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദാനേശ്വര്‍ ചവാന്‍ പറഞ്ഞു.
മുംബൈ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ ഗോമസിനു നേരെയുണ്ടായ അക്രമത്തെ അപലപിച്ചു. പോലീസ് തുടക്കത്തില്‍ പരാതിയെടുക്കാന്‍ വിമുഖത കാണിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. “അതിക്രൂരമായ പ്രവര്‍ത്തി”യാണ് ഹെര്‍മന്‍ ഗോമസിനു നേരെ ഉണ്ടായതെന്ന് മുംബൈ പ്രസ് ക്ലബ് അഭിപ്രായപ്പെട്ടു.
അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നതെന്നും, എത്രയും പെട്ടെന്ന് കുറ്റവാളികളെ ചെയ്യണമെന്നും മുംബൈയിലെ ക്രൈം റിപ്പോര്‍ട്ടര്‍മാരുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു. എഫ്. ഐ. ആര്‍. ഫയല്‍ ചെയ്യാന്‍ മടികാട്ടിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടപടിയെടുക്കണമെന്നും ഇവര്‍ വ്യക്തമാക്കി.