മുംബൈ: ഐ.പി.എല്ലില്‍ 14-ാം സീസണിലും മുംബൈ ഇന്ത്യന്‍സ് പതിവ് തെറ്റിച്ചില്ല. ആദ്യ കളിയില്‍ തോറ്റുതുടങ്ങുന്ന മുംബൈ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രണ്ട് വിക്കറ്റിന് തോറ്റു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ അവസാന പന്തില്‍ ലക്ഷ്യം കണ്ടു.
ബാംഗ്ലൂരിനായി ഡിവില്ലിയേഴ്‌സ് 48 റണ്‍സും മാക്‌സവെല്‍ 39 ഉം കോഹ്‌ലി 33 ഉം റണ്‍സെടുത്തു.
നാല് ഓവറില്‍ വെറും 27 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ തകര്‍ത്തത്. 35 പന്തില്‍ മൂന്നു സിക്സും നാലു ഫോറുമടക്കം 49 റണ്‍സെടുത്ത ക്രിസ് ലിനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
രോഹിത് ശര്‍മയെ (19) പെട്ടെന്ന് നഷ്ടമായ മുംബൈയ്ക്ക് രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ക്രിസ് ലിന്‍ – സൂര്യകുമാര്‍ യാദവ് സഖ്യം 70 റണ്‍സിന്റെ കൂട്ടുകെട്ട് സമ്മാനിച്ചു.
23 പന്തില്‍ ഒരു സിക്സും നാലു ഫോറുമടക്കം 31 റണ്‍സെടുത്ത സൂര്യകുമാറിനെ പുറത്താക്കി കൈല്‍ ജാമിസണ്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
ഇഷാന്‍ കിഷന്‍ 19 പന്തുകള്‍ നേരിട്ട് 28 റണ്‍സെടുത്തു.
ഹാര്‍ദിക് പാണ്ഡ്യ(13), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (7), ക്രുണാള്‍ പാണ്ഡ്യ (7) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറിലാണ് ഹര്‍ഷല്‍ പട്ടേല്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai Indians vs Royal Challengers Banglore IPL 2021