ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ജയം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ അവസാനപന്തിലാണ് ബാഗ്ലൂര്‍ ജയിച്ചത്.
എട്ട് റണ്‍സ് വിജയലക്ഷ്യവുമായി സൂപ്പര്‍ ഓവറിനിറങ്ങിയ ബാംഗ്ലൂരിനായി കോഹ്ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
നേരത്തെ 202 റണ്‍സ് വിജയലക്ഷ്യമിട്ടിറങ്ങിയ മുംബൈയ്ക്ക് രോഹിത് ശര്‍മ്മയേയും ഡി കോക്കിനേയും സൂര്യകുമാര്‍ യാദവിനേയും പെട്ടെന്ന് നഷ്ടമായി. ഹര്‍ദിക് പാണ്ഡ്യയും വീണതോടെ മുംബൈ ദയനീയ പരാജയം മണത്തു.
എന്നാല്‍ ഒരുവശത്ത് ഉറച്ചുനിന്ന ഇഷന്‍ കിഷന് കൂട്ടായി പൊള്ളാര്‍ഡ്
ഉറച്ചുനിന്ന ഇഷന്‍ കിഷന് കൂട്ടായി പൊള്ളാര്‍ഡ് എത്തിയതോടെ കളിമാറി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണെടുത്തത്. ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഫിഞ്ചും ദേവദത്തും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
ഫിഞ്ച് 35 പന്തില്‍ നിന്ന് 52 റണ്‍സും ദേവ്ദത്ത് 40 പന്തില്‍ 54 റണ്‍സുമെടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി.
11 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമെടുത്ത കോഹ്‌ലിയെ രാഹുല്‍ ചാഹര്‍ മടക്കുകയായിരുന്നു.
പിന്നീട് തകര്‍ത്തടിച്ച ഡിവില്ലിയേഴ്സും ശിവം ദുബെയും ചേര്‍ന്നാണ് ബാംഗ്ലൂര്‍ സ്‌കോര്‍ 200 കടത്തിയത്. 23 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്സ് നാല് സിക്സും നാല് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു.
10 പന്തുകള്‍ നേരിട്ട ദുബെ മൂന്നു സിക്സറുകള്‍ പറത്തി 27 റണ്‍സെടുത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai Indians vs Royal Challengers Banglore IPL 2020