ദുബായ്: ഐ.പി.എല്‍ 2020 സീസണിന്റെ കലാശപ്പോരിന് മുംബൈ ഇന്ത്യന്‍സ്. ഒന്നാം ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ, ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് പരാജയപ്പെടുത്തി.
തീ പാറുന്ന പന്തുകളുമായി കളം നിറഞ്ഞ ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ നാണം കെടുത്തിയത്. ബുംറ നാലോവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്തു. ബോള്‍ട്ട് രണ്ടോവറില്‍ ഒരു മെയ്ഡനടക്കം ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമെടുത്തു.
ഡല്‍ഹിയ്ക്കായി മാര്‍ക് സ്‌റ്റോയിനിസ് 65 റണ്‍സും അക്‌സര്‍ പട്ടേല്‍ 42 റണ്‍സുമെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് മുംബൈ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
40 റണ്‍സെടുത്ത ഡി കോക്കും 14 പന്തുകളില്‍ നിന്നും 37 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി.
ഡല്‍ഹിയ്ക്ക് വേണ്ടി അശ്വിന്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നോര്‍ക്കെ, സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mumbai Indians vs Delhi Capitals IPL 2020